സമ്പാദകൻ: ശ്രീ. കല്ലയം സുരേഷ് ഗംഗാധരൻ
കേരള ദളിത് സാഹിത്യ അക്കാദമി അവാർഡ് ജേതാവും നിരവധി എഴുത്തുകളിലൂടെ അംബേദ്കർ ദേശീയ പുരസ്കാരം നേടിയ വ്യക്തിയുമാണ്. തിരുവനന്തപുരം മാതൃഭൂമിയുടെ ക്യാൻ്റീനിൽ സ്റ്റാഫ് ആയി വർക്ക് ചെയ്യുന്നതിനിടയിൽ കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് ഈ എഴുത്തുകൾ ഇദ്ദേഹം ചെയ്യുന്നത്. ശ്രീ. കല്ലയം സുരേഷ് ഗംഗാധരന് ചാലകം ന്യൂസ് ടീമിൻ്റെയും വായനക്കാരുടെയും അഭിനന്ദനങ്ങളും ആശംസകളും
💐💐💐💐🌹🌹🌹🌹
വായിച്ച് തുടങ്ങുക..അദ്ധ്യായം - 1
കേരള നവോത്ഥാന ചരിത്രത്തിൽ അഗ്രഗണ്യനായിരുന്നു കാവാരികുളം കണ്ഠൻ കമാരൻ. നവോത്ഥാന ചരിത്രരചനകളിൽ ചരിത്രകാരന്മാർ ബോധപൂർവ്വം ഒഴിവാക്കപ്പെട്ട കണ്ഠൻ കുമാരൻ്റെ ചരിത്രം ഇന്ന് പാഠ്യവിഷയമാക്കേണ്ടതാണ്. ചരിത്രത്തിനുമപ്പുറം അദ്ദേഹത്തിൻ്റെ പ്രവർത്തന ശൈലി അധസ്ഥിതരുടെ സംഘശക്തിക്ക് മാത്യകാ പരമാണ്,
1863 ഒക്ടോബർ 25 ന് പത്തനംതിട്ട ജില്ലയിൽ മല്ലപള്ളി താലൂക്കിൽ പെരുമ്പട്ടി ഗ്രാമത്തിൽ കണ്ഠൻ്റെയും മാണിയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹത്തിന് ജാതിയുടെ പേരിൽ നേരിടേണ്ടി വന്ന അവഗണനക്കെതിരെ പോരാടുവാൻ തീരുമാനിച്ചു. സ്വന്തം ജനതയുടെ സമൂഹുകപരിവർത്തനവും അദ്ദേഹത്തിൻ്റെ ചുമതലയായി മാറി.
ആ കാലഘട്ടത്ത് സമൂഹത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടവർഗ്ഗം പറയരായിരുന്നു. സമൂഹത്തിൻ്റെ മുൻപിൽ പ്രത്യക്ഷപെടുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിന്നു. അതുപോലെ ഇവർക്ക് വീടിനുള്ളിൽ നിവർന്ന് നിൽക്കുവാനും അനുവാദം ഇല്ലായിരുന്നു. അതിനെതിരെ ശക്തമായ പ്രതിരോധങ്ങൾ തീർത്ത മഹാനായിരുന്നു കാവാരികുളം കണ്ഠൻ കുമാരൻ.
ആ കാലഘട്ടത്ത് മന്നത്ത് പത്മനാഭൻ പോലും ഇദ്ദേഹത്തെ ഭയപ്പെട്ടതായി ചരിത്രം പറയുന്നുണ്ട്. ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ ആഞ്ഞടിക്കവാൻ 1911 ൽ ബ്രഹ്മ പ്രത്യക്ഷ സാധുജന പറയസഭ സ്ഥാപിച്ചു ചങ്ങനാശ്ശേരിയിലെ മണലോട് എന്ന ഗ്രാമത്തിലാണ് സ്ഥാപിതമായത്
അദ്ധ്യായം -2
മഹാത്മ കാവാരികുളം കണ്ടൻകുമാരൻ കേരളത്തിലെ അധ:സ്ഥിതരുടെ ഉന്നമനത്തിനായി 52 ലധികം സകൂ ളുകൾ സ്ഥാപിച്ചതായി ചരിത്ര പഠനങ്ങൾ തെളിയിക്കുന്നു വിദ്യാഭ്യാസത്തിലൂടെ മാത്രമേ തൻ്റെ ജനതയുടെ മോചനം സാദ്ധ്യമാക്കുവാൻ കഴിയുകയുള്ളൂവെന്ന് മനസിലാക്കിയ കണ്ടൻകുമാരൻ ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ് സ്ഥാപിച്ചത്. 1917 ജൂലൈ 22 ന് പ്രജാ സഭയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ തിരുവല്ലയിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ അപേക്ഷ നൽകുന്നതായി പറയുന്നു 1918 മാർച്ച് 4 ന് പോപ്പുലർ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ കല്ലുപ്പാറയിൽ സ്കൂൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അതിന് വേണ്ട അനുവാദം നൽകണമെന്നും കണ്ടൻകുമാരൻ ആവശ്യപെടുന്നു അതു കൊണ്ട് കണ്ടൻ കുമാരനെ ആധുനികതയുടെ ശിൽപിയെന്നും വിശേഷിപ്പിക്കാം. 1928ൽ കുന്നത്തൂരിൽ ഭജനമഠവും അനാഥലവും സ്ഥാപിച്ചതായി പറയുന്നു. ഈ അനാഥാലയത്തിൽ കുന്നത്തൂർ താലൂക്കിലെ ആരും ഇല്ലാത്ത 15 കുട്ടികളെ സമുദായം എടുത്ത് വളർത്തുന്നുണ്ടെന്നും അതിന് സർക്കാർ ഗ്രാൻ്റ് അനുവദിക്കണമെന്ന് രാജാവിനോട് കണ്ടൻകുമാരൻ ആവശ്യപ്പെട്ടു. കണ്ട കുമാരൻ്റെ വാക്ചാതുര്യത്തിന് മുൻപിൽ രാജാവിന് എതിർ മറുപടിയില്ലായിരുന്നു അതു കൊണ്ട് കണ്ട കുമാരനെ മാറ്റി നിർത്തി യുള്ള കേരള നവോഥാന ചരിത്രരചന അപൂർണ്ണമാണന്ന് മനസിലാക്കുക. അയ്യൻകാളിക്കു ശേഷം ഏറ്റവും കൂടുതൽ കാലം ശ്രീ മൂലം പ്രജാ സഭയിൽ അംഗമായിരുന്നത് കാവാരികുളം കണ്ടൻകുമാരനാണ് 16 വർഷം
അദ്ധ്യായം -3
ഭാരതത്തിൻ്റെ നാവോത്ഥാന ചരിത്രത്തിൽ പോലും കണ്ടിട്ടില്ലാത്ത നവോത്ഥാന വിപ്ലവത്തിൻ്റെ മൂല്യങ്ങളിൽ ഒന്നാണ് സമുദായക്കോടതി അതായത് ഒരു സമുദായത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കോ ടതി എന്ന ആശയം ആദ്യമായി മുൻപോട്ട്വ വെച്ചത് കാവാരികുളം കണ്ടൻകുമാരനാണ് സമുദായത്തിൽ എന്തെങ്കിലും തർക്കങ്ങൾ നടന്നാൽ ന്യായാധിപൻമാർ പ്രശ്നം പരിഹരിച്ച് തീർപ്പാക്കും അവരെ കൊണ്ട് നടന്നില്ലെങ്കിൽ പ്രാന ജഡ്ജ് കണ്ടൻകുമാരനാണ് അദ്ദേഹത്തിൻ്റെ തീരുമാനം അന്തിമം അതിന് യാതൊരു മാറ്റവുമില്ല അത് സമുദായം അനുസരിക്കും ആ ജ്വ ലിക്കുന്ന വാക്കുകൾക്ക് മുൻപിൽ മറ്റൊരു ചോദ്യ oഇല്ല അതായിരുന്നു കണ്ടൻകുമാരൻ അയിത്തവും അടിമത്തവും ഒരു പോലെ വേട്ടയാടിയ വർഗ്ഗത്തിൻ്റെ മോചനത്തിന് വേണ്ടി ഒരു പുരുഷായുസ് മുഴുവനായി മാറ്റി വെച്ച കണ്ടൻകുമാരൻ്റെ ചരിത്രമില്ലാത്ത ചരിത്രപഥം അപൂർണ്ണമായി തന്നെ നിലകൊള്ളും അതിൻ്റെ പൂർത്തികരണം വിദൂരമല്ല
അദ്ധ്യായം -4
ചരിത്ര പഥത്തിൽ നിന്നും ബോധപൂർവ്വം തിരസ്ക്കരിക്കപ്പെട്ട കവാരി കുളം കണ്ടൻകുമാരൻ്റെ ചരിത്രത്തിന് ഇന്ന് വളരെ പ്രസക്തി ഉണ്ട് നൂറ്റാണ്ടുകളോളം മർദ്ധിതരായി കഴിയേണ്ടിവന്ന ഒരു ജനതയുടെ മോചനം സാക്ഷാത്കരിക്കണമെങ്കിൽ സംഘശക്തിയിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞ കണ്ടൻകുമാരൻ കേരളത്തിലുടനീളം ബ്രഹ്മ പ്രത്യക്ഷ സാധുജന പറയണ്ടയുടെ ശാഖകൾ സ്ഥാപിച്ചു അതിൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ എന്ന ഭാഗത്ത് ചില പ്രവർത്തനങ്ങൾ നടന്നു ഇത്രഹസ്യമായി അറിഞ്ഞ സവർണ്ണ ക്രിസ്ത്യാനികൾ പാവം ജനതക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുജോലി ചെയ്യുന്ന മാതാ -പിതാക്കന്മാർക്ക് കൂലി കൊടുക്കാതിരിക്കുകയും ചെയ്തു ഇത് രൂക്ഷമായി അധ:കൃത വർഗ്ഗത്തിനിടയിൽ നിന്നും ജീവഹാനിയും ഉണ്ടായി ഇതിൽ മനംനൊന്ത കണ്ടൻകുമാരൻ ഉടനെ അവിടെയെത്തുകയും കൈപ്പട്ടൂരിൽ മഹാസമ്മേളനം [സഭയുടെ] വിളിച്ചു കൂട്ടുകയും ചെയതു. അവിടെ വെച്ച് 'ഒരു ചരിത്രഖ്യാപനം നടത്തിയതായി പറയപ്പെടുന്നു " അല്ലയോ മാമ്പിമാരെ ഞങ്ങളുടെ സഹോദരങ്ങളെ മാതാപിതാക്കന്മാരെ ഇനിയും എന്തെങ്കിലും ചെയ്താൽ ഇവിടെയുള്ള ഓരോ വീടും വിടാന്തരം കയറിത്തങ്ങൾ ആക്രമിക്കും ഇത് വലിയ ഒച്ചപ്പാട് ഉണ്ടാക്കുകയും സവർണ്ണ വിഭാഗം ഭയന്ന് വീടിനുള്ളിൽ കയറുകയും ചെയ്തു. ആ കാലഘട്ടത്തിൻ്റെ സാമൂഹിക വ്യവസ്ഥിതിക്കൂടി മനസിലാക്കേണ്ടതാണ് അത്രക്ക് ധൈര്യശാലിയായിരുന്നു മഹാത്മ കാവാരികുളം കണ്ടൻകുമാരൻ
(തുടരും)
സുരേഷ് ഗംഗാധരൻ [ ബുദ്ധ-അംബേദ്കർ ദേശിയ പുരസ്ക്കാര ജേതാവ് ]
ഇതിൻ്റെ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ചാലകം ന്യൂസിൻ്റെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/chalakamnews.kss/

No comments:
Post a Comment