Friday, March 19, 2021

✨✨ സ: KV പത്രോസ്✨✨

1931 മുൽ 39 വരെ തുടർച്ചയായി തിരുവിതാംകൂർ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സെക്രട്ടറിയായിരുന്നു പുലയനായ പത്രോസ് .ഈ സമയത്ത് EMS കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു. 
P കൃഷ്ണപിള്ളയെ 1940 ൽ കോൺഗ്രസ് കമ്മറ്റിയിൽ നിന്നും പുറത്താക്കിയിരുന്നു. ഒടുവിൽ പത്രോസിൽ നിന്നും സെക്രട്ടറി സ്ഥാനം തട്ടിയെടുക്കാൻ കെട്ടിച്ചമച്ച ആരോപണങ്ങൾ നടത്തി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കി.
ചരിത്രം പൊറുക്കാത്ത ഈ തെറ്റ് ചെയ്ത സന്ദർഭത്തിലാണ് കൃഷ്ണപിള്ളയും EMS ഉം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വരുന്നത്.
1920 കളിൽ ചേർത്തല, ആലപ്പുഴ താലൂക്കുകളിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ വിത്തു വിതച്ച പത്രോസിനെ ആരറിയാൻ.,,,,,,,?
കളവങ്കോടത്ത് കുത്തേറ്റു മരിച്ച തിലകൻ എന്ന വ്യക്തിയുടെ പേരാണ് ഒരിക്കൽ വയലാർ രക്തസാക്ഷി ദിനത്തിൽ ആ നഗറിന് പേരു നൽകിയത്.
      പത്രോസ് കമ്മ്യൂണിസ്റ്റ് പ്രവർത്തനം ആരംഭിക്കുമ്പോൾ AKG യും EMS ഉം കോൺഗ്രസിലായിരുന്നു.
പത്രോസ്, NC കേശവൻ, KC ജോർജ് എന്നിവരായിരുന്നു ആദ്യ നേതാക്കൾ - 1939 ൽ പിണറായിയിൽ വെച്ച് ഇന്നത്തെ പാർട്ടി രൂപീകരിച്ചു.എല്ലാവരും ഒന്നായി.1946ൽ പുന്നപ്ര വയലാർ സമരത്തിന്റെ ക്യാപ്റ്റൻ അഥവാ ഡയറക്ടർ പത്രോസ് ആയിരുന്നു.
    വയലാർ വിപ്ലവത്തിന്റെ പരാജയം ചുമത്തി പത്രോസിനെ പാർട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി, സവർണ്ണർ പാർട്ടി കയ്യടക്കി.
സമരകാലത്ത് EMS നേ പോലും വരച്ചവരയിൽ നിർത്തിയ പത്രോസ് പാർട്ടിക്ക് അഭിഗ്മനായി. 
പിന്നീട് പുറത്തേക്ക് പോയ പത്രോസ് ചുമട് എടുത്തും ചായക്കട നടത്തിയും കയർ മാറ്റുകൾ കൊണ്ടു നടന്നു വിറ്റും അവയിൽ പരാജിതനായി ചുമച്ചും കുരച്ചും രോഗിയായി 1980 ൽ മരണപ്പെട്ടു.
   പത്രോസിന്റെ ചരിത്രം എഴുതിയത് അക്കാലത്തെ പാർട്ടി പ്രവർത്തകനായ ഒരാളാണ്.(വർഗ്ഗീസ് വൈദ്യൻ ) അദ്ദേഹത്തിന്റെ മകനാണ് സിനിമ സംവിധായകനായ ചെറിയാൻ കല്പകവാടി.
പാർട്ടിക്കാർ അതറിഞ്ഞു.നേതൃത്വം ഒരു ദൂതൻ മുഖേന പുസ്തകം കൈവശപ്പെടുത്തി കത്തിച്ചു കളഞ്ഞു.
അങ്ങനെ പുലയനായ പത്രോസ് എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചരിത്രം അവിടെ അവസാനിക്കുന്നു.
ഇന്ന് ഒരു പാർട്ടി ഓഫീസുകളിലും ഈ മഹാനായ കമ്മ്യൂണിസ്റ്റുകാരന്റെ ഫോട്ടോ കാണില്ല. എന്തിന് പാർട്ടി വക ഒരു അസ്മരണം. ഉണ്ടാകില്ല കാരണം.....
പത്രോസ് ദളിതനായിരുന്നു.