Thursday, May 6, 2021

എന്തുകൊണ്ട് ജാതി പറയുന്നു?

സത്യാന്വേഷി ഒരു ‘ജാത്യാന്വേഷി’യാണെന്ന് ചിലരെങ്കിലും പരാതി പറയുന്നുണ്ട്.ബൂലോകത്തിൽ ഈ ‘അലങ്കാരത്തൊപ്പി’ വേറെ ചിലർക്ക് നേരത്തെതന്നെ കിട്ടിയിട്ടുണ്ട്. “സമൂഹത്തിൽ വിദ്വേഷം പടത്താൻ ശ്രമിക്കുന്നു”, “സങ്കുചിതമായി ചിന്തിക്കുന്നു”, “ജാതിവിഭജനം ഉണ്ടാക്കുന്നു” [സത്യാന്വേഷി യും കൂട്ടരും വരുന്നതുവരെ ഇവിടെ സകല ജാതിക്കാരും ഏകോദര-സഹോദരങ്ങളെപ്പോലെ കഴിഞ്ഞു വരുകയായിരുന്നു. ദുഷ്ടപ്പരിഷകൾ അതെല്ലാം നശിപ്പിച്ചു; എല്ലാവരെയും വിഘടിപ്പിച്ചു] എന്നിങ്ങനെ പരാതികൾ ഒരുപാടുണ്ട് ഞങ്ങൾക്കെതിരെ. സംഘ് പരിവാറുകാരും കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാ രും ഒരുപോലെ പഴിക്കുന്നു. സവർണരും അവർണരും അസഹിഷ്ണുക്കളാവുന്നു.


എന്താണു സത്യാന്വേഷിയും കൂട്ടരും ചെയ്യുന്ന ‘മഹാപാതകം?

ഈ ബൂലോകത്തിൽ ‘ജാതിക്കതീതമായി’ ചിന്തിക്കുന്ന, മതേതരരും മതമൌലികരും ആയ ബ്ലോഗർ മാരും അല്ലാത്തവരും അണപൊട്ടിയൊഴുകി കമന്റിട്ട ഒരു പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ: sexuality യെക്കുറിച്ചുള്ള ഒരു ബ്ലോഗിൽ നായർ-ഈഴവ ചിത്രങ്ങൾ എന്ന പേരിലൊരു പോസ്റ്റിട്ടിരുന്നു കൃഷ്ണ-തൃഷ്ണ. ഏതാണ്ട് 164 പേരാണ് ഇതെഴുതുമ്പോൾ ആ പോസ്റ്റിൽ കമന്റിയിട്ടുള്ളത്. കൃഷ്ണ-തൃഷ്ണ പറയു ന്നു:“ആചാരങ്ങളിലെ ജീര്‍‌ണ്ണതകള്‍‌ക്കെതിരെ, സാമൂഹിക അസമത്വത്തിനെതിര, പടവാളുയര്‍‌ത്താന്‍‌ സാമ്പത്തികമായി അധമരായിരുന്ന സവര്‍‌ണ്ണനും‌ അവര്‍‌ണ്ണനും‌ ഒരേ ഹൃദയത്തോടെ ഒന്നിച്ചുണ്ടാ യിരുന്നു”. ഇതോടൊപ്പം ജാതിയല്ല,സാമ്പത്തികമാണ് എല്ലാം അന്തിമമായി തീരുമാനിക്കുന്നതെന്ന ഇൻഡ്യൻ കമ്യൂണിസ്റ്റുകളുടെ നമ്പൂരിഫലിതം സ്ഥാപിക്കാൻ ശ്രമിക്കുന്ന വിവരങ്ങളും ചിത്രങ്ങളും നൽകി യിട്ടുമുണ്ട്. കമന്റിട്ട ഭൂരിപക്ഷവും പോസ്റ്റിലെ വീക്ഷണം പിൻപറ്റുന്നവരായിരുന്നു.[ബൂലോകത്തെ സവർ ണ സാന്നിധ്യമനുസരിച്ച് അതു സ്വാഭാവികവുമാണല്ലോ]
ഈ പോസ്റ്റിലേക്ക് സത്യാന്വേഷിയുടെ പോസ്റ്റിൽ ഒരു അനോണി ലിങ്കിയിരുന്നു;‘ജാതിഭ്രാന്തനാ’യ സത്യാന്വേഷിയെ പഠിപ്പിക്കാൻ. [സത്യാന്വേഷിയുണ്ടോ പഠിക്കുന്നു! മഞ്ഞക്കണ്ണടയല്ലേ വച്ചേക്കുന്ന ത്?]

ആ ബ്ലോഗിലെ മേൽ‌പ്പറഞ്ഞ അതിവാദം ഉന്നയിച്ചയാളോ അതിനനുകൂലമായി കമന്റിയവരിൽ ആരെ ങ്കിലുമോ താഴെ പറയുന്ന ചോദ്യങ്ങൾക്കു മറുപടി നൽകുമോ?

1. നാരായണഗുരു ജനിക്കുന്നതിനു മുൻപേ ആരംഭിച്ച ചാന്നാർ കലാപം എന്ന ‘മാറുമറയ്ക്കൽ സമര’ ത്തിൽ എത്ര സവർണർ അവർണർക്കൊപ്പം ഉണ്ടായിരുന്നു? അവരാരെല്ലാം?

2. തെക്കൻ തിരുവിതാംകൂറിലെ വൈകുണ്ഠസ്വാമി പ്രസ്ഥാനത്തിനൊപ്പം അണിനിരന്ന സവർണരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാമോ?

3. നാരായണഗുരു, അയ്യൻ‌കാളി,പൊയ്കയിൽ അപ്പച്ചൻ,പണ്ഡിറ്റ് കറുപ്പൻ ഈ അവർണ സാമൂഹിക വിപ്ലവകാരികൾക്കൊപ്പം സവർണർ ഒരു ജനതയെന്ന രീതിയിൽ അണിനിരക്കുന്നതുപോയിട്ട് എന്തെ ങ്കിലും പിന്തുണ നൽകിയിട്ടുള്ളതായി തെളിയിക്കാമോ?[ഒറ്റപ്പെട്ട വ്യക്തികളെയല്ല ഉദ്ദേശിക്കുന്നത്. സ്വാമി സത്യവ്രതനെയും ധർമതീർഥരെയും ആനന്ദതീർഥനെയും മന്നത്തപ്പന്റെ സവർണജാഥയേയും മറക്കുന്നില്ല.മന്നം ആ ജാഥ നടത്തിയതിനു പ്രായശ്ചിത്തമെന്നോണം ആർ ശങ്കറിനെതിരെയും ഈഴ വർക്കെതിരെയും പിന്നീടു പ്രവർത്തിച്ചത് ചരിത്രം]

4. കമ്യൂണിസ്റ്റുകൾ മുൻ‌കൈയെടുത്ത് ഒരു ഗുരുവായൂർ സത്യാഗ്രഹവും പാലിയം സത്യാഗ്രഹവും അല്ലാതെ മറ്റെന്തു സമരമാണ് ജാതീയ അസമത്വം തടയാൻ ഈ കേരളത്തിൽ നടത്തിയിട്ടുള്ളത്?[കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ഭൂപരിഷ്കരണം ദലിതരെ എങ്ങനെ വഞ്ചിച്ചുവെന്ന പഠനം ദലിത് ആക്റ്റി വിസ്റ്റുകൾ പുറത്തുകൊണ്ടുവന്നിട്ടുള്ളത് ഈ ‘ഒരേ ഹൃദയം’കാർ കണ്ടിട്ടുണ്ടാവില്ല.]

5.അതെല്ലാം മറന്നേക്കൂ. ഇപ്പോഴത്തെ കാര്യങ്ങളിലേക്കുവരാം. സാമുദായിക സംവരണം, ക്രീമിലേ യർ തുടങ്ങിയ വിഷയങ്ങളിൽ ഏതു സവർണനാണ് ‘ഒരേ ഹൃദയ’ത്തോടെ അവർണർക്കൊപ്പം നിന്ന ത്?
പി എസ് സി നിയമനങ്ങളിൽ പിന്നാക്ക-ദലിത് സമുദായ ഉദ്യോഗാർഥികൾക്കു മെറിറ്റിൽ അർഹതപ്പെട്ട സീറ്റ് നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സവർണർ എൻ എസ് എസ്സിന്റെ നേതൃത്ത്വത്തിൽ അപ്പീൽ പോയപ്പോൾ ഏതു സവർണനാണ് അവർണർക്കൊപ്പം നിലകൊണ്ടത്? [ആ പോരാട്ടം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഏതാണ്ട് ഒറ്റയ്ക്കെന്നോണം നടത്തിയ ഒരാളുടെ വിവരണം ഇവിടെ ക്ലിക്കി വായിക്കാം.]

ഇപ്പറഞ്ഞൊതൊന്നും ‘സാമൂഹിക അസമത്വത്തിനെതിരെ പടവാളുയർത്തലാ’യിരുന്നില്ലേ?

ഈ പോയന്റുകൾ കൂടി:

(1).പണ്ടെന്നല്ല ഇപ്പോഴും സാമ്പത്തികമായി വ്യത്യസ്തനിലയിലുള്ള ഒരേ ജാതിയിലുള്ളവർ തമ്മിൽ വിടവുണ്ട്. എന്നാൽ സാമ്പത്തികമായ അസമത്വം തീർന്നാൽ ആ വിടവും തീരും. എന്നാൽ ജാതിപര മായ വിടവ് അങ്ങനെ തീരില്ല. അതുകൊണ്ടാണ് കോടീശ്വരനായ വെള്ളാപ്പള്ളിയുടെ വീട്ടിൽനിന്ന് എത്ര ദരിദ്രനായ സവർണനും വിവാഹാലോചനയ്ക്കു മുതിരാത്തത്.


(2).സത്യാന്വേഷിയോ മറ്റുള്ള ‘ജാതിഭ്രാന്തന്മാരായ’ ബ്ലോഗർമാരോ ജാതിവ്യവസ്ഥിതി പുലരണമെന്ന ലക്ഷ്യത്തോടെയല്ല ജാതി പറയുന്നത്. സഹോദരൻ അയ്യപ്പൻ പറഞ്ഞതാണു ഞങ്ങൾ ചെയ്യുന്നത്. [പിൻ‌കുറി 2 കാണുക] ജാതിപരമായ അക്രമവും അനീതിയും അവസാനിക്കണമെങ്കിൽ അത്തരം അനീ തിയും അക്രമവും നടക്കുമ്പോൾ അതു തുറന്നു കാണിക്കേണ്ടിവരും. സ്വാഭാവികമായും ജാതിമേധാവി കൾക്ക് അതു സഹിക്കാൻ വയ്യാതാവും. അവർ കുരച്ചു ചാടും; ഞങ്ങൾ ജാതിവാദികളും വിദ്വേഷം പടർ ത്തുന്നവരും ആണെന്ന് ഓരിയിടും. പ്രിന്റ്-ഇലക്ട്രോണിക് മീഡിയയിൽ സവർണർക്ക് ആധിപത്യ മുള്ളതിനാൽ അവർണരുടെ ശബ്ദം ആരും കേട്ടിരുന്നില്ല. എന്നാൽ സവർണർക്ക് ഒരു ചുക്കും ചെ യ്യാൻ പറ്റാത്ത ബൂലോകത്തിൽ സവർണപിട്ടൊന്നും ചെലവാകുന്നില്ല. ആ ചൊറിച്ചിലാണ് ഈ പയ്യാരം പറച്ചിലുകൾ.

(3). അഴിമതി,പെൺ‌വാണിഭം തുടങ്ങിയ കാര്യങ്ങളിൽ വരെ ഈ ഭാരതത്തിൽ ശിക്ഷിക്കപ്പെടുന്നവരും അവമാനിക്കപ്പെടുന്നവരും സ്ഥാനമാനങ്ങൾ നഷ്ടമാകുന്നവരും അവർണർ മാത്രമാണെന്ന് സത്യാന്വേഷിയും കൂട്ടരും പറയുമ്പോൾ ഇക്കൂട്ടർക്കു ഹാലിളകും. ലാലു യാദവ്, മായാവതി, ആന്തുലേ, ബംഗാരപ്പ, ബംഗാരു ലക്ഷ്മൺ,നീലലോഹിതദാസൻ നാടാർ,ബൂട്ടാസിങ്,ഉമാഭാരതി,ഷിബു സ്വരൺ തുടങ്ങിയ അവർണ നേതാക്കളോടും നരസിംഹറാവു,ജയലളിത,സുഖ്‌റാം,ജഗന്നാഥ് മിശ്ര,ജോർജ് ഫെർണാണ്ഡസ്,ആർ കെ ഹെഗ്ഡേ,സുബ്രഹ്മണ്യം സ്വാമി,ജയേന്ദ്ര സരസ്വതി,പി ജെ ജോസഫ് തുടങ്ങിയ സവർണ നേതാക്കളോടും മാധ്യമങ്ങളും സർക്കാരും എന്തിന് കോടതികൾ പോലും വ്യത്യസ്ത രീതിയിൽ പെരുമാറുമ്പോൾ അതിലെ ഇരട്ടത്താപ്പ് സത്യാന്വേഷിയെപ്പോലുള്ളവർ തുറന്നു കാട്ടും. അതു ‘ജാതിവാദ’മാണെങ്കിൽ ആ കിരീടം സത്യാന്വേഷി അലങ്കാരമായേ എടുക്കൂ.

(4).ജാതിയും ജാതിവ്യവസ്ഥിതിയും ഒന്നല്ല. ജാതി ഒരു എത്നിക് ഐഡന്റിറ്റിയാണ്. ഇക്കാര്യം ഇൻഡ്യാ ഗവണ്മെന്റിന്റെ ആന്ത്രോപ്പോളജിക്കൽ സർവേ തന്നെ വിശദമായ പഠനം നടത്തി പുറത്തുകൊണ്ടു വന്നിട്ടുണ്ട്. കെ എസ് സിങ് ഐ ഏ എസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആ പഠനം(പീപ്പ്‌ൾ ഒഫ് ഇൻഡ്യ പ്രോജക്റ്റ്), തനിമയും വീര്യവുമുള്ള 2800ൽ‌പ്പരം ജാതികളെ തരംതരിച്ചിട്ടുണ്ട്. ‘Caste continues to be the basic building brick of Indian society' എന്നാണവരുടെ വിലയിരു ത്തൽ.(ഓക്സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസ് പല വോല്യങ്ങളായി ആ പഠനം പുറത്തിറക്കിയിട്ടുണ്ട്.) ബ്രാഹ്മണർ,ക്ഷത്രിയർ,വൈശ്യർ,ശൂദ്രർ ഈ നാലു ജാതിക്കാരാണ് ചാതുർവർണികർ. വർണവ്യവ സ്ഥയിൽ ഉൾപ്പെടുന്നവരായതിനാലാണ് ഇവരെ സവർണർ എന്നു വിളിക്കുന്നത്. ഈഴവർ, തീയർ,പുലയർ,ചേരമർ,അരയർ,വാലൻ,സാംബവർ,പറയർ,വേട്ടുവൻ, വേലൻ,പണിയർ,കുറവർ, കൊല്ലൻ, ആശാരി, മൂശാരി എന്നീ പേരുകളിലറിയപ്പെടുന്ന അവർണർ പുറംജാതിക്കാരാണ് (outcastes) ; അതായത് ജാതിവ്യവസ്ഥയ്ക്കു പുറത്തുള്ളവരെന്നർഥം. വിഭിന്നങ്ങളും എന്നാൽ തുല്യങ്ങളുമായ ഈ ഗോത്രസമൂഹങ്ങൾ, ആര്യന്മാർ ജാതിവ്യവസ്ഥയിൽ ഉൾച്ചേർക്കുന്നതിനുമുൻ‌പേ ഈ നാട്ടിലുള്ളവരാ ണ്.‘വ്യതിരിക്തതയുടേതായ പ്രയാണത്തിന്നിടെ അനുകരണത്തിന്റെ സംക്രമണം[infection of imitation] ഈ എല്ലാ ഉപവിഭാഗങ്ങളെയും അഥവാ വർഗങ്ങളെയും പിടികൂടുകയും അതവരെ ജാതികളാ‍ ക്കി മാറ്റുകയും ചെയ്തു’ എന്ന് ഡോ.ബാബാസാഹിബ് അംബേഡ്കർ നിരീക്ഷിക്കുന്നു(‘ഇൻഡ്യയിലെ ജാതികൾ’- അംബേദ്കർ കൃതികൾ ഒന്നാം വൊല്യം കാണുക).അശുദ്ധതയുടെയും മലിനീകരണത്തി ന്റെയും തത്ത്വങ്ങൾ ആവിഷ്കരിച്ച് ആര്യബ്രാഹ്മണർ സ്വദേശി ജനതകളുടെ മേൽ സഗോത്രവിവാഹം [ endogamy]അടിച്ചേൽ‌പ്പിക്കുകയും ഗോത്ര സമൂഹങ്ങളെ ജാതികളാക്കി ശ്രേണീകരിച്ച് അവർക്ക് മേൽ -കീഴ് സ്ഥാനങ്ങൾ നൽകുകയാണു ചെയ്തതെന്നും അദ്ദേഹത്തിന്റെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.’ജ’ എന്ന അക്ഷരം ദ്രാവിഡ ഭാഷകളിലില്ലായിരുന്നുവെന്ന കവിയൂർ മുരളിയുടെ വെളിപ്പെടുത്തലും[‘ദലിത് ഭാഷ’ 1997. പേജ് 28] caste എന്ന പദം അക്കാഡമിക് വൃത്തങ്ങളിൽ 1740ഓടെയാണു പ്രത്യക്ഷമാകു ന്നതെന്ന എസ് വി കേത്കറിന്റെ വാദവും [History of Caste in India 1909 p 12] തെളിയിക്കുന്നതു മറ്റൊന്നല്ല.ജാതിവ്യവസ്ഥ ഇല്ലാതാക്കണമെന്നു പറയുന്നതുകൊണ്ട് അർഥമാക്കുന്നത്,ജാതിനിർമൂല നമല്ല. ഇവിടെ സ്കാൻ ചെയ്തു ചേർത്തിട്ടുള്ള ഡോ.എം എസ് ജയപ്രകാശിന്റെ കുറിപ്പ് കാണുക

(5). ഓരോ ജാതിക്കാർക്കും ജനസംഖ്യാനുപാതികമായി നിയമനിർമാണ സഭകളിലും ഉദ്യോഗങ്ങളിലും ജുഡീഷ്യറിയിലും മറ്റും പ്രാതിനിധ്യം കിട്ടുമ്പോഴേ ഇൻഡ്യ ഒരു യഥാർഥ ജനാധിപത്യ രാഷ്ട്രമാകൂ. അതു നേടുന്നതുവരെ സത്യാന്വേഷിയെപ്പോലുള്ളവർക്ക് ഈ ‘ജാത്യാന്വേഷണം’ തുടർന്നേ മതിയാവൂ. അതുകൊണ്ട് സത്യാന്വേഷി ജാതി ചോദിക്കും,പറയും,ചിന്തിക്കും[ശങ്കരനാരായണൻ മല‌പ്പുറത്തി ന്റെ ലേഖനം സ്കാൻ ചെയ്തത് ഇവിടെ കാണാം] അത്തരം അന്വേഷണം നടത്തുന്നവരെ നിശ്ശബ്ദ രാക്കാൻ ബൂലോകത്തു നടപ്പില്ല. ജാതിവ്യവസ്ഥിതി എന്ന ‘പുണ്യപ്പെട്ട വംശീയത’യുടെ പ്രായോജകരല്ല ല്ലോ ഈ ബൂലോകത്തിന്റെ അധിപർ?

പിൻ‌കുറി 1: "Talk on caste and our English educated elite feel uneasy, get irritated, argumentative,explode in anger dubbing you prejudiced and finally dismiss you as a crackpot. They say they do not believe in caste,never ask anybody's caste and insist that nothing is decided on caste. Put one single,simple question:"Did you marry within the caste?" The answer will be,'Yes",quickly followed by a supplementary:"that is the only time in my life that I observed caste." He says this so proudly without realising that this one caste-based action keeps the caste system alive. Such is the shallowness of these small minds,that they cannot make out that caste is perpetuated through the institution of marriage. And if we see the matrimonial columns that fill up the Sunday pages in our prestigious English dailies read by these elites, we find that even American-trained doctors,computer kids,MBAs seek alliances within the caste. And yet these elites, who become furious when caste is discussed in public,shamelessly stick to caste in private and yet maintain a hypocritical stance on India's most important fact of life,caste- the be-all and end-all of India's life. So much for Indian hypocricy on caste."(‘Caste a nation within the nation'-V T Rajshekar-Books for Change,Bangalore. 2002-Introduction)

പിൻ‌കുറി 2: ‘ജാതി ചോദിക്കരുതെന്നു തുടങ്ങുന്ന ശ്രീനാരായണവാക്യം ജാതി ഇല്ലാതാ‍കുന്ന സ്ഥിതി കൈവരുത്താൻ ഉദ്ദേശിച്ചു പറഞ്ഞിട്ടുള്ളതാണ്; സാമുദായിക അവശതകൾ പരിഹരിക്കാനുള്ള സംവ രണം മുതലായ പരിരക്ഷകൾക്ക് എതിരായി ഉപയോഗിക്കാൻ വേണ്ടി പറഞ്ഞിട്ടുള്ളതല്ല. ജാതിയും ജാതിമേധാവിത്വങ്ങളും നിലനിറുത്തണമെന്ന് ആഗ്രഹിക്കുന്നവർ മാത്രമേ പിന്നോക്ക സമുദായങ്ങളുടെ പരിരക്ഷകൾക്കെതിരായി അത് ഉപയോഗിക്കുകയുള്ളൂ. സംവരണത്തിനെതിരായി, ജാതി ചോദിക്ക രുത്, പറയരുത്, ചിന്തിക്കരുത് എന്നുള്ള ശ്രീനാരായണവാക്യം ഉദ്ധരിക്കുന്നവരോട്, ജാതി ചോദിക്കണം,പറയണം,ചിന്തിക്കണം എന്നുതന്നെ പറയണം. ജാതി പുലർത്തണമെന്ന ഉദ്ദേ ശ്യത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. ജാതി തകർക്കാൻ ആവശ്യ മായാൽ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം.”[ കെ ഏ സുബ്രഹ്മണ്യം എഴുതിയ ‘സഹോദരൻ അയ്യപ്പൻ’ എന്ന ഗ്രന്ഥത്തിൽ ഇതു വായിക്കാം (പേ 655)]

അധികവായനയ്ക്ക്:
1. ഡോ ബാബാസാഹിബ് അംബേഡ്കറുടേ സമ്പൂർണ കൃതികൾ(കേരള ഭാഷാ ഇൻസ്റ്റി‌റ്റൂട്ട് വളരെ വില കുറച്ച് 30ൽ‌പ്പരം വോല്യങ്ങളിലായി ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്)
2. ‘നായർ മേധാവിത്വത്തിന്റെ പതനം’- റോബിൻ ജെഫ്രി( ഡി സി ബുക്സ് 2003 ജൂലൈ രൂ 195)
3.'Hindu Manners,Customs and Ceremonies' -Abbe J A Dubois(Rupa & Co Culcutta 1992 Rs 150/)
4.'Caste a nation within the nation'- V T Rajshekar ( Book for Change, Bangalore 2002 Rs.140/)
5.‘നാരായണഗുരു’(ആന്തലജി- പി കെ ബാലകൃഷ്ണൻ -കേരള സാഹിത്യ അക്കാഡമി 2000 രൂ 95/)
6.’സംവരണപ്രശ്നത്തിലെ യാഥാർഥ്യങ്ങളിലൂടെ’(ദൂത് ബുക്സ്,എറണാകുളം 2001 രൂ 40/)
7.’ബ്രാഹ്മണ മാർക്സിസം’ -എസ് കെ ബിശ്വാസ് (അദർ ബുക്സ്,കോഴിക്കൊട് 2008 രു175/)
8.’അയ്യൻ‌കാളിയ്ക്ക് ആദരത്തോടെ’-ചെറായി രാമദാസ് (ഉപരോധം ബുക്സ്, കാക്കനാട് 2009 രൂ 120/)
9.’അവർണപക്ഷ രചനകൾ’-ഒരു സംഘം എഴുത്തുകാർ(ദൂത് ബുക്സ് 1997 രൂ100/)
10.’ദലിത് ഭാഷ’ -കവിയൂർ മുരളി ( ഡിസി ബുക്സ് 2001 രൂ 125/)

http://sathyaanweshi.blogspot.com/2009/08/blog-post.html

നീതിഞായര്‍ ആചരിക്കുമ്പോഴും ദളിത് ക്രൈസ്തവര്‍ക്കു സ്വാതന്ത്ര്യമകലെ


പി.ഒ. പത്രോസ്, എഴുപുന്ന (ഡിസിഎംഎസ് ഓര്‍ഗനൈസര്‍)

ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതിന്‍റെ 70-ാം വാര്‍ഷികം ആഘോഷിച്ചു കഴിഞ്ഞ ഈ സാഹചര്യത്തില്‍ ഭാരതത്തിലെ പൗരന്മാരായ ഒരു ജനവിഭാഗം ദളിത് ക്രൈസ്തവര്‍ ഇന്നും പലവിധത്തില്‍ അടിമത്തത്തിലും അവഗണനയിലും കഴിയുകയാണ്.

ഇക്കഴിഞ്ഞ പാര്‍ലമെന്‍ററി അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും തങ്ങളുടെ പ്രകടനപത്രികയില്‍ ദളിത് ക്രൈസ്തവ സംവരണം ഉറപ്പാക്കും എന്നു പ്രത്യേകം പ്രതിപാദിച്ചത് ഓര്‍ക്കുമല്ലോ. കാലങ്ങളായി ചാതുര്‍വര്‍ണ്യത്തിന്‍റെ ആധിപത്യത്തില്‍ അയിത്തവും അടിമത്തവും അനുഭവിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നു ചവിട്ടി മാറ്റപ്പെട്ട ജനവിഭാഗങ്ങളെ (ദളിതരെ) ഉദ്ധരിക്കുവാന്‍ നമ്മുടെ രാഷ്ട്രശില്പികള്‍ ഉദാരമായ ചില പദ്ധതികള്‍ ആവിഷ്കരിച്ചു. ജീവന്‍, സ്വത്ത്, വീട്, കുടുംബം, വിദ്യാഭ്യാസം, തൊഴില്‍, ഉദ്യോഗം തുടങ്ങിയ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി ദളിതര്‍ക്കു നിഷേധിക്കപ്പെട്ടിരുന്നു. ഇവരെ പ്രത്യേകം പരിഗണനയില്‍പ്പെടുത്തി സംരക്ഷിക്കണമെന്നു രാഷ്ട്രം തീരുമാനിക്കുകയും അങ്ങനെ സംരക്ഷിക്കപ്പെടേണ്ട ജാതികളുടെയും വര്‍ഗങ്ങളുടെയും പട്ടിക 1950-ല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

രാഷ്ട്രത്തിന്‍റെ പ്രത്യേക പരിഗണനയും സംരക്ഷണവും എല്ലാ ദളിതര്‍ക്കും അവകാശപ്പെട്ടതാണ്. 1950 ജനുവരി 26-ന് പ്രാബല്യത്തില്‍ വന്ന ഭരണഘടനയില്‍ പ്രത്യേക മതത്തില്‍പ്പെട്ടവര്‍ക്കു മാത്രമേ രാഷ്ട്രത്തിന്‍റെ ആനുകൂല്യം കൊടുക്കാവൂ എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ ആഗസ്റ്റ് 10-ാം തീയതി ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് തന്നില്‍ നിക്ഷിപ്തമായിരുന്ന അവകാശാധികാരം ഉപയോഗിച്ചു ഹിന്ദുക്കളായ ദളിതരെ മാത്രം ഉള്‍പ്പെടുത്തി പട്ടികജാതി വര്‍ഗ ഭേദഗതി ഉത്തരവു പുറപ്പെടുവിച്ചു.

“ഹിന്ദുമതത്തില്‍നിന്നും വ്യത്യസ്തമായ ഒരു മതം സ്വീകരിച്ചിട്ടുള്ള ഹരിജനങ്ങളെ പട്ടികജാതിക്കാരായി അംഗീകരിക്കുന്നതല്ല.”

ഇതു വ്യക്തമായും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷതയ്ക്കും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ്. ഈ അനീതിക്കെതിരായി ശക്തമായ സമരം നടത്താന്‍ തുനിഞ്ഞ സിക്കുമതാനുയായികളായ പട്ടികജാതിക്കാരെ 1956-ലും ബുദ്ധമതാനുയായികളായ പട്ടികജാതിക്കാരെ 1990-ലും പട്ടികജാതിക്കാരായി അംഗീകരിച്ചുകൊണ്ടു പട്ടികജാതി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുകയുണ്ടായി. എങ്കിലും ക്രിസ്തുമതാനുയായികളായ പട്ടികജാതിക്കാരോട് ഇന്നും വിവേചനം കാട്ടുകയാണ്. ഇതു മതേതരരാജ്യമായ ഭാരതത്തില്‍ മതത്തിന്‍റെ പേരിലുള്ള വിവേചനവും തികഞ്ഞ അനീതിയുമാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ പ്രകടമായ ലംഘനമാണ്.

ജാതിയുടെ പേരില്‍, വര്‍ഗത്തിന്‍റെ പേരില്‍, വംശത്തിന്‍റെ പേരില്‍, ആണ്‍-പെണ്‍ വ്യത്യാസത്തിന്‍റെ പേരില്‍, സ്ഥലത്തിന്‍റെ പേരില്‍, ഭാഷയുടെ പേരില്‍ ഏതെങ്കിലും അടിസ്ഥാനമാക്കി ഏതൊരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടുള്ളതല്ല എന്നു ഭരണഘടന പ്രത്യേകം അനുശാസിക്കുന്നു. മനഃസാക്ഷി സ്വാതന്ത്ര്യത്തിനും മതം സ്വന്തമായി വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരുപോലെ സ്വാതന്ത്ര്യം നല്കുന്നു. അങ്ങനെയുള്ള ഈ മതേതരഭാരതത്തില്‍ മതത്തിന്‍റെ പേരില്‍ ദളിത് ക്രൈസ്തവരുടെ അവകാശം നിഷേധിക്കപ്പെടുകയാണ്. ഇതു മനുഷ്യാവകാശലംഘനവും മതേതരത്വത്തിനു വെല്ലുവിളിയുമാണ്.

ഇന്ത്യയിലെ 198 ലക്ഷം ക്രൈസ്തവരില്‍ 120 ലക്ഷം ക്രൈസ്തവരും പട്ടികജാതിയില്‍ നിന്നു മതപരിവര്‍ത്തനം ചെയ്തവരാണ്. ചേരമര്‍ (പുലയര്‍), സാംബവര്‍ (പറയര്‍), സിദ്ധനര്‍ (കുറവര്‍) അയനവര്‍ എന്നീ ജാതികളിലായി 20 ലക്ഷത്തോളം ദളിത് ക്രൈസ്തവരാണ് ഇന്നു കേരളത്തിലുള്ളത്. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്വസഹോദരങ്ങളായ പട്ടികജാതിക്കാര്‍ക്കു തുല്യം പിന്നാക്കമാണെന്നു പിന്നാക്ക സമുദായ കമ്മീഷനുകളെ സംബന്ധിച്ച കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നിയോഗിച്ച കമ്മീഷനുകളെല്ലാം വ്യക്തമാക്കുന്നു. “ഒരുവന്‍ മതം മാറിയാലും ജാതി മാറുന്നില്ല എന്നും മതം മാറുന്നതുകൊണ്ടു സാമൂഹ്യ അവശതകള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും” വിവിധ കമ്മീഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാക്കാകലേക്കര്‍ കമ്മീഷന്‍ (1953-1955): ചില ഭാഗങ്ങളില്‍ ഹരിജന്‍ ക്രിസ്ത്യാനികള്‍ കുറേക്കാലത്തേയ്ക്കു പള്ളിക്കു വെളിയില്‍ നിര്‍ത്തപ്പെട്ടിരുന്നു. പിന്നെ ഇവര്‍ക്ക് ഒരു പ്രത്യേക ഭാഗത്ത് ഇരിക്കാമെന്നായി. ഇന്നും ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പിന്നാക്കജാതികളില്‍ (അസ്പൃശ്യജാതികള്‍) നിന്നുള്ള ക്രിസ്ത്യാനികള്‍ പ്രത്യേക സെമിത്തേരികളില്‍ സംസ്കരിക്കപ്പെടുവാന്‍ നിര്‍ബന്ധിതരാകുന്നു. മരിച്ചവര്‍പോലും ജാതിയും തൊട്ടുകൂടായ്മയും അനുഭവിക്കുന്നു.

കുമാരപിള്ള കമ്മീഷന്‍ (1965): പട്ടികജാതിക്കാരുടെ സാമൂഹിക പിന്നാക്കാവസ്ഥയുടെ ആഴം വലുതായതിനാല്‍ പുതുതായി മതപരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തി സമുദായത്തില്‍ പൂര്‍ണമായും ഉള്‍പ്പെടുന്നില്ല. മറ്റുള്ളവരാകട്ടെ അവന്‍റെ നിലവാരം ഉയരുവോളം അവനില്‍നിന്നും മാറിനില്ക്കുന്നു.” പട്ടികജാതിക്കാരന്‍ ക്രിസ്തുമതത്തിലേക്കു മാറിയാലും വിവേചനത്തിന്‍റെ അളവു മതപരിവര്‍ത്തനത്തിനു മുമ്പുള്ള അത്രയും തന്നെയെന്നാണ് ഇതില്‍ നിന്നും തെളിയുന്നത്.

നെട്ടൂര്‍ കമ്മീഷന്‍ (1970): പട്ടികജാതിയില്‍നിന്നും ക്രിസ്തുമതം സ്വീകരിച്ചവരുടെ സാമൂഹിക വിവേചനത്തിന്‍റെ അളവ് അവരുടെ മതസ്വീകരണത്തിനു മുമ്പുള്ള അത്രയും തന്നെയാണ്. ചരിത്രപരമായ കാരണങ്ങളാല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ദുര്‍ബല വിഭാഗങ്ങളുടെ പട്ടികയില്‍ ഈ സമൂഹം കൂടി ചേര്‍ക്കപ്പെടേണ്ടതാണ് (ഒന്നാം വാല്യം പേ. 91).

മണ്ഡല്‍ കമ്മഷന്‍ (1980): ജാതി വ്യവസ്ഥിതി ഹിന്ദു സമുദായത്തിന്‍റെ പ്രത്യേകതയാണെങ്കില്‍പ്പോലും ഫലത്തില്‍ അത് ഇന്ത്യയിലെ ഹിന്ദു ഇതര സമുദായങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ നിലവിലുണ്ട്. സാമൂഹ്യമായി ഉയര്‍ന്നതും സമത്വനിലവാരമുള്ള മതങ്ങളുമായ ഇസ്ലാംമതം, ക്രിസ്തുമതം, സിക്കുമതം മുതലായവയിലേക്കുപോലും മതപരിവര്‍ത്തനം ചെയ്ത ഹിന്ദുവംശജരായവര്‍ക്ക് സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉയരുവാന്‍ കഴിഞ്ഞിട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ.എ. ഗംഗാധരന്‍ റിപ്പോര്‍ട്ട് (1982): അവശക്രൈസ്തവ കോര്‍പ്പറേഷന്‍ രൂപീകരിക്കേണ്ടതിലേക്കായി ശ്രീ. കെ.എ. ഗംഗാധരന്‍ ചെയര്‍മാനായുള്ള ഒരു കമ്മീഷനെ മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരന്‍ നിയമിക്കുകയുണ്ടായി. അദ്ദേഹം കേരളത്തിന്‍റെ നാനാഭാഗങ്ങളിലുള്ള ദളിത് ക്രൈസ്തവരെ നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കു തുല്യം തന്നെ പിന്നാക്കവസ്ഥയിലാണു സ്വസഹോദരങ്ങളായ ദളിത് ക്രൈസ്തവരെന്നും സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസരംഗങ്ങളില്‍ തുല്യം പിന്നാക്കാവസ്ഥ നേരിടുന്നുതെന്നും റിപ്പോര്‍ട്ട് ചെയ്തു.

നാലകത്ത് സൂപ്പി കമ്മീഷന്‍ (1994 മാര്‍ച്ച്): കേരള നിയമസഭയുടെ പിന്നാക്ക സമുദായ കമ്മീഷന്‍ റിപ്പോര്‍ട്ട്.
1994 ഡിസംബര്‍ 18: പ്രധാനമന്ത്രി ശ്രീ. നരസിംഹറാവു മന്ത്രിസഭയിലെ കേന്ദ്ര ക്ഷേമവകുപ്പു മന്ത്രിയായ ശ്രീ. തങ്കബാലു ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ദളിത് ക്രൈസ്തവര്‍ക്കു സംവരണം നല്കണമെന്നുള്ള ബില്ല് അവതരിപ്പിച്ചു. എന്നാല്‍ നടപടിക്രമം തെറ്റിച്ച് ബില്ല് അവതരിപ്പിച്ചതിനാല്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് (2004 ഒക്ടോബര്‍): മത, ഭാഷാ ന്യൂനപക്ഷങ്ങളിലെ പിന്നാക്കവിഭാഗങ്ങളെ നിര്‍ണയിക്കുവാനുള്ള മാനദണ്ഡങ്ങള്‍ കണ്ടെത്തുവാനും ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കൈക്കൊള്ളേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യുവാനുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രംഗനാഥമിശ്ര ചെയര്‍മാനായി അഞ്ചംഗ കമ്മീഷന്‍ നിലവില്‍ വന്നത് 2004 ഒക്ടോബര്‍ മാസത്തിലാണ്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ റിലീജിയസ് ആന്‍ഡ് ലിംഗ്വിസ്റ്റിക് മൈനോറിറ്റീസിന്‍റെ ശിപാര്‍ശകളടങ്ങുന്ന റി പ്പോര്‍ട്ട് 2007 മേയിലാണു സര്‍ക്കാരിനു സമര്‍പ്പിച്ചത്.

2001-ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 19.5%-ത്തോളം മതന്യൂനപക്ഷങ്ങളാണ്. ഇതില്‍ മുസ്ലീങ്ങള്‍ 13.4%, ക്രിസ്ത്യാനികള്‍ 2.3%, ബുദ്ധമതക്കാര്‍ 0.8%, സിക്കു മതക്കാര്‍ 1.9%, ജൈനമതക്കാര്‍ 0.4%, മറ്റു വിഭാഗക്കാര്‍ 0.6% എന്നിങ്ങനെയാണു കണക്കുകള്‍. 1950-ലെ പട്ടികജാതി രൂപീകരണനിയമത്തിലെ മൂന്നാം ഖണ്ഡികയിലാണു ഹൈന്ദവ വിശ്വാസികള്‍ മാത്രമാണു പട്ടികജാതിക്കാരെന്നു നിര്‍വചിച്ചത്. ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും മറ്റു പട്ടികജാതി/വര്‍ഗക്കാര്‍ അനുഭവിക്കുന്ന ഒരു ആനുകൂല്യവും ലഭിക്കാത്ത സ്ഥിതിവിശേഷത്തിലേക്കു നയിക്കുകയുണ്ടായി. ക്രിസ്ത്യാനികളില്‍ 35%-ത്തോളം വരുന്ന പരിവര്‍ത്തിത ദളിത് ക്രൈസ്തവര്‍ക്കും സംവരണാനുകൂല്യം ലഭിക്കണമോ എന്നുള്ള സുപ്രധാന വിഷയവും രംഗനാഥമിശ്ര കമ്മീഷന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്നു.

“പ്രത്യേക മതത്തില്‍ ചേര്‍ന്നതുകൊണ്ടു മാത്രം സാമൂഹിക പിന്നാക്കാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുന്നില്ല. അതുകൊണ്ടു മതത്തിനതീതമായി ജാതിയെ പരിഗണിച്ചുകൊണ്ട് അവരെയും ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. ജാതിവ്യവസ്ഥയില്ലാത്ത മതങ്ങളാണു ക്രിസ്തുമതവിശ്വാസവും ഇസ്ലാംമതവിശ്വാസവുമെങ്കിലും പ്രായോഗികതലത്തില്‍ പരിവര്‍ത്തിത ദളിതുകള്‍ ഈ മതങ്ങളിലും വിവേചനത്തിനു വിധേയരാക്കപ്പെടുന്നുണ്ടെന്നും” കമ്മീഷന്‍ നിരീക്ഷിക്കുന്നു. ന്യൂനപക്ഷക്കാരിലെ പിന്നാക്കക്കാര്‍ക്കു പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കു നല്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസിളവുകളും യോഗ്യതാ ഇളവുകളും നല്കണം.

സുപ്രീംകോടതി: മണ്ഡല്‍ കമ്മീഷന്‍റെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതു സംബന്ധിച്ചുള്ള സുപ്രീം കോടതിയിലെ ഒമ്പതു ജഡ്ജിമാരുടെ ബെഞ്ചിലെ എട്ടു പേരുടെ ഭൂരിപക്ഷവിധിയില്‍ മതപരിവര്‍ത്തനം ദളിത് ക്രൈസ്തവരുടെ സാമൂഹികാവശതകള്‍ തീര്‍ക്കുന്നില്ലെന്നും അതുകൊണ്ട് അവര്‍ക്കു സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതാണന്നും ചൂണ്ടിക്കാട്ടുന്നു.

അഹൈന്ദവ മതത്തിലുള്ളവരെല്ലാം തന്നെ ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരാണ്. അവരുടെ പുതിയ മതങ്ങളിലേക്ക് അവര്‍ തങ്ങളുടെ ജാതിയും കൊണ്ടുപോയി. മതംമാറ്റംകൊണ്ടു നൂറ്റാണ്ടുകളായി ഊട്ടിയു റപ്പിച്ചിരുന്ന ജാതിയുടെ പേരിലുള്ള വെറുപ്പും അയിത്തവും മുന്‍വിധികളും താഴ്ന്നവര്‍, ഉയര്‍ന്നവര്‍ എന്നുള്ള മനോഭാവവും അപ്രത്യക്ഷമാകുമെന്നു സങ്കല്പിക്കുന്നത് അസ്വാഭാവികമാണ് (ആര്‍ട്ടിക്കിള്‍ 478). ജാതിയുടെ പേരിലുള്ള വേര്‍തിരിവ് ഇന്ത്യന്‍ മതസമൂഹങ്ങളുടെയെല്ലാം ഒരു പൊതുസ്വഭാവമാണ് (ആര്‍ട്ടിക്കിള്‍ 400).

ആന്ധ്രാ ഹൈക്കോടതി: 1966-ല്‍ ആന്ധ്രാ ഹൈക്കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടു. മാല, മഡിഗ ജാതിക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടും അതുവഴിയായി മാത്രം അവര്‍ ജാതിയിലെ അംഗങ്ങളല്ലാതായിത്തീരുന്നില്ല. മതപരിവര്‍ത്തനത്തിനുശേഷവും തങ്ങളുടെ ജാതിയിലെ അംഗങ്ങളായാണു കരുതപ്പെടുന്നത്. അതിനാല്‍ എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരുമാണ്.

ഭരണഘടന തടസ്സമല്ല: ദളിത് ക്രൈസ്തവര്‍ക്കു സംവരണം നല്കാന്‍ ഭരണഘടന തടസ്സമാണ് എന്നു പറയുന്നതും ഭരണഘടനാ ഭേദഗതി വേണമെന്നുള്ളതും ശരിയല്ല. ഭേദഗതി കൂടാതെ തന്നെയാണു സിക്കുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും സംവരണം നല്കിയത്. പട്ടികജാതി ലിസ്റ്റിനെക്കുറിച്ചു ഭരണഘടനയില്‍ പറയുന്നത് ഇപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 341(1) ല്‍ പട്ടികജാതിക്കാരുടെ ലിസ്റ്റ് രാഷ്ട്രപതി സംസ്ഥാന ഗവര്‍ണര്‍മാരോട് ആലോചിച്ചശേഷം തയ്യാറാക്കണമെന്നു നിഷ്കര്‍ഷിക്കുന്നു. ഇപ്രകാരം ലിസ്റ്റുണ്ടാക്കി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഭരണഘടനാപരമായി രാഷ്ട്രപതിയുടെ ചുമതല കഴിഞ്ഞു.

ഇങ്ങനെ പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റില്‍ പിന്നീട് ഏതെങ്കിലും ജാതിയെ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെങ്കില്‍ അതിനുള്ള അധികാരം ഭരണഘടന 232(2) വകുപ്പു പ്രകാരം പാര്‍ലമെന്‍റിനാണ്. രാജ്യത്തിന്‍റെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പാര്‍ലമെന്‍റില്‍ എത്തുന്ന പാര്‍ലമെന്‍റംഗങ്ങള്‍ക്കു രാജ്യത്തെ സ്ഥിതി നന്നായി അറിയാവുന്നതുകൊണ്ടു പിന്നീടു ലിസ്റ്റ് പരിഷ്കരണത്തില്‍ സംസ്ഥാന ഗവര്‍ണറോട് ആലോചിക്കുവാന്‍ ഭരണഘടന അനുശാസിക്കുന്നില്ല. മേല്പറഞ്ഞ അധികാരം 342(2) ഉപയോഗിച്ച് ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്കാന്‍ പാര്‍ലമെന്‍റിനു കഴിയും.

http://sathyadeepam.org/coverstory/neethinjayar-coverstory/