Wednesday, May 20, 2020

എന്താണ് ഹിന്ദുകോഡ് ബിൽ ??

ഹിന്ദു കോഡ് ബിൽ - മാത്യു ഡേവിഡ്

        പലപ്പോഴായി നാം കേട്ടിട്ടുള്ള ഒന്നാണ് ഹിന്ദു കോഡ് ബിൽ - എന്നാൽ അതെന്താണെന്നും അതിനെന്ത് സംഭവിച്ചു എന്നും അധികമാർക്കും അറിയില്ലെന്ന് തോന്നുന്നു.  രണ്ടോ മൂന്നോ ലക്കങ്ങളായി അതെക്കുറിച്ച് പറയാമെന്നാണ് ഈയുള്ളവന്റെ വിചാരം' വിലയിരുത്തേണ്ടതും കൂടുതലായി ആഴത്തിൽ പഠിക്കേണ്ടതും നിങ്ങളുടെ കടമയാണ്. നിയമജ്ഞരായവർക്ക് ഇതെക്കുറിച്ച് കൂടുതലായി പറയാനും കൂട്ടിച്ചേർക്കാനും ഉണ്ടാകും. നിയമ പരിജ്ഞാനമില്ലാത്തവർക്കും മനസിലാക്കുവാൻ വേണ്ടിയുള്ള എളിയ ഒരുദ്യമം മാത്രമാണിത്. . മറ്റാരും കൈവയ്ക്കാത്ത ഒരു മേഖലയിലേക്ക് വിനയത്തോടെ, .അല്പം വിറയലോടെ എന്നാൽ ക്ഷമാപണത്തോടെ പ്രവേശിക്കുകയാണ്.

        ബാബാ സാഹിബ് ഡോ:BR അംബേദ്കറുടെ മലയാള വാല്യങ്ങളിൽ 31, 32 വാല്യങ്ങളിൽ 1554 പേജുകളിലായി ഹിന്ദു കോഡ് ബില്ലിനെ കുറിച്ചുള്ള സഭാരേഖകൾ എഴുതപ്പെട്ടിരിക്കുന്നു. അവയെ ആധാരമാക്കിയാണ് എന്റെ കുറിപ്പുകൾ എന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ. 
        ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിലും ബാബാസാഹേബ് അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തിലും പൂനാ പാക്ട് പോലെ തന്നെ അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്  ഹിന്ദു കോഡ് ബിൽ'  
       ബില്ലിലേക്കെത്തിച്ചേരുന്ന രാഷ്ട്രീയ പരിസരം:
        അതീവ ഗൗരവമാർന്ന ഈ ബില്ലിലേക്ക് ബാബാ സാഹിബ് യാദൃശ്ചികമായി എത്തിച്ചേരുകയായിരുന്നില്ല.  
        1927 ൽ മനുസ്മൃതി കത്തിച്ചു കൊണ്ട് യാഥാസ്ഥിതിക ഹിന്ദുക്കളെ ഞെട്ടിച്ച ആ മഹാപുരുഷൻ 1928-ൽ സൈമൺ കമ്മീഷന് മുന്നിൽ ഹാജരായിക്കൊണ്ട് തന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്ത്രപരമായ ഇടപെടലിന് തുടക്കം കുറിച്ചു' ..     30 ‌-32 കാലത്തെ 3 വട്ടമേശ സമ്മേളനങ്ങളും കമ്യൂണൽ അവാർഡും പൂനാ പാക്ടും ഗാന്ധിയുടെയും കോൺഗ്രസിന്റെയും യാഥാസ്ഥിതികരുടെയും ശത്രുത ക്ഷണിച്ചു വരുത്തിയെങ്കിലും സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ  രാഷ്ട്രീയ നീക്കങ്ങളിൽ അവസരോചിതവും തന്ത്രപ്രധാനവുമായ നിലപാടുകൾ വെളിപ്പെടുത്തുകയും  അധഃസ്ഥിത വർഗത്തിന്റെ ദേശീയ വക്താവായി എതിരാളികൾ അടക്കമുള്ള ലോകം അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തു.
      1935ൽ അദ്ദേഹത്തിന്റെ പ്രിയ പത്നി രമാഭായിയുടെ ആകസ്മിക നിര്യാണത്തിന് പിന്നാലെ അദ്ദേഹം ബോംബെ ലോ കോളജിന്റെ പ്രിൻസിപ്പലായി ചുമതലയേറ്റു. 1937-ൽ അദ്ദേഹം ബോംബെ പ്രൊവിൻഷ്യൽ അസംബ്ലിയിൽ നോമിനേറ്റഡ് അംഗമായി ' ഈ കാലഘട്ടത്തിലാണ് അദ്ദേഹം ഇൻഡിപെൻഡന്റ് ലേബർ പാർട്ടി രൂപീകരിച്ചതും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചതും എന്നോർക്കുക. 
       1942-ൽ ഇംഗ്ലണ്ടിൽ നിന്നും വന്ന കാബിനറ്റ് മിഷന്റെ നിർദ്ദേശങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നുമുണ്ട്. എന്നാൽ അതേ വർഷം തന്നെ അദ്ദേഹം വൈസ്റോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിലേക്ക് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ചവിട്ടിക്കയറിയ പടവുകളുടെ മൂല്യം തിരിച്ചറിയപ്പെട്ടത്. വൈസ്റോയിയുടെ കൗൺസിൽ എന്നാൽ ഇന്നത്തെ കേന്ദ്ര മന്ത്രിസഭയ്ക്ക് തുല്യമായ ഒന്നാണ്. 1942-ൽ ബാബ കൗൺസിലിൽ ചേരുമ്പോൾ ലിൻ ലിത് ഗോ പ്രഭുവായിരുന്നു വൈസ്റോയി. പിന്നീട് 43 മുതൽ വേവൽ പ്രഭു വൈസ്റോയി ആയി. 1942 മുതൽ 46 വരെ ബാബ വൈസ്റോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ തുടർന്നു. 1946-ൽ ഇടക്കാല സർക്കാർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കൗൺസിലിൽ നിന്നും രാജിവച്ചു.. 46 - ൽ ബോംബെയിൽ നിന്നും ഭരണഘടനാ അസംബ്ലിയിലേക്ക് അംബേദ്കർ തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ കോൺഗ്രസുകാരാണ് തടസ്സം നിന്നത്. അതിനാൽ അദ്ദേഹം ബംഗാളിൽ നിന്ന് ജയിച്ചു വന്നത് ചരിത്രം. '.46 ഡിസം 9-ന് ഭരണഘടനാ നിർമ്മാണ അസംബ്ളിയുടെ ആദ്യ സമ്മേളനത്തിന് മുമ്പുതന്നെ അദ്ദേഹം സഭയിൽ എത്തി. തുടർന്ന് 47 ആഗസ്റ്റ് 3 മുതൽ അദ്ദേഹം നെഹ്റു വിന്റെ ക്ഷണം സ്വീകരിച്ച് ഇടക്കാല മന്ത്രിസഭയിൽ നിയമമന്ത്രിയായി.  അതേ മാസം അതായത് ആഗസ്റ്റ് 29-ന് ഭരണഘടനാ ഡ്രാഫ്റ്റിംഗ്  കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭരണഘടനാ നിർമ്മാണ സഭയുടെ ചെയർമാൻ ഡോ.രാജേന്ദ്രപ്രസാദായിരുന്നു. 
       1949 നവംബർ അവസാന ആഴ്ചയിൽ ഭരണഘടനയുടെ മൂന്നാം വായന പൂർത്തിയായി. അന്ന് ഭരണഘടനാ അസംബ്ളിയിൽ അദ്ദേഹം നടത്തിയ പ്രസംഗം ഇന്ത്യാ ചരിത്രത്തിലെ വിഖ്യാതമായ പ്രസംഗം ആയിരുന്നു.
      1950 ജനുവരി 26-ന് നാം വൈരുദ്ധ്യങ്ങളുടേതായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ------ എന്നിങ്ങനെ പ്രശസ്തമായ വാചകങ്ങളിലൂടെ നമുക്ക് ചിരപരിചിതമായ ആ അനർഘ ധോരണി ഇന്ത്യൻ ഭരണഘടനാ ശില്പിയിൽ നിന്നും മുഴങ്ങിയത് 49 നവം: 29-ന്‌ ആയിരുന്നു.
          l949 നവം.17 ന് ഇതേ ഭരണഘടനാ നിർമ്മാണ അസംബ്ലിയിൽ ആണ് ബാബാ സാഹേബ് അംബേദ്കർ ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചത്.
 ഹിന്ദു കോഡ് ബിൽ - 2
       ( ബില്ലിന്റെ ഉള്ളടക്കം .)

    ഹൈക്കോടതിയുടെയും പ്രിവി കൗൺസിലിന്റെയും വിവിധ വിധികളിലായി ചിതറിക്കിടക്കുന്ന ഹിന്ദു സമൂഹത്തിന്റെ വിവിധ ചട്ടങ്ങളെ ക്രോഡീകരിക്കുകയും പരിഷ്കരിക്കുകയുമായിരുന്നു ഈ ബില്ലിന്റെ ലക്ഷ്യം.പ്രധാനമായും ഏഴ് വിഭിന്ന വിഷയങ്ങളെ സംബന്ധിച്ചവയാണ് ഇവ.

  1. ഒസ്യത്തെഴുതാതെ മരിച്ച ഒരു ഹിന്ദം സ്ത്രീയുടെയോ പുരുഷന്റെയോ പിന്തുടർച്ചാവകാശം സംബന്ധിച്ച ചട്ടങ്ങൾ .
  2. അങ്ങനെ മരിച്ച വ്യക്തിയുടെ സ്വത്ത് പിന്തുടർച്ചാവകാശികൾക്ക് ലഭ്യമാക്കുന്ന ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങൾ.
  3. ജീവനാംശം
  4. വിവാഹം
  5. വിവാഹമോചനം
  6. ദത്തെടുക്കൽ
  7. ബാല്യം, രക്ഷാകർതൃത്വം.
       ദായ ക്രമത്തിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ രണ്ടു തരം പദ്ധതികളാണ് നിലവിലിരിക്കുന്നത്. ഒന്ന് മിതാക്ഷരവും മറ്റേത് ദായഭാഗവും.
       മിതാക്ഷര പദ്ധതിയനുസരിച്ച് ഒരു ഹിന്ദുവിന്റെ സ്വത്ത് അയാളുടെ വ്യക്തിഗതമായ സ്വത്തല്ല. പിതാവ്, പുത്രൻ , പൗത്രൻ , പ്രപൗത്രൻ എന്നിവരുൾപ്പെട്ട ഒരു കൂട്ടായ്മയുടെ സ്വത്താണ്.  ഈ സ്വത്തിൽ ഇവർക്കെല്ലാം അവകാശമുണ്ട്. ഏതെങ്കിലും ഒരംഗം മരിച്ചാൽ സ്വത്ത് അവശേഷിക്കുന്നവർക്ക് ലഭിക്കും. അതായത് മരിച്ച വ്യക്തിയുടെ നേരവകാശികൾക്ക് ലഭിക്കില്ല
     എന്നാൽ ഹിന്ദു കോഡ് ബില്ലനുസരിച്ച് .ദായ ഭാഗം എന്ന പദ്ധതി മാത്രമാണ് നടപ്പാവുക.  അതായത് മരിച്ചയാളിന്റെ സ്വത്തുക്കൾ നേരവകാശികൾക്ക് ലഭിക്കും. ക്രയവിക്രയാധികാരത്തോടെ തന്നെ.
      ചുരുക്കി പറഞ്ഞാൽ മിതാക്ഷരവ്യവസ്ഥ നടപ്പുള്ള പ്രദേശത്തേക്കും ദായ ഭാഗവ്യവസ്ഥ വ്യാപിപ്പിക്കുവാനാണ് ബില്ലിലെ വ്യവസ്ഥ. പാരമ്പര്യദായക്രമത്തിൽ ഏകീകരണം എന്ന് പറയാം.
      അതിൽ തന്നെ വേറെയും കൂട്ടിച്ചേർക്കലുകൾ ഉണ്ട്. മരിച്ച വ്യക്തിയുടെ വിധവ, പുത്രി , നേരത്തെ മരിച്ചു പോയ പുത്രന്റെ വിധവ എന്നിവർക്കും പുത്രനോടൊപ്പം പിന്തുടർച്ചാവകാശം നൽകുന്നു. പുത്രിക്ക് പുത്രന്റെ വീതത്തിന്റെ പകുതി.
      സ്ത്രീകൾക്ക് ലഭ്യമാകുന്ന സ്വത്തിൽ / അഥവാ സ്ത്രീധനത്തിൽ പുതിയ നിയമപ്രകാരം അവരുടെ മരണശേഷം പിന്തുടർച്ചാവകാശം പുത്രന് ലഭ്യമാക്കുന്നു ' അത് പുത്രിക്ക് ലഭിക്കുന്നതിന്റെ പകുതി മാത്രം' 
     സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ നിയമം': പുരുഷനെ പോലെ സ്ത്രീക്കും പൂർണാവകാശം കിട്ടുന്നു. മാത്രമല്ല വിധവയുടെ മരണാനന്തരം സ്വത്തുക്കൾ മരിച്ച ഭർത്താവിന്റെ അനന്തരാവകാശികൾക്ക് പോകുന്നത് റദ്ദാക്കപ്പെടുന്നു
      സ്ത്രീധനം അപഹാസ്യമാണെങ്കിൽ കൂടി അത് ആ സ്ത്രീയുടെ ദർത്താവിനോ ബന്ധുക്കൾക്കോ നശിപ്പിക്കാനും അവളെ അങ്ങനെ നിസഹായയാക്കാനും കഴിയരുത്.
     
ഇത്തരത്തിലുള്ള നിയമങ്ങളിലൂടെ, പുതുക്കലിലൂടെ കടന്ന് ഒടുവിൽ വിവാഹ നിയമത്തെ പ്രതിപാദിക്കുമ്പോൾ വധുവിന്റെയും വരന്റെയും ജാതിയും ഉപജാതിയും ഒന്നായിരിക്കണം എന്ന മുൻ വ്യവസ്ഥ എടുത്തുകളയുന്നു. ' അതേ പോലെ വിവാഹമോചനം അനുവദിക്കുന്നു.
         ദത്തെടുക്കലിലും രണ്ട് പുതിയ വ്യവസ്ഥകൾ ചേർക്കപ്പെടുന്നു '
       ഇവയെ ബാബ തന്റെ അവതരണ പ്രഭാഷണത്തിൽ ഇങ്ങനെ ചുരുക്കിപ്പറയുന്നു. 
      വസ്തുവിലുള്ള ജന്മാവകാശം റദ്ദാക്കി അനന്തരാവകാശം സ്ഥാപിക്കുന്നു. പുത്രിക്ക് ഓഹരി നൽകുന്നു. സ്ത്രീകൾക്ക് പൂർണാവകാശം നൽകുന്നു. വിവാഹത്തിലും ദത്തെടുക്കലിലും ജാതി നിബന്ധന റദ്ദാക്കുന്നു. ഏക ഭാര്യാത്വ തത്വം., വിവാഹ മോചന തത്വം നടപ്പാക്കുന്നു.

ഹിന്ദു കോഡ് ബിൽ - 3
ഹിന്ദു കോഡ് ബില്ലിന്റെ അവതരണശേഷം പ്രസ്തുത പ്രമേയം അവതാരകനടക്കം 20 പേരടങ്ങുന്ന സെലക്ട് കമ്മിറ്റിക്ക് വിടുകയാണ് സ്പീക്കർ ചെയ്തത്. അടുത്ത അസംബ്ലി സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിലെ അവസാന ദിവസത്തിന് മുമ്പായി റിപ്പോർട്ട് നൽകണമെന്നായിരുന്നു സ്പീക്കറുടെ നിർദ്ദേശം.
ഇന്ത്യയുടെ ഭരണഘടന എഴുതുന്നതിലും അതിൽ പ്രകടിപ്പിച്ച അനിതരസാധാരണമായ വൈദഗ്ദ്ധ്യത്തിലും അംബേദ്കറെ വാനോളം പുകഴ്ത്തിയ സഭയിലെ മിക്ക ആളുകളും ഹിന്ദു കോഡ് ബില്ലിനെയും അവതാരകനെയും സംശയത്തോടെയാണ് വീക്ഷിച്ചത്.
1927-ൽ മനുസ്മൃതി കത്തിക്കുകയും ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കയില്ല എന്ന് 36 - ൽ പ്രഖ്യാപിക്കുകയും ചെയ്ത അംബേദ്കറെ അവർ ഭയപ്പെട്ടിരുന്നു.എന്നാൽ ഹിന്ദു സമൂഹത്തിൽ ജനാധിപത്യം സമത്വം സാഹോദര്യം തുടങ്ങിയവ ഇല്ലെന്ന് തന്നെയാണ് ബാബ വിശ്വസിച്ചിരുന്നത്. അതു കൊണ്ടു തന്നെ ഹിന്ദു സമുദായത്തെ പരിഷ്കരിക്കേണ്ടതും അവരുടെ നിയമങ്ങളിൽ ഏകീകരണം ഏർപ്പെടുത്തേണ്ടതും ആവശ്യമാണെന്ന് തന്നെ അദ്ദേഹം കരുതി. യഥാർത്ഥത്തിൽ ഹിന്ദു മതത്തെ പരിഷ്കരിക്കാനുള്ള നടപടി ആയിരുന്നില്ല ബില്ലിൽ ഉണ്ടായിരുന്നത്. ഹിന്ദു സമൂഹം അഥവാ ഹിന്ദു സമുദായത്തിന്റെ കുടുംബ ബന്ധങ്ങളിലും ദായ ക്രമത്തിലും ജീവിതത്തിലെ മറ്റ് ആചാരങ്ങളിലും വ്യക്തിനിയമങ്ങളിലും പരിഷ്കരണം കൊണ്ടുവരിക എന്നതായിരുന്നു ബാബ വിവക്ഷിച്ചത്. അതിൽ നിന്നും തുലോം വ്യത്യസ്തമാണ് ഹിന്ദുമതം എന്നത് ' . മതം എന്നാൽ ആരാധനാമൂർത്തിയും ക്ഷേത്രാരാധനയും വിശ്വാസാചാരങ്ങളും പൂജാദികർമ്മങ്ങളും പൗരോഹിത്യവും ബ്രാഹ്മണർക്കുള്ള പ്രത്യേക അവകാശാധികാരങ്ങളും മറ്റും ചേർന്നതാണ്. ഈ ബില്ലിൽ ഹിന്ദു മതത്തിന്റെ ആത്മീയമോ ഭൗതികമോ ആചാരപരമോ ആയ യാതൊന്നും തന്നെ പരിശോധിക്കപ്പെടുകയോ പുനർവിചിന്തനത്തിന് വിധേയമാക്കപ്പെടുകയോ പരിഷ്കരിക്കുവാൻ ലക്ഷ്യമിടുകയോ ചെയ്തിരുന്നില്ല.എന്നാൽ ആദ്യ കാല ചർച്ചകളിൽ നിന്നും മുന്നോട്ട് പോകുന്തോറും ഈ ബില്ല് ഹിന്ദു മതവിരുദ്ധമായി തന്നെ പാർലമെന്റിൽ എതിർക്കപ്പെട്ടു. ഈ എതിർപ്പുകളുടെയും ചർച്ചയുടെയും വിശദാംശങ്ങൾ 1554 പേജുകളിലായി 31 , 32 വാല്യങ്ങളിലായി അംബേദ്കർ സമ്പൂർണ കൃതികളിൽ നമുക്ക് കാണാം. ഇന്ത്യൻ ഭരണ ഘടന രാഷ്ട്രത്തിന് സമർപ്പിച്ച ശേഷം ഭരണഘടനാ നിർമ്മാണ അസംബ്ലി പിരിച്ചുവിടുകയുണ്ടായില്ല എന്ന വസ്തുത ഇവിടെ ഓർമിക്കേണ്ടതുണ്ട്. പ്രസ്തുത സഭയെ ഇടക്കാല പാർലമെന്റായി പ്രഖ്യാപിച്ച് ഇന്ത്യൻ പ്രതിനിധി സഭയായി ഉപയോഗപ്പെടുത്തുകയാണുണ്ടായത്. 1952-ലെ പൊതു തെരഞ്ഞെടുപ്പു വരെ ഭരണഘടനാ നിർമാണ സഭ ഇടക്കാലഇന്ത്യൻ പാർലമെന്റായി പ്രവർത്തിച്ചു. അതിനാൽ ഭരണഘടനാ നിർമ്മാണ സഭയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട ഈ ബില്ലിന്റെ ചർച്ച അതേ സഭയിലും തുടർന്ന് ഇടക്കാല പാർലമെന്റിലും പുതിയ ഭരണഘടന പ്രകാരമുള്ള പൊതു തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന ആദ്യ ഇന്ത്യൻ പാർലമെന്റിലും ഹിന്ദുക്കോഡ് ബിൽ ചർച്ച ചെയ്യപ്പെട്ടു. അതിനാൽ ഈ മൂന്ന് സഭകളുടെയും നടപടിക്രമങ്ങളും ബന്ധപ്പെട്ട ചർച്ചകളും അടങ്ങുന്നതാണ് ബൃഹത്തായ ഈ രണ്ടു വാല്യങ്ങൾ. അവയിലെ വിവരങ്ങൾ ചുരുക്കി പറയുവാനേ കഴിയൂ"
ഭരണഘടനാ തത്വത്തിൽ പറയുന്ന സ്ത്രീ പുരുഷ സമത്വത്തെ പ്രയോഗവൽക്കരിച്ചു കൊണ്ടാണ് ബാബ ഈ ബില്ല് തയാറാക്കിയത്. എന്നാൽ ഹിന്ദു സമുദായത്തെ മാത്രമല്ല ഹിന്ദു മതത്തെ തന്നെ ബാധിക്കുന്ന അനാവശ്യ നിയമങ്ങളാണിവ എന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാടുകൾ .ഹിന്ദു നിയമം ഏകീകരിക്കാൻ അവകാശമോ കാരണമോ ഇല്ലെന്ന് അവർ വാദിച്ചു. മറ്റൊരു വാദം താല്ക്കാലിക പാർലമെന്റിന് ഇതിനവകാശമില്ല എന്നായിരുന്നു. ഹിന്ദു കുടുംബങ്ങളുടെ തകർച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്ന് പറഞ്ഞവർ ഒടുവിൽ ഇത് ഹിന്ദു മതത്തെ നശിപ്പിക്കാൻ കൊണ്ടുവന്ന നിയമമാണെന്ന് വരെ പറഞ്ഞു വച്ചു.
എന്നാൽ പാർലമെന്റിലെ (സഭയിലെ ) ചർച്ചകൾക്ക് പുറമെ ഈ പാരമ്പര്യവാദികൾ പൊതുജനങ്ങളെ ഇളക്കിവിടുക കൂടി ചെയ്ത് ഇന്ത്യയൊട്ടാകെ പ്രശ്നബാധിതമാക്കി. ഇത്തരം കടുത്ത എതിർപ്പുകളെ സധൈര്യം നേരിടാനും പ്രതിവാദങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി പറയാനും ബാബയ്ക്ക് സാധിച്ചതുകൊണ്ടാണ് ചർച്ച ദീർഘമായി നീണ്ടു പോയതെന്ന് ചരിത്രം.
അസമിൽ നിന്നുള്ള ശ്രീ. രോഹിണി കുമാർ ചൗധരി പറഞ്ഞത് ഇത് ഹിന്ദു കോഡല്ല , ഹിന്ദു വനിതാ കോഡാണിത്. ഇന്ത്യയിലെ ചില ഹിന്ദു സ്ത്രീകൾ തങ്ങളുടെ സഹോദരന്മാരുടെ പക്കൽ നിന്നും ഒരു ഓഹരി പിന്തുടർച്ചാവകാശമായി തട്ടിയെടുക്കുവാൻ കാത്തിരിക്കുകയാണ്. പണക്കാരന്റെ മകളെ വിവാഹം ചെയ്ത പാവപ്പെട്ടവൻ ഭാര്യക്ക് ഓഹരി കിട്ടാതെ വരുമ്പോൾ ആ വിവാഹ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അത്തരം വ്യക്തികളെ സഹായിക്കാനാണ് ഈ നിയമം. മറ്റൊന്ന് ഗോത്രവർഗക്കാരുടെ വിഷയമാണ്. അവർക്കിടയിൽ പിന്തുടർച്ചാവകാശം ഇളയ മകൾക്കാണ്. അവർക്കിടയിലേക്ക് ഈ നിയമം അടിച്ചേൽപിക്കാനാണോ ഭാവം? അസമിലെ കച്ചാരി വർഗക്കാർക്കിടയിലെ ആചാരം ഇഷ്ടപ്പെട്ട പെൺകുട്ടിയെ ചെറുക്കൻ അച്ഛനമ്മമാരുടെ പക്കൽ നിന്നും തട്ടിക്കൊണ്ടുപോകലാണ്.അവരോട് രജിസ്റ്റർ കച്ചേരിയിൽ പോകാനാണോ പറയുന്നത്?
:അതേപോലെ അവരുടെ മതം ഏതെന്ന പ്രശ്നവും ഉന്നയിക്കുന്നു '
ഇത്തരത്തിൽ ഈ വിഷയത്തെ സമീപിച്ചവരായിരുന്നു ഭൂരിപക്ഷവും

https://www.facebook.com/search/top/?q=%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81%20%E0%B4%95%E0%B5%8B%E0%B4%A1%E0%B5%8D%20%E0%B4%AC%E0%B4%BF%E0%B5%BD.&ref=eyJzaWQiOiIwLjI2MDQ3Njc3MDMyNzg3Mzg2IiwicXMiOiJKVFZDSlRJeUpVVXdKVUkwSlVJNUpVVXdKVUkwSlVKR0pVVXdKVUkwSlVFNEpVVXdKVUkxSlRoRUpVVXdKVUkwSlVFMkpVVXdKVUkxSlRneEpUSXdKVVV3SlVJMEpUazFKVVV3SlVJMUpUaENKVVV3SlVJMEpVRXhKVVV3SlVJMUpUaEVKVEl3SlVVd0pVSTBKVUZESlVVd0pVSTBKVUpHSlVVd0pVSTFKVUpFTGlVeU1pVTFSQSIsImd2IjoiYmVlMDlmOTNmYTczMmNmYTU5YTFjYjZkOWY0NTBkMzg5MjQyNGU0OSIsImVudF9pZHMiOltdLCJic2lkIjoiMjk5ODA4MGU5OGY1OThhYWQzNGEyOGVjOTdmZGY1MWYiLCJwcmVsb2FkZWRfZW50aXR5X2lkcyI6bnVsbCwicHJlbG9hZGVkX2VudGl0eV90eXBlIjpudWxsLCJyZWYiOiJicl90ZiIsImNzaWQiOm51bGwsImhpZ2hfY29uZmlkZW5jZV9hcmd1bWVudCI6bnVsbCwiY2xpZW50X3RpbWVfbXMiOjE1ODk5NjUyNDI4NjgsImVwcyI6Ii9ncm91cHMvcHJvZmlsZS5waHA6cGVybWFsaW5rIn0&epa=SEARCH_BOX

Tuesday, May 19, 2020

ചരിത്രം: പി ജെ സഭാരാജ് സമാനതകളില്ലാത്ത ദലിത് നേതാവ് രാജൻ വെംബ്ലി എഴുതുന്നു





ഒരു പക്ഷേ അദ്ദേഹത്തെ കുറിച്ച് ഒരു ഗ്രന്ഥകാരനോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ അനുയായികളോ ഒന്നും എഴുതാതെ പോയതു കൊണ്ടായിരിക്കാം അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന് ലഭിക്കാതെ പോയത്. എങ്കിലും ചരിത്രങ്ങൾ പുതു തലമുറക്ക് പകർന്നു കൊടുക്കുന്ന എഴുത്തുകാർ, പൂർവ്വകാല ചരിത്രങ്ങൾ പ്രസംഗിക്കുന്നവർ തങ്ങളുടെ അണികൾക്ക് ദലിത് പുരോഗമന പ്രവർത്തനങ്ങൾക്കു് നേതൃത്യം നൽകുകയും, സംഘടിപ്പിക്കുകയും സമര പോരാട്ടങ്ങൾക്കു് നേതൃത്വം നൽകുകയും ചെയ്തിട്ടുള്ളവരെ പരിചയപ്പെടുത്തുകയും ചെയ്യുകയെന്നത് ധാർമികമായ ഉത്തരവാദിത്യവും കടമയുമാണന്ന് ഞാൻ കരുതുന്നു. അല്ലാത്തവ യഥാർത്ഥ ചരിത്ര വിശകലനമായിരിക്കില്ല. വക്രീകരിക്കപ്പെട്ടവയോ സ്വാർത്ഥതയുടെ പേരിൽ അസത്യ ചിത്രീകരണമോ ആയിരിക്കും.

Image may contain: 1 person, sitting and indoor

രാജൻ വെംബ്ലി എഴുതുന്നു

മഹാത്മാ അയ്യൻകാളിക്ക് ശേഷം തിരുവിതാംകൂറിൽ നീതി നിഷേധങ്ങൾക്കും പട്ടികജാതി പട്ടികവർഗ്ഗ പീഢനങ്ങൾക്കുമെതിരെ ഉയർന്നു കേട്ട “ധിക്കാരത്തിന്റെ ” ശബ്ദമായിരുന്നു സഭാരാജ് തിരുമേനിയുടേത്.അദ്ദേഹത്തെ കുറിച്ച് വായിച്ചറിയാൻ പുസ്തകങ്ങളോ മറ്റ് രേഖകളോ ലഭ്യമല്ലെങ്കിലും പഴയ തലമുറയുടെ വായ് മൊഴികളിലൂടെ നിസ്വാർത്ഥനായ ഒരു ദലിത് നേതാവിന്റെയും, മനുഷ്യ സ്നേഹിയുടെയും തന്റേടിയായ ഒരു പോരാളിയുടെയും ചരിത്രം വ്യാപരിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. കോട്ടയം ജില്ലയിലെ മണിമല പഞ്ചായത്തിൽപ്പെട്ട മുക്കട എന്ന പ്രദേശത്താണ് അദ്ദേഹം വസിച്ചിരുന്നത് DCUF എന്ന പ്രസ്ഥാനത്തിന്റെ ആസ്ഥാനവും അവിടമാണ്. 1950 കളിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ പൊതുജീവിതം ലളിതവും സംഭവ ബഹുലവുമായിരുന്നു. മദ്ധ്യ തിരുവിതാംകൂറിൽ നിരവധി സമരങ്ങൾ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകളിൽ DCUF ന് അനുയായികൾ ഉള്ളതായി എനിക്കറിയാം പലരെയും എനിക്ക് നേരിൽ പരിചയവും ബന്ധവുമുണ്ട്.

DCUF ന്റെ അംഗങ്ങൾ പ്രത്യേകിച്ചും അവരുടെ വോളന്റിയേഴ്സ് സ്വകാര്യ യാത്രയിലാണങ്കിൽ പോലും ബാബാ സാമ്പിന്റെ സ്മാരകങ്ങൾ കണ്ടാൽ സല്യൂട്ട് ചെയ്യുന്ന രീതി ഞാൻ കണ്ടിട്ടുണ്ട്. മറ്റൊരു സംഘടനയുടെ പ്രവർത്തകരോ നേതാക്കളോ ചെയ്യാത്ത കാര്യമാണിത്  DCUFഎത്രത്തോളം ബാബയെ ഹൃദയത്തിൽ സ്വീകരിച്ചിട്ടുണ്ട് എന്നതിന് മറ്റൊരു തെളിവും വേണ്ട.സഭാ രാജ് തിരുമേനികൾ തന്റെ പിൻഗാമികൾക്ക് ബാവയെ എത്രത്തോളം മഹത്തരമായി പഠിപ്പിച്ചു എന്നും.ബാബയുടെ 13-ാം ചരമ വാർഷികം മുതൽ ആചരിച്ചു തുടങ്ങിയ മറ്റൊരു ദലിത് പ്രസ്ഥാനവും കേരളത്തിൽ ഉണ്ടോ എന്നതും സംശയമാണ്.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പെട്ട വെംബ്ലി എസ്റ്റേറ്റിലെ തൊഴിലാളി നേതാവായി തിരു കൊച്ചി തോട്ടം തൊഴിലാളി യൂണിയൻ നേതാവായ ശ്രീ.പി.ഡി ജോർജിനൊപ്പം തൊഴിലാളി യൂണിയൻ പ്രവർത്തകനായിട്ടാണ് 1950 കളുടെ തുടക്കത്തിൽ അദ്ദേഹം പ്രവർത്തന രംഗത്ത് വന്നത് എന്ന് എസ്റ്റേറ്റ് തൊഴിലാളിയും സഭാരാജ് സാറിന്റെ സംഘാംഗവുമായ എന്റെ വല്യച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളത്. തികഞ്ഞ ദലിത് സ്നേഹിയായ അദ്ദേഹം പിന്നീട് പൂർണ്ണമായും ദലിത് ഏകീകരണ പ്രവർത്തനത്തിലേക്കു് തിരിയുകയായിരുന്നു.- ജാതി- ഉപജാതി-മത വ്യത്യാസമില്ലാതെ ദലിതരെ ഒന്നിച്ചു ചേർത്ത മഹത് വ്യക്തിത്വമാണ് സഭാരാജ് തിരുമേനികൾ. ദലിതരോട് അനുകമ്പയും സ്നേഹവും ക്ഷമയും പുലർത്തിയ അദ്ദേഹം അധികാരവർഗ്ഗത്തോട് യാതൊരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അതു കൊണ്ടു തന്നെ അധികാര വർഗ്ഗത്തിനും അധികാരം കയ്യാളുന്ന സവർണ്ണ മേലാളൻമാർക്കും സഭാ രാജും DCUF ഉം ഒരു പേടി സ്വപ്നമായിരുന്നു. ഒരു പരിധി വരെ പട്ടിക ജാതി വിഭാഗങ്ങളെ സവർണ്ണരുടെ ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തിയത് DCUF ന്റെ സംഘശക്തിയും, കായിക ബലവും സഭാരാജ് സാറിന്റെ തന്റേടമുള്ള നേതൃത്യവുമാണന്ന കാര്യത്തിൽ സംശയമില്ല സഭാരാജ് തിരുമേനിയെ കുറിച്ച് ഒരു സമ്പൂർണ്ണ ജീവചരിത്രം എഴുതാൻ ഞാൻ പ്രാപ്തനല്ല – എന്റെ അറിവിലും ,അനുഭവങ്ങളിൽ നിന്നും ബോധ്യമായവയാണ് ഞാനിവിടെ പകർത്തുന്നത് എന്നത് വായനക്കാരെ വിനയപൂർവ്വം ഓർമിപ്പിക്കുന്നു.
 ഞാൻ മുമ്പ് സൂചിപ്പിച്ചതു പോലെ ബാബാ സാബ് അംബേദ്കറുടെ കൃതികൾ വായിച്ച്‌ ആഴത്തിലുള്ള പഠനം നടത്തിയ വ്യക്തിയാണു് സഭാ രാജ് സാർ എന്നു സ്ഥാപിക്കുന്നില്ല. എന്നാൽ ബാബയെ ഇന്ത്യൻ രാഷ്ട്രപിതാവായും മഹത്തായ ഭരണഘടനയുടെ സൃഷ്ടാവായും തന്റെ പ്രസഗങ്ങളിലും തന്റെ സംഘടനയുടെ അംഗങ്ങളെ പ്രബോധിപ്പിക്കുന്നതിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. ആ കാര്യങ്ങൾ കൊണ്ട് തന്നെസഭാ രാജ് തിരുമേനിയും Dcuf ഉം അംബേദ്കറെ പരിചയപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നതായി മനസിലാക്കാൻ സാധിക്കും.മഹാത്മാ അയ്യൻകാളിയുടെ തന്റേടവും, സവർണ്ണമേൽ കോയ്മക്കെതിരെയുള്ള കായിക പ്രതിരോധവും ശ്രീകുമാര ഗുരുദേവന്റെ ആത്മീയ പ്രവർത്തന ങ്ങളും സന്നിവേശിപ്പിച്ച ഒരു സംഘടനാ പ്രവർത്തന രീതിയാണ് അദ്ദേഹം തുടർന്നു പോന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
DravidaGallery: 2012
മികച്ച സംഘാടകനും, സമൂഹത്തോട് അർപ്പണവും ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമുള്ള അപൂർവം ദലിത് നേതാക്കളിൽ ഒരാളായിരുന്നു സഭാ രാജ് സാർ. നിരവധി വേദികളിൽ അദ്ദേഹത്തിന്റെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പ്രസംഗം കേൾക്കുവാൻ എനിക്കു് ഭാഗ്യമുണ്ടായിട്ടുണ്ട്. ശ്രോതാക്കളിൽ തങ്ങളുടെ പൂർവ്വപിതാക്കൻമാർ അനുഭവിച്ച അടിമത്വവും അതിന്റെ യാതനകളും വരച്ചുകാട്ടുന്ന ഹൃദയഭേദകങ്ങളായ ചരിത്രപാരായ ണങ്ങളായിരുന്നു അവയൊക്കെ-അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിനെ കണ്ണീരിലാഴ്ത്തുന്നതും ജാതിമേൽക്കോയ്മകളെ ജീവൻ കൊടുത്തും എതിർക്കാനുള്ള ശക്തിയും ഊർജവും പകരുന്നതുമായിരുന്നു എന്നു പറയുന്നതിൽ അതിശയോക്തിയില്ല.
” ഏങ്കൾക്കച്ചനില്ലെ തിന്താരോ
ഏങ്കൾക്കമ്മയില്ലെ തിന്താരോ
ഏങ്കൾക്കാരുമില്ലെ തിന്താരോ “
എന്ന വായ്മൊഴി പാട്ട് പാടി അദ്ദേഹം സദസ്സിനോട് അടിമ കാലഘട്ടത്തിലെ ദുരിതപൂർണ്ണ ചരിത്രം വിവരിക്കുന്നത് നുറുങ്ങുന്ന ഹൃദയവേദനയോടെയല്ലാതെ കേൾക്കാനാവില്ല. ഇതിൽ നിന്നെല്ലാം മോചിതരാവണമെങ്കിൽ ഡോ: അംബേദ്കറുടെ പാത പിൻതുടരണമെന്നും നമ്മുടെതായ ഭരണകൂടം സൃഷ്ടിക്കണമെന്നുമുള്ള ആഹ്വാനത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. അദ്ദേഹം അംബേദ്കറിസ ത്തിന്റെ പ്രചാരകനായിരുന്നില്ല എന്ന് ആർക്കാണ് പറയാൻ കഴിയുക. ഇങ്ങനെയുള്ള ഒരു നേതാവിനെ ചരിത്രത്തിൽ നിന്നും മാറ്റി നിർത്തിയെങ്കിൽ അതിന്റെ അർത്ഥവും ഉദ്ദേശ്യവും എന്തായിരിക്കും?
ഉന്നത വിദ്യാഭ്യാസമില്ലെങ്കിലും ബാബാ സാബ് അംബേദ്ക്കറെയും മഹാത്മാ അയ്യൻകാളിയെയും കുമാര ഗുരുദേവനെയും പ്രചരിപ്പിക്കുന്നതിൽ സഭാ രാജ് സാറിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും മുഖ്യമായ പങ്കാണുള്ളത്. DCUF ന്റെ അംഗങ്ങൾ പ്രത്യേകിച്ചും അവരുടെ വോളന്റിയേഴ്സ് സ്വകാര്യ യാത്രയിലാണങ്കിൽ പോലും ബാബാ സാമ്പിന്റെ സ്മാരകങ്ങൾ കണ്ടാൽ സല്യൂട്ട് ചെയ്യുന്ന രീതി ഞാൻ കണ്ടിട്ടുണ്ട്. മറ്റൊരു സംഘടനയുടെ പ്രവർത്തകരോ നേതാക്കളോ ചെയ്യാത്ത കാര്യമാണിത് DCUF എത്രത്തോളം ബാബയെ ഹൃദയത്തിൽ സ്വീകരിച്ചിട്ടുണ്ട് എന്നതിന് മറ്റൊരു തെളിവും വേണ്ട. സഭാ രാജ് തിരുമേനികൾ തന്റെ പിൻഗാമികൾക്ക് ബാവയെ എത്രത്തോളം മഹത്തരമായി പഠിപ്പിച്ചു എന്നതിന്. ഈ രീതി DCUF ന്റെ സംഘടനാ ചിട്ടയായി പഠിപ്പിക്കുന്നുവെന്നത് ഇതര സംഘടനകളിൽ നിന്നും വേറിട്ട സവിശേഷത തന്നെയാണ്. ബാബാ സാഹേബ് അംബേദ്കറെയും അദ്ദേഹത്തിന്റെ ഐഡിയോളജിയെയും കേരളത്തിൽ വിശേഷിച്ചും മദ്ധ്യകേരളത്തിൽ പ്രചരിപ്പിക്കുന്നതിൽ 1950 മുതൽ സദാ രാജ് തിരുമേനിയുടെ പങ്ക് തെളിയിക്കാൻ മറ്റൊരു കാരണവും വേണ്ട എന്നതാണ് എന്റെ പക്ഷം. ബാബയുടെ 13-ാം ചരമ വാർഷികം മുതൽ ആചരിച്ചു തുടങ്ങിയ മറ്റൊരു ദലിത് പ്രസ്ഥാനവും കേരളത്തിൽ ഉണ്ടോ എന്നതും സംശയമാണ്.
സഭാ രാജ് സാറിന്റെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ സംഘടനയുടെ പ്രവർത്തനങ്ങളും ബാബസാബ് അംബേദ്കറുടെയും, മഹാത്മാ അയ്യൻകാളിയുടെ ശ്രീകുമാരഗുരുദേവന്റെയും ചരിത്രങ്ങളെ അടിസ്ഥാനമാക്കി കൊണ്ടുള്ളതായിരുന്നുവെന്നത് വളരെ വ്യക്തമാണ്. 1950 കളിൽ തന്നെ ആരംഭിച്ചിരുന്നുവെന്നതും കൂടി മനസിലാക്കുന്നവർക്ക് അംബേദ്കിസ പ്രചരണത്തിന് തുടക്കം കുറിച്ച വരിൽ സഭാ രാജ് തിരുമേനിയുടെ പേര് ബോധപൂർവ്വമല്ലാതെ ഒഴിവാക്കാനാവില്ല. ഇവിടെയാണ് ആധുനിക ദലിത് എഴുത്തുകാരുടെയും ചരിത്രകാരൻമാരുടെയും സ്വയം ബിംബവൽക്കരണത്തിന്റെയും സ്വാർത്ഥതയുടെയും വികൃതമുഖങ്ങൾ വ്യക്തമാകുന്നത്‌. ഇത്തരം എഴുത്തുകാരെയും ചരിത്രകാരൻമാരെയും കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് ‘ഇവർ കേരളത്തിലെ ദലിത് പ്രവർത്തകരെയും, പ്രവർത്തനങ്ങളെയും കുറിച്ച് കൃത്യമായ ഒരു ഗവേഷണം നടത്തിയിട്ടില്ല എന്നതാണ്.
No photo description available.
എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ മാത്രമായിരിക്കണം ഇത്തരം നിഗമനങ്ങളിലേക്കു് എത്തിയതെന്നോ അല്ലെങ്കിൽ തങ്ങൾക്ക് താല്പര്യമുള്ളത് മാത്രം എഴുതിയാൽ മതിയെന്ന സവർണ മനോഭാവമോ ആയിരിക്കാം എന്നു കരുതേണ്ടിയിരിക്കുന്നു. അംബേദ്കറിസ പ്രചരണത്തിലെ തുടക്കക്കാർ ആര്? എന്ന തർക്ക വിഷയത്തിൽ ഇടപെട്ടുകൊണ്ടാണ് ഇക്കാര്യത്തിൽ സഭാ രാജ് തിരുമേനിയുടെ പങ്കിനെ കുറിച്ച് എന്റെ എളിയ ബോധ്യത്തിൽ നിന്നും പറഞ്ഞത്.ഇതോടൊപ്പം ഒരു സമുദായ സംഘടനാ നേതാവ് എങ്ങിനെ ആയിരിക്കണം ഇതര സഹോദര സംഘടനയുടെ പ്രവർത്തകരോട് സമീപിക്കേണ്ടത് എന്നതും സഭാ രാജ് സാറിന്റെ പ്രവർത്തനങ്ങളിൽ നിന്നും ഇന്നത്തെ സംഘടന നേതാക്കാൾ പഠിക്കേണ്ടതുണ്ട്. വിദ്യാസമ്പന്നരായ അനേകം നേതാക്കൾ ഇന്ന് കേരളത്തിൽ ഒലിത് സംഘടനയുടെ തലപ്പത്തുണ്ട്. പക്ഷേ അവർ പരസ്പര വിരോധികളും, ഉപജാപവൃന്ദങ്ങളാൽ നയിക്കപ്പെടുന്നവരുമാണ് എന്നതാണ് യാഥാർത്ഥ്യം.എന്നാൽ സഭാ രാജ് തിരുമാനി അങ്ങിനെ ആയിരുന്നില്ല തന്റെ സമൂഹത്തിൽ നിന്നും ഉയർന്നു വരുന്നവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തി ആയിരുന്നു. യശ്ശശരീരനായ ശ്രീ കല്ലറ സുകുമാരൻ സാറുമായി അദ്ദേഹത്തിന് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു എന്നത് ഇതിന് ഉദാഹരണമായി കാണാം.
സഭാ രാജ് തിരുമേനി മറ്റ് ദലിത് സംഘടനയിൽ ഉള്ള പ്രവർത്തകരെ എങ്ങിനെ കാണുന്നുവെന്നതിന് എനിക്ക് നേരിട്ടനുഭവമുള്ള രണ്ടു സംഭവങ്ങൾ കുറിക്കാൻ ആഗ്രഹിക്കുന്നു. ആദ്യ സംഭവം 1991-ൽ ആണ്. ഞാനാദ്യമായിസറിനെ നേരിൽ കാണുന്നതും അന്നാണ്. 1991 ദലിത് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെ സ്മരണീയ വർഷമാണ്. കാരണം ബാബാ സാബ് അംബേദ്കറുടെ ജൻമശതാബ്ദി വർഷമാണ്. നാടെങ്ങും ശതാബ്ദിയാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുകയാണ്. എന്റെ ജന്മ ദേശമായ വെംബ്ലിയിലും ആഘോഷം നടത്താൻ തീരുമാനിച്ചു. അക്കാലത്ത് വെംബ്ലിയിൽ ശക്തമായി പ്രവർത്തിക്കുന്ന ദലിത് സംഘടനയിൽ ഒന്നാമത് ഉണ്ടായിരുന്നത് കേരള ഹരിജൻ സമാജം  (KHS) അംഗബലം കുറവായിരുന്നെങ്കിലും അറിയപ്പെട്ടിരുന്ന സംഘടന DCUF ഉം ആയിരുന്നു. ശതാബ്ദിയാഘോഷ പരിപാടികൾ സംഘടിപ്പിച്ചത് KHS ആയിരുന്നു. ആദരണീയരായ ശ്രി പി സി ദേവ് അഛായൻ, ശ്രീ കുട്ടപ്പൻ കങ്കാണി അഛായൻ, ശ്രി പി ജെ കുഞ്ഞച്ചൻ അഛായൻ എന്നിവരായിരുന്നു KHF ന്റെ നേതാക്കളും അറിയപ്പെടുന്ന ദലിത് സംഘടനാ നേതാക്കളും ‘ശതാബ്ദിയാഘോഷ പരിപാടികളുടെ സംഘാടനത്തിനായി ആഘോഷ കമ്മറ്റി രൂപീകരിക്കുന്നതിലേക്കായി KHS ഒരു പൊതുയോഗം വിളിക്കുകയും ആ യോഗത്തിൽ ഞാനുൾപ്പടെ ഏകദേശം മുപ്പതോളം ചെറുപ്പക്കാർ പങ്കെടുക്കുകയും എ ബേബിച്ചായൻ മിഷ്യൻപറമ്പിൽ ചെയർമാനും, ഞാൻ ജനറൽ സെക്രട്ടറിയുമായി ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു. പരിപാടിയുടെ മേൽനോട്ടം KHS ന് ആയിരുന്നു. കാരണം സംഘടനാ പ്രവർത്താനത്തിൽ ഞങ്ങൾ തുടക്കക്കാരായിരുന്നു ഏപ്രിൽ 4മുതൽ 14 വരെ 10 ദിവസത്തെ ആഘോഷമാണ് ഞങ്ങൾ തീരുമാനിച്ചത്.വിവിധ സംഘടനാ നേതാക്കളും സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വിവിധ കലാകായിക പരിപാടികളും ഘോഷയാത്രയും ഉൾപ്പടെ വിപുലമായ പരിപാടികളാണ് ഞങ്ങൾ സംഘടിപ്പിച്ചത് 14-ലെ സാംസ്കാരിക സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ DEUF ന്റെ അക്കാലത്തെ യുവ നേതാവും പ്രദേശവാസിയുമായ ശ്രീ പി.കെ ശാന്തപ്പൻ ആയിരുന്നു.

ഒടുവില്‍ KHS കാരും DCUF കാരും തമ്മിലുള്ള പ്രശ്നം പോലിസ് സ്റ്റേഷനിലെത്തി.ഗൗരവം മനസിലാക്കിയ പോലീസ് പിറ്റേ ദിവസം 4 മണിക് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. ഞങ്ങൾ സ്റ്റേഷനിൽ എത്തി വളരെ സമയം കഴിഞ്ഞപ്പോൾ സഭാ രാജ് സാർ ഉൾപ്പടെ ഏകദേശം പതിനഞ്ചോളം പ്രവർത്തകർ ഒരു വാഹനത്തിൽ എത്തി.അധികം താമസിയാതെ പീരുമേട്  സി.ഐ യും എത്തി. അദ്ദേഹം ഞങ്ങളെ വിളിപ്പിച്ചു ഞങ്ങൾ സർക്കിളിനോട് വിവരങ്ങൾ പറഞ്ഞു കഴിഞ്ഞാണ് സഭാ രാജ് സാറും വെംബ്ലിയിലെ DCUF ന്റെ രണ്ടു പ്രവർത്തകരും കയറി വന്നത്.   സഭാ രാജ് സാർ അകത്തേക്ക് കടന്നു വന്ന സമയത്ത് സർക്കിൾ ഭവ്യതയോടെ എഴുന്നേറ്റ് തൊഴുതു കൊണ്ട് അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹം കസേരയിൽ ഇരുന്നതിനു ശേഷം സർക്കിൾ കസേരയിൽ ഇരുന്നു കൊണ്ടു് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തോട് പറയാൻ തുടങ്ങി.സർക്കിളിന്റെ വാക്കുകളെ കൈ ഉയർത്തി ആംഗ്യത്തിലൂടെ തടസപ്പെടുത്തിയത് ഇങ്ങനെയാണ്. “എടാ നീയതിൽ ഇടപെടേണ്ട കാര്യമില്ല, എന്റെ മക്കൾ തമ്മിലുണ്ടായ ഒരു തർക്കമാണ് അത് ഞാൻ പരിഹരിച്ചു കൊളാം, നീ വിളിക്കാൻ ആളെ വിട്ടതുകൊണ്ട് നിന്നെ മാനിച്ചാണ് ഞാനിവിടെ വന്നത്.

ബാബാ സാബ് അംബേദ്കറുടെ ജൻമശതാബ്ദി ആഘോഷ പരിപാടികൾ പുരോഗമിക്കവെ വെംബ്ലിയിൽ ഉള്ള മഹാത്മാ അയ്യൻകാളി സ്മൃതി മണ്ഡപ സമീപത്ത് നിന്നും ഘോഷയാത്ര ആരംഭിക്കാമെന്ന് തീരുമാനിക്കുകയും അതിന്റെ ഭാഗമായി മണ്ഡപം പെയിന്റുചെയ്യുവാൻ തീരുമാനിച്ചു സ്മൃതി മണ്ഡപത്തിന്റെ പെയിന്റിംഗ് ജോലി ആരംഭിച്ചപ്പോൾ അവിടുത്തെ DCUF  പ്രവർത്തകർ വന്ന് അത് തടയുകയും മണ്ഡപം തങ്ങളുടെ യാണന്ന് അവകാശവാദമുന്നയിക്കുകയും KHS കാർ തങ്ങളുടെയാണന്ന വാദവും ഉന്നയിച്ചു.ഇത് വാഗ്വാദങ്ങളിലേക്കും സംഘർഷത്തിലേക്കും നീങ്ങുന്ന സാഹചര്യം സംജാതമായി.ഞങ്ങൾ ആ രാത്രിയിൽ തന്നെ ആഘോഷ കമ്മറ്റി അടിയന്തിരമായി വിളിച്ചു കൂട്ടി ടി വിഷയം നിയമപരമായി പരിഹരിക്കണമെന്ന നിലപാടിലെത്തുകയും രാത്രയിൽ തന്നെ പെരുവന്താനം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ആഘോഷ പരിപാടികൾ അലങ്കോലപ്പെടരുത് എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ പോലീസ് പിറ്റേ ദിവസം 4 മണിക് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. ഞങ്ങൾ സ്റ്റേഷനിൽ എത്തി വളരെ സമയം കഴിഞ്ഞപ്പോൾ സഭാ രാജ് സാർ ഉൾപ്പടെ ഏകദേശം പതിനഞ്ചോളം പ്രവർത്തകർ ഒരു വാഹനത്തിൽ എത്തി.അധികം താമസിയാതെ പീരുമേട്  സി.ഐ യും എത്തി. അദ്ദേഹം ഞങ്ങളെ വിളിപ്പിച്ചു ഞങ്ങൾ സർക്കിളിനോട് വിവരങ്ങൾ പറഞ്ഞു കഴിഞ്ഞാണ് സദാ രാജ് സാറും വെംബ്ലിയിലെ DCUF ന്റെ രണ്ടു പ്രവർത്തകരും കയറി വന്നത്. സാർ അകത്തേക്ക് കടന്നു വന്ന സമയത്ത് സർക്കിൾ ഭവ്യതയോടെ എഴുന്നേറ്റ് തൊഴുതു കൊണ്ട് അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹം കസേരയിൽ ഇരുന്നതിനു ശേഷം സർക്കിൾ കസേരയിൽ ഇരുന്നു കൊണ്ടു് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തോട് പറയാൻ തുടങ്ങി.സർക്കിളിന്റെ വാക്കുകളെ കൈ ഉയർത്തി ആംഗ്യത്തിലൂടെ തടസപ്പെടുത്തിയത് ഇങ്ങനെയാണ്. “എടാ നീയതിൽ ഇടപെടേണ്ട കാര്യമില്ല, എന്റെ മക്കൾ തമ്മിലുണ്ടായ ഒരു തർക്കമാണ് അത് ഞാൻ പരിഹരിച്ചു കൊളാം, നീ വിളിക്കാൻ ആളെ വിട്ടതുകൊണ്ട് നിന്നെ മാനിച്ചാണ് ഞാനിവിടെ വന്നത്. അതു കൊണ്ട് നിന്റെ സാന്നിദ്ധ്യത്തിൽ തന്നെ ഞാൻ പരിഹരിക്കാം എന്താ പോരെ എന്ന് സർക്കിളിനോട് സാർ ചോദിക്കുകയും അത് മതി അങ്ങയുടെ തീരുമാനം പറഞാൽ മതി എന്ന് സർക്കിൾ മറുപടി പറഞ്ഞു. സഭാ രാജ് സാർ പിന്നീട് ഞങ്ങളെ നോക്കിയാണ് സംസാരിച്ചത്‌.” അയ്യൻകാളി യജമാനനും, അംബേദ്കറും ഞങ്ങളുടെ കൺകണ്ട ദൈവങ്ങളാണ്. അവരുടെ സ്മാരകങ്ങൾ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ എല്ലാവരുടെയും കടമയാണ്. അതിന്റെ പേരിൽ അവകാശ തർക്കമില്ല പിള്ളേര് തുടങ്ങി വച്ച പ്രവർത്തനങ്ങൾ തുടരട്ടെ, DCUFഅവർക്കൊപ്പം ചേർന്ന് ശതാബ്ദിയാഘോഷം വിജയിപ്പിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എല്ലാവരും തീരുമാനം അംഗീകരിക്കുകയും, സന്തോഷത്തോടെ സ്റ്റേഷനിൽ നിന്നും ഇറങ്ങുകയും ചെയ്തു.

ഒരു സംഘടനയുടെ നേതാവെന്നതിനപ്പുറം അദ്ദേഹത്തിന്റെ ധീരമായ വാക്കുകളും ദലിതരോടുള്ള സമീപനവും ഇന്നും ഞാൻ ആദരവോടെ ഓർമിക്കുന്നു.സഭാ രാജ് സാറിന്റെ ഹൃദയവിശാലതയുടെ മഹത്വവും സവിശേഷതയും പ്രസക്തമാകുന്നത് ഒരേ സംഘടനയിൽ പെട്ടവർ തെരുവിൽ തമ്മിൽ തല്ലുകയും, fb യിൽ പരസ്പരം ചീത്ത വിളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് കാണുമ്പോഴാണ്.ഒരു സമുദായ സംഘടനാ നേതാവ് എങ്ങിനെ ആയിരിക്കണം ഇതര സഹോദര സംഘടനയുടെ പ്രവർത്തകരോട് സമീപിക്കേണ്ടത് എന്നതും സഭാ രാജ് സാറിന്റെ പ്രവർത്തനങ്ങളിൽ നിന്നും ഇന്നത്തെ സംഘടന നേതാക്കാൾ പഠിക്കേണ്ടതുണ്ട്.വിദ്യാസമ്പന്നരായ അനേകം നേതാക്കൾ ഇന്ന് കേരളത്തിൽ ദലിത് സംഘടനയുടെ തലപ്പത്തുണ്ട്. പക്ഷേ അവർ പരസ്പര വിരോധികളും, ഉപജാപവൃന്ദങ്ങളാൽ നയിക്കപ്പെടുന്നവരുമാണ് എന്നതാണ് യാഥാർത്ഥ്യം.എന്നാൽ സഭാ രാജ് തിരുമാനി അങ്ങിനെ ആയിരുന്നില്ല തന്റെ സമൂഹത്തിൽ നിന്നും ഉയർന്നു വരുന്നവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. യശ്ശശരീരനായ ശ്രീ കല്ലറ സുകുമാരൻ സാറുമായി അദ്ദേഹത്തിന് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു എന്നത് ഇതിന് ഉദാഹരണമായി കാണാം.

Onnippu - A malayalam Magazine
രണ്ടാമത്തെ സംഭവം 2000 ൽ ആണ്. ഞങ്ങൾ ഇടുക്കി ജില്ലയിൽ നിന്നും കോട്ടയം ജില്ലയിൽ സ്ഥിരതാമസമാക്കി രണ്ടു വർഷങ്ങൾക്കു് ശേഷമാണ്. ഞാൻ ബഹുജൻ സമാജ് പാർട്ടിയുടെ കോട്ടയം ജില്ലാ കമ്മറ്റിയംഗമായി പ്രവർത്തിക്കുന്ന സമയമായിരുന്നു. ഞാൻ താമസിക്കുന്ന പറത്താനം എന്ന പ്രദേശത്ത് എന്റെ അയൽവാസിയും ബന്ധുവുമായ ചിന്നപ്പൻ എന്നയാളും അദ്ദേഹത്തിന്റെ വസ്തുവിനോട് ചേർന്ന് സ്ഥലമുണ്ടായിരുന്ന വസ്തു ഉടമയുമായി ഉണ്ടായ അതിർത്തി തർക്കവും തുടർന്നു ഇരുകൂട്ടരും തമ്മിൽഉണ്ടായ സംഘർഷങ്ങൾ പോലിസ് കേസിലെത്തുകയും ചെയ്തു.തർക്ക വിഷയത്തിൽ ചിന്നപ്പന്റെ ഭാഗത്തായിരുന്നു ന്യായമെങ്കിലും എതിർകക്ഷികളുടെ ജാതിയും, രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവും ചിന്നപ്പനെയും ഭാര്യയേയും പ്രതിയാക്കി. അന്ന് വൈകിട്ട് തന്നെ മുണ്ടക്കയം പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.വിവരമറിഞ്ഞ് ഞാനും എന്റെ ‘സുഹൃത്തും സമീപവാസിയുമായ ‘സാബുവും അവിടെ എത്തിയെങ്കിലും അതിന് മുമ്പെ പോലീസ് അവിടെ നിന്നും പോയിരുന്നു.
ചിന്നപ്പനും കുടുംബവും DCUF അംഗങ്ങൾ ആയിരുന്നു. ഈ സംഭവങ്ങൾ’ മുക്കടയിൽ സഭാ രാജ് സാറിനെ അറിയിക്കാൻ ആള് പോയതായി അറിഞ്ഞെങ്കിലും ഞാനും സാബുവും പോലീസ് സ്റ്റേഷനിൽ പോകാൻ തീരുമാനിച്ചു. ഏകദേശം 7 മണിയോട് കൂടി ഞങ്ങൾ സ്റ്റേഷനിൽ എത്തിയെങ്കിലും എസ്ഐ പുറത്തേക്കു് പോയിരിക്കുകയായിരുന്നു. പോലീസുകാരുടെ അനുവാദത്തോടെ അവർക് ഞങ്ങൾ ചായ വാങ്ങി കൊടുത്തു ഈ സമയത്ത് എസ് ഐസ്റ്റേഷനിൽ എത്തുകയും ഞങ്ങൾ അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും രോഗിയായ ചിന്നപ്പന്റെ ശാരീരികാവസ്ഥകൾ അദ്ദേഹത്തോട് പറയുകയും ചെയ്തു.
മുണ്ടക്കയം എസ് ഐ യോട് ഞങ്ങൾ കാര്യങ്ങൾ വിശദമാക്കിയതിന്റെ അടിസ്ഥാനത്തിൽ ആവണം ചിന്നപ്പനെയും ഭാര്യ തങ്കമ്മയെയും ഞങ്ങളുടെ ജാമ്യത്തിൽ വിടാമെന്നു് അദ്ദേഹം സമ്മതിച്ചു.
അവരുമായി പോലീസ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ സമയത്ത് ഒരു പോലീസുകാരൻ പെട്ടന്ന് എസ് ഐ യോട് വന്നു പറഞ്ഞു. സാർ സഭാരാജും സംഘവും രണ്ട് വാഹനത്തിലായി വരുന്നുണ്ട് അവർ പ്രശ്നക്കാരാണ്. സ്റ്റേഷൻ ആക്രമിക്കാൻ പോലും അവർ മടിക്കില്ല -എസ് ഐ പെട്ടെന്ന് പോലീസുകാരോട് അലേർട്ടാവാൻ നിർദ്ദേശം നൽകി. അപ്പോൾ സ്റ്റേഷിനിലുണ്ടായിരുന്ന എല്ലാ പോലീസുകാരും സ്റ്റേഷന് മുന്നിൽ നിരന്നു. ഗയിറ്റ് അടച്ചു  ഈ സമയം രണ്ട് വാഹനങ്ങളിലായി പത്തിരുപതോളം DCUF പ്രവർത്തകർ ഗയിറ്റിന് മുന്നിൽ വന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പ്രവർത്തകർ ഗയിറ്റ് തള്ളി തുറക്കാനുളള ശ്രമത്തിലായി. ബഹളം കേട്ട് സ്റ്റേഷൻ പരിസരത്ത് ആളുകളും കൂടി ഒരു പോലീസുകാരൻഗയിറ്റിനടുത്ത് ചെന്ന് സഭാരാജ് സാറിനോട് എന്തോ പറയാൻ ശ്രമിച്ചെങ്കിലും അദ്ദേഹം രോഷാകുലനായതോടെ പോലീസുകാരൻ തിരികെ പോന്നു. സംഘർഷഭരിതമായ നിമിഷങ്ങൾ എന്തും സംഭവിക്കാമെന്ന അവസ്ഥ – ഒരു വലിയ പ്രശ്നത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് എനിക്ക് തോന്നി. രണ്ടും കല്പിച്ച് എസ് ഐ യോട് ഞാൻ പറഞ്ഞു സാർ ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു നോക്കട്ടെ  കാര്യങ്ങൾ അദ്ദേഹം മനസിലാക്കിയാൽ അദ്ദേഹം ശാന്തനാവും – അല്പം ആലോചനക് ശേഷം എസ് ഐ സമ്മതിച്ചു. ഞാൻ ഗെയിറ്റിനുടുത്ത് ചെന്നുവെങ്കിലും അവരുടെ കലിപൂണ്ട് നിൽക്കുന്ന അവസ്ഥ കണ്ടപ്പോൾ എന്റെ ധൈര്യം ചോർന്നു പോകുന്നത് ഞാനറിഞ്ഞു. എങ്കിലും പരിചയമുള്ള ഒരാളെ ‘കണ്ടതോടെ ഞാൻ ഗയിറ്റിനടുത്ത് ചെന്നു പറഞ്ഞു അപ്പച്ചിയോട് ഒന്നു സംസാരിക്കണം – തിരുമേനിയെ അടുപ്പമുള്ളവർ അപ്പച്ചി എന്നാണ് വിളിക്കാറ്. എന്നെ മനസിലായ അദ്ദേഹം തിരുമേനിയോട് കാര്യം പറഞ്ഞു. അദ്ദേഹം ഗെയിറ്റിനരികിലേക്ക് വന്നു അണികളോട് ശാന്തരാകാൻ ആഗ്യം കാണിച്ചു. ഞാൻ അടുത്ത് ചെന്നു പറഞ്ഞു. അപ്പച്ചി ഞാൻ ബി.എസ്.പി യുടെ ജില്ലാ കമ്മറ്റിയംഗമാണ്. ഞങ്ങൾ അവർക് ജാമ്യം എടുത്തു. സ്റ്റേഷനിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അപ്പച്ചിയൊക്കെ വന്നത്. ഇനി എന്താണ് ഞങ്ങൾ ചെയ്യേണ്ടത്? അപ്പച്ചി പറയുന്ന പോലെ ചെയ്യാം.

ഗോത്രമഹാസഭാ നേതാവ് സി.കെ ജാനുവിനെ പൊതുരംഗത്ത് പരിചയപ്പെടുത്തിയതും സഭാ രാജ് സാറുംDCUF ഉം ആണ്.അംബേദ്കറി സ പ്രചരണ തുടക്കക്കാരിൽ ചരിത്രകാരൻമാർ സഭാ രാജ് സാറിനെ തമസ്കരിച്ചാലും അദ്ദേഹത്തെ അറിയുന്ന ആയിരങ്ങൾ അത് അംഗീകരിച്ചു തരില്ല. ബഹു .ശ്രി കല്ലറ സുകുമാരൻ സാറും പോൾ ചിറക്കരോടും സദാ രാജ് സാറും അംബേദ്കറിസത്തിന്റെ ആദ്യകാല പ്രചാരകർ തന്നെ ആയിരുന്നു’

കുറെ നേരത്തെ ആലോചനക്ക് ശേഷം അദ്ദേഹം കൂടെ വന്ന ആളുകളോട് പറഞ്ഞു – അവൻ നമ്മുടെ പയ്യനാ അവൻ അവരെ ജാമ്യത്തിൽ എടുത്തു. നമ്മുടെ കൊച്ചനാ അവനെ നമ്മൾ മാനിക്കണം – ഇടർന്ന് അദ്ദേഹം എന്നോടായി പറഞ്ഞു. നീ ചെയ്ത പ്രവർത്തകയെ മാനിക്കുന്നു അവരെ വിളിച്ചു കൊണ്ട് പോരു- ബാക്കിയൊക്കെ പിന്നീട് എന്ന്. അപ്പോഴാണ് എനിക് ശ്വാസം നേരെ വീണത്.കാരണം സഭാ രാജ് സാർ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ആളാണ്. ഞാൻ അവരെ ജാമ്യത്തിൽ എടുത്തതു കൊണ്ടാവാം സഭാരാജ് സാർ’ സ്റ്റേഷനിലേക്ക് കയറിയില്ല’, സ്റ്റേഷനിൽ നിന്നു ഞങ്ങൾ പുറത്തു വന്നപ്പോൾ ഞങ്ങളെ അവരുടെ വാഹനത്തിൽ കയറ്റി -അദ്ദേഹത്തോടൊപ്പം ഫ്രണ്ട് സീറ്റിൽ എന്നെയിരുത്തി എന്നെ ചേർത്തു പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു – നമ്മുടെ ആളുകളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടണം – ഒരുത്തന്റെയും കാല് പിടിക്കേണ്ട – ഈ രാജ്യം നമ്മുടെതാണ് -അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു.സഭാരാജ് എന്ന ദലിത് നേതാവ് ഏതൊരു ‘ സംഘടനാ നേതാവിനെയും അംഗീകരിക്കുകയും വലിപ്പചെറുപ്പമില്ലാതെ ബഹുമാനിക്കുകയും ചെയ്യുന്ന മഹത് വ്യക്തിത്വം തന്നെയാണ്.
Image may contain: 7 people, people smiling, people dancing and crowd
ബാബാ സാബ് അംബേദ്കറുടെ പ്രവർത്തന രീതികളെ പിൻതുടരുകയും, പ്രചരിപ്പിക്കുകയും ചെയ്ത അപ്പർവ്വം വ്യക്തികളിൽ ഒരാളാണ് സഭാ രാജ് സാർ’ അദ്ദേഹവുമായി ‘പീന്നീട് പലതവണ ബന്ധപ്പെടുവാൻ ഇടയായിട്ടുണ്ട് നിരവധി തവണ പാർട്ടി പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീ പി.കെ ഗംഗാധരൻ സാർ, അഡ്വേ.സജി കെ ചേരമൻ തുടങ്ങിയവരോടൊപ്പവും മുക്കടയിൽ അദ്ദേഹത്തെ കാണുവാൻ പോയിട്ടുണ്ട്. എസ് ഐ സോമൻ കേസിലും, മേലോരം അഴങ്ങാട് കൊലക്കേസിലും സാറിന്റെ ധീരമായ ഇടപെടലുകൾ അവർണ്ണനീയമാണ്. ഗോത്രമഹാസഭാ നേതാവ് സി.കെ ജാനുവിനെ പൊതുരംഗത്ത് പരിചയപ്പെടുത്തിയതും സഭാ രാജ് സാറും DCUF ഉം ആണ്.അംബേദ്കറിസ പ്രചരണ തുടക്കക്കാരിൽ ചരിത്രകാരൻമാർ സഭാ രാജ് സാറിനെ തമസ്കരിച്ചാലും അദ്ദേഹത്തെ അറിയുന്ന ആയിരങ്ങൾ അത് അംഗീകരിച്ചു തരില്ല. ബഹു .ശ്രി കല്ലറ സുകുമാരൻ സാറും പോൾ ചിറക്കരോടും സദാ രാജ് സാറും അംബേദ്കറിസത്തിന്റെ ആദ്യകാല പ്രചാരകർ തന്നെ ആയിരുന്നു’

ഇനി കാറില്‍, ഓട്ടോയില്‍ എത്ര പേര്‍ക്ക് വീതം കയറാം? ഇതാ അറിയേണ്ടതെല്ലാം!


തിരുവനന്തപുരം: ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടത്തില്‍ സംസ്ഥാനത്ത് യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അന്ത‍ര്‍ ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും. അതേ സമയം അന്ത‍ര്‍ ജില്ലാ പൊതുഗതാഗതമുണ്ടാകില്ല. ഇതാ പുതിയ യാത്രാ നിബന്ധനകളെക്കുറിച്ച്‌ അറിയേണ്ടതെല്ലാം

  • സമീപ ജില്ലകളിലേക്കുള്ള യാത്രയ്ക്കു പൊലീസിന്റെ പാസ് വേണ്ട; സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
  • യാത്രാസമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ മാത്രം.
  • ദൂരദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കു രാത്രി ഏഴിനകം എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ അധികസമയം അനുവദിക്കും.
  • കോവിഡ് ജോലികള്‍ ചെയ്യുന്നവര്‍ക്കും അവശ്യ സര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും യാത്രയ്ക്കു സമയപരിധിയില്ല.
  • രാത്രി ഏഴിനും രാവിലെ ഏഴിനുമിടയില്‍ മറ്റു ജില്ലകളിലേക്കു പോകുന്നവര്‍ പൊലീസ് പാസ് വാങ്ങണം. എന്നാല്‍ ആവശ്യസേവന വിഭാഗക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് മതി.

ഹോട്ട് സ്‍പോട്ടുകളില്‍ (കണ്ടെയിന്‍മെന്‍റ് സോണ്‍) യാത്ര ഉള്‍പ്പെടെ കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും.

കണ്ടെയിന്‍മെന്‍റ് സോണിന് അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. കണ്ടെയിന്‍മെന്‍റ് സോണുകളിലെ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണം ഉണ്ടാകും. അടിയന്തിര ഘട്ടങ്ങളില്‍ ഹോട്ട് സ്പോട്ടുകളില്‍ എത്തിച്ചേരുന്നവര്‍ക്ക് 14 ദിവസം ഹോം/ സ്ഥാപന ക്വാറന്‍റീന്‍ വേണ്ടി വരും. എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച്‌ എത്തുന്ന സന്നദ്ധ/ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് ബാധകമല്ല.

  • ടാക്സി കാര്‍ ഉള്‍പ്പെടെയുള്ള നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ 2 പേരാകാം.

    കുടുംബമെങ്കില്‍ 3 പേര്‍ മാത്രം.
  • ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കു പുറമേ ഒരാള്‍. കുടുംബമാണെങ്കില്‍ 3 പേര്‍.
  • ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍.

    കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര.
  • ബസിലും ബോട്ടിലും യാത്ര പകുതി സീറ്റില്‍ മാത്രം യാത്ര. മൊത്തം സീറ്റിന്റെ 50% യാത്രക്കാര്‍ മാത്രം. യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല.
  • ലോക്ഡൗണ്‍ മൂലം ഒറ്റപ്പെട്ടുപോയ വിദ്യാര്‍ഥികള്‍, ബന്ധുക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരാനും ജോലിസ്ഥലത്തു കുടുങ്ങിയവര്‍ക്കു മടങ്ങാനും അനുമതി.
  • ഇലക്‌ട്രീഷ്യന്മാരും മറ്റു ടെക്നീഷ്യന്‍മാരും ട്രേഡ് ലൈസന്‍സിന്റെ പകര്‍പ്പു കരുതണം.
  • കോവിഡ് കാലത്തേക്ക് മാത്രം ബസ്‍ ചാര്‍ജ്ജ് മിനിമം നിരക്ക് 8 രൂപയില്‍ നിന്നു 12 രൂപയാകും