(
പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു. "ആദിയന്റെ ചരിത്രം " ഇത് 7 ഭാഗങ്ങളായാണ് FB യിൽ പ്രസിദ്ധീകരിക്കുന്നത്. ഏകദേശം ഒരു വർഷത്തോളം നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഈ ലേഖനം എഴുതപ്പെടുന്നത്. ഇത് എഴുതാൻ നിരവധി ആളുകളും, നിരവധി പുസ്തകളും ഉപയോഗ പ്പെടുത്തിയിട്ടുണ്ട്) വായിച്ച് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു)
ആദിയന്റെ ചരിത്രം :
Part-l
ഭൂമിശാസ്ത്രപരമായി ആഫ്രിക്കയിൽ നിന്നും അടർന്നുമാറി വിന്ധ്യ സത്പുര പർവ്വതനിരകളുമായി കൂട്ടിച്ചേർക്കപ്പെട്ട ഒരു ഭൂപ്രദേശം ആയിരിക്കും കേരളം മുതൽ ഉത്തർഖണ്ഡുവരെയുള്ള ഭൂപ്രദേശം എന്ന് നമുക്ക് അനുമാനിക്കാം. ഈ പ്രദേശങ്ങളുടെ പ്രത്യേക ഭൂപ്രകൃതിയും ജലലഭ്യതയും നിരവധി കുടിയേറ്റങ്ങൾക്ക് കാരണമായി. അവയിൽ അങ്ങിനെ പല ഗോത്രവർഗ്ഗങ്ങളും നാട്ടുരാജ്യങ്ങളും ഉണ്ടായി.
ദ്രാവിഡർ ആരാണെന്നതിനെ പറ്റി ചരിത്രപണ്ഡിതന്മാർ പല നിഗമനങ്ങളും നടത്തിയിട്ടുണ്ട്.
സിന്ധുനദീതട താഴ് വരയിൽ കണ്ടെടുത്ത തലയോടുകൾ പരിശോധിച്ചതിൽ പ്രോട്ടോ ആസ്ട്രലോയ്ഡ് വംശക്കാർ, മെഡിറ്ററേനിയൻ വംശക്കാർ, മംഗോളിയൻ വംശക്കാർ, ആൽപ്പൈൻ വിഭാഗക്കാർ എന്നിവരെല്ലാം ഇവിടെ ഉണ്ടായിരുന്നതായി കണ്ടിരുന്നു.ഇതിൽ കൂടുതലായി കണ്ടിരുന്നത് ആസ്ത്രലോയ്ഡ് വംശജരുടെയും, മെഡിറ്ററേനിയൻ വംശജരുടെയും അവശിഷ്ടങ്ങളാണ്.
BC നാലാം നൂറ്റാണ്ടിലൊ മറ്റോ മെഡിറ്ററേനിയൻ വംശജർ പശ്ചിമേഷ്യയിൽ നിന്നും ബലൂജിസ്ഥാൻ വഴി ഇന്ത്യയിലെത്തി എന്ന നിഗമനമാണ് ചരിത്രകാരനായ കൊസംബിക്കുള്ളത്. ബലൂചിസ്ഥാനിലെ ബ്രഹൂവി വംശക്കാർ ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെടുന്ന ഭാഷയാണ് സംസാരിക്കുന്നത് എന്ന് കൊസംബി പറയുന്നു. സ്ലേറ്റർ എന്ന നരവംശശാസ്ത്രജ്ഞൻ സൈന്ധവ ജനതയെയും, മെഡിറ്ററേനിയൻ ജനതയെയും തമ്മിലുള്ള ബന്ധത്തെ പറ്റി പറയുന്നത് ,ദ്രാവിഡ ജനതയുടെ പ്രധാന വിഭാഗം മെഡിറ്ററേനിയൻ വംശത്തിൻെറ അല്ലെങ്കിൽ അവരുമായി അടുത്ത ബന്ധമുള്ള ഒരു വിഭാഗത്തിൻെറതാണെന്നാണ്.
മെഡിറ്ററേനിയൻ വംശജരും പ്രോട്ടോ ആസ്ത്രലോയ്ഡ് വംശജരും ചേർന്നാണ് ദ്രാവിഡർ ഉണ്ടായതെന്ന് ആധുനിക നരവംശ ശാസ്ത്രം പറയുന്നു.
മധ്യശിലായുഗത്തിൽ വടക്ക് പടിഞ്ഞാറ് നിന്ന് വന്ന യൂറേഷ്യൻമാർ അഥവാ യൂറോപ്പോയ്ഡ് മേജർ വംശത്തിലെ ജനവിഭാഗങ്ങൾ നീഗ്രോആസ്ത്രലോയ്ഡ്സ് വംശക്കാരുടെ മേഖലയിലേക്ക് തള്ളിക്കയറിയെന്നാണ് നരവംശ ശാസ്ത്രത്തിന്റെയും പുരാവസ്തു ഗവേഷകരുടെയും തെളിവുകൾ നൽകുന്നത്. ഈ രണ്ടു നരവംശ വിഭാഗത്തിൻെറയും സമ്പർക്ക ഫലമായി മധ്യശിലായുഗത്തിൻെറ അന്ത്യത്തോടു കൂടി ഇന്ത്യാ-പാക് ഉപഭൂഗണ്ഡത്തിൽ ദ്രാവിഡ വിഭാഗത്തിൽ പെട്ട നരവംശം ഉടലെടുത്തു എന്നു നമ്മുക്ക് അനുമാനിക്കാം.
ദ്രാവിഡ ആവിർഭാവനത്തിന് മുൻപ് ഇന്ത്യയിലുണ്ടായിരുന്ന പ്രോട്ടോആസ്ത്രലോയ്ഡ് വംശജരായ ഗണങ്ങളാണ് നാഗന്മാർ . ഈ ആദിമനിവാസികളെ 'കോളുകൾ' അഥവാ കൊളീയൻസ് എന്നും വിളിച്ചിരുന്നു. കൊളീയന്മാരുടെ വർഗനാമമാണ് നാഗന്മാർ എന്ന് കൊസംബി അവകാശപ്പെടുന്നു.
ലോകനാഗരികതക്ക് ഒപ്പം നിന്നിരുന്ന ദ്രാവിഡ സംസ്കാരമായ സിന്ധുനദീതടസംസ്കാരം ആര്യൻമാരുടെ ആക്രമണത്താൻ തകർന്നതായാണ് എല്ലാ ചരിത്രകാരന്മാരും പറയുന്നത്. അക്കാലത്താണ് ആര്യന്മാരുടെ ആദ്യസംഘം ഇന്ത്യയിലേക്ക് കടന്നുകയറ്റം തുടങ്ങിയത്. ശക്തമായ പ്രകൃതി ക്ഷോഭത്തിൽ സിന്ധു നദീ ഗതിമാറിയോഴുകി ആയിരത്തോളം ഗ്രാമങ്ങൾ മണ്ണിലകപ്പെട്ടുപോയി, അത്തരത്തിലും ബാക്കിയുണ്ടായിരുന്ന വരെ ആര്യാക്രമണങ്ങളിലൂടെയും കീഴ്പെടുത്തി ആ ഒരു സംസ്കാരത്തെ നാശോൻമുഖമാക്കി. ഇങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ നാഗരികതയായ മോഹൻ ജതാരോ, നിശിപ്പിക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യൻ റെയിൽവേയുടെ നിർമാണാർത്ഥം മണ്ണെടുക്കലിൻെറ ഭാഗമായി ജോൺമാർഷൽ എന്ന ബ്രിട്ടീഷുകാരൻ എൻജിനിയർ ഈ മഹാസംസ്കാരത്തെ വെളിയിൽ കൊണ്ടുവന്നില്ലായിരുന്നു വെങ്കിൽ ഇന്ത്യയുടെ പിതൃക്കൾ ആര്യന്മാർ ആകുമായിരുന്നു എന്നത് മറ്റൊരു സത്യം.
സൈന്ധവ ജനതയിൽ മീനവർ,വില്ലവർ,കൊഴിയർ, തിരൈയർ എന്നിവരെല്ലാം ഉണ്ടായിരുന്നതായി പ്രഫ: ഹെറാസ് നടത്തിയ ഗവേഷണത്തിൽ പറയുന്നു. മീനവർ മത്സ്യത്തെ കുലചിഹ്നമായും, വില്ലവർ വില്ല് ചിഹ്നമായും സ്വീകരിച്ചവരായിരുന്നു. തിരൈവർ മികച്ച നാവികരും. സിന്ധുനദീതട സംസ്കാരത്തിൻെറ തകർച്ചക്ക് ശേഷം രക്ഷപ്പെട്ടെത്തിയ ജനങ്ങളാണ് ദക്ഷിണേന്ത്യയിലെ ദ്രാവിഡർ.
അവർ കപ്പലോട്ടത്തിൽ വിദ്ധക്തരായിരുന്നതുമൂലം സമുദ്രമാർഗ്ഗം അവർക്കെളുപ്പം ഇവിടെ എത്തിച്ചേരാനും സാധിച്ചു . ഇവിയെത്തിയ സിന്ധുനദീ നിവാസികൾ ആദ്യം തുറമുഖ പ്രദേശങ്ങളിലും കടലോരങ്ങളിലും താമസമാക്കി. തീരൈ (ദ്രാവ്) എന്നും ഇടം എന്നുമുള്ള പദത്തിൽ നിന്നാണ് ദ്രാവിഡം എന്ന പദത്തിൻെറ ഉല്പത്തി എന്ന് പി.കെ.ഗോപാലകൃഷ്ണൻ പറയുന്നു.
പിന്നീട് ഭാരതത്തിൽ കാണാൻ കഴിഞ്ഞത് വടക്കെ ഇന്ത്യയിൽ ആര്യരും, തെക്കെ ഇന്ത്യയിൽ ദ്രാവിഡരും രണ്ടു ശക്തികളെയായിരുന്നു.
ദക്ഷിണേന്ത്യക്കാർ ദ്രാവിഡരായ മെഡിറ്റേറിയൻ വംശജർ ആണെന്ന് പറയപ്പെടുന്നു. ഉത്തരേന്ത്യയിൽ ആസ്ട്രോയ്ഡുകളായ സൈന്ദവ നാഗരികത ആയിരുന്നു നിലനിന്നിരുന്നത്. ഇവിടം മുഴുവനും സമ്പൽ സമൃദ്ധവും ബൃഹത്തായ സംസ്ക്കാരമുള്ള ജനങ്ങളുമായിരുന്നു.
നാഗ വംശത്തിൽപ്പെട്ട ദുഷ്യന്ത മഹാരാജാവിന്റെയും, ദ്രാവിഡ വംശത്തിൽപ്പെട്ട ശകുന്തളയുടെയും പൗത്രനായിരുന്ന കുരൂദ്വാമനു 3 പുത്രന്മാരുണ്ടായിരുന്നു
ഒന്ന് ചേരൻ
രണ്ടു ചോളൻ
മൂന്ന് പാണ്ഡ്യൻ,
ചേര ചോള പാണ്ഡ്യ സഹോദരങ്ങൾ നാടു ഭരിച്ച സമയത്ത് അവിടെയുള്ള ജനങ്ങളെ അവരുടെ പേര് വെച്ചായിരുന്നു അറിയപ്പെട്ടിരുന്നത്.
ചേരാനാട് ഭരിച്ചവരെ ചേരമാൻപെരുമാൾ എന്നും,
ചോളനാട് ഭരിച്ചവരെ ചോളർ എന്നും
പാണ്ടിനാട് ഭരിച്ചവരെ പാണ്ഡ്യർ എന്നും അറിയപ്പെട്ടിരുന്നു.
അതുപോലെതന്നെ ഭാരതത്തിന്റെ ഉത്തരഭാഗം ഭരിച്ചിരുന്നത് സൈന്ധവർ ആയിരുന്നു
അവയിലെ പ്രമുഖ രാജവംശങ്ങൾ
പല്ലവനാടുഭരിച്ചിരുന്നവർ പല്ലവരും, ചാലൂക്യദേശം ഭരിച്ചിരുന്നവർ ചാലൂക്യരും, മൗര്യദേശം ഭരിച്ചിരുന്ന മൗര്യരും ആയിരുന്നു.
മേൽപ്പറഞ്ഞ ഭരണാധികാരികളിൽ മികച്ച ഭരണാധികാരികൾ ചേരമാൻപെരുമാൾ ആയിരുന്നു.
അതിൽ മികച്ച ഭരണാധികാരി നെടുംചേരലാതൻ ആയിരുന്നു അദ്ദേഹത്തിൻറെ സാമ്രാജ്യം വടക്ക് ഹിമാലയം മുതൽ പടിഞ്ഞാറ് മഹോദയപുരം വരെ നീണ്ടു കിടന്നിരുന്നു. അദ്ദേഹത്തിന്റെ പുത്രനാ യിരുന്നു ചേരൻ ചെങ്കുട്ടുവൻ.
അദ്ദേഹത്തിൻറെ രാജ്യം കിഴ ക്ക് കൊള്ളിമല മുതൽ പശ്ചിമ തീരത്ത് തൊണ്ടി വരെയായിരുന്നു. ഏതാണ്ട് എട്ടാം നൂറ്റാണ്ടുവരെ കേരളത്തിലെ ഭരണാധികാരികൾ ചേരമാൻ പെരുമാക്കൾ ആയിരുന്നു.
കേരളം എന്ന സ്ഥലം തന്നെ ഭാരതത്തിൽ ഇല്ലായിരുന്നു ചേരന്മാരുടെ നാടായ ചേരളം ആയിരുന്നു പിന്നീട് കേരളം ആയി മാറിയത്. ചേരളമെന്നാൽ കടലുമായി ചേർന്ന് കിടക്കുന്ന സ്ഥലം എന്നാണർത്ഥം. കേരളത്തിന് കേരവൃക്ഷങ്ങൾ നിറഞ്ഞ നാട് എന്നതിന് ചരിത്രപരമായ ഒരു സത്യവും ഉണ്ടായിരുന്നില്ല ചേർ എന്നാൽ കൃഷിയോഗ്യമായ മണ്ണ് എന്നാണർത്ഥവും, അളം എന്നാൽ കടലാൽ ചുറ്റപ്പെട്ട പ്രദേശം എന്നുമാണ് അർത്ഥം. അപ്പോൾ ചേരളം എന്നാൽ കടലാൽ ചുറ്റപ്പെട്ട കൃഷിയോഗ്യമായ മണ്ണുള്ള പ്രദേശം എന്നാണ് അർത്ഥം.
മലയാളം എന്നാൽ മലയാൽ അളം ചെയ്യപ്പെട്ട നാട്. എന്നാൽ മലയോട് ചുറ്റപ്പെട്ട നാട് എന്നർത്ഥത്തിൽ മലനാട് എന്ന് പറയാം. ഇവിടത്തെ ആളുകൾ സംസാരിക്കുന്ന ഭാഷ പിന്നീട് മലയാളം എന്ന് വിളിച്ചു.
ചേരന്മാരുടെ നാടായ ചേരളത്തെ ആര്യ വൽക്കരണത്തിന്റെ ഭാഗമായി കേരളമാക്കി അവർ മാറ്റി. അവർക്ക് ചേരമർ എന്ന വാക്ക് അരോചകം ആയതുകൊണ്ട് അവർ ചേരളത്തെ കേരളമെന്ന് പേരു മാറ്റിയിരിക്കണം.
യഥാർത്ഥത്തിൽ തെങ്ങ് ലങ്കയിൽ നിന്നും കുടിയേറിപ്പാർത്ത ഈഴത്ത് ദേശക്കാരുടെ സംഭാവനയാണ്. അവർ നാട്ടിൽ നിന്നും തെങ്ങു കൊണ്ടുവന്ന കേരളത്തിൽ നട്ടു വളർത്തുകയും അവരുടെ വളർച്ചയും വ്യാപനത്തോടുമൊപ്പം തെങ്ങും കേരളം മുഴുവൻ വ്യാപിച്ചു.
കേരളത്തിൽ അന്ന് ജീവിച്ചിരുന്നത് മെഡിറ്റേറിയൻ വംശജരായ ആദിദ്രാവിഡർ ആയ തുടിയർ, കുറവർ, വേടർ, അരയർ, മലയർ, വേട്ടുവർ തുടങ്ങിയവരായിരുന്നു.
ഇവരുടെ ഭാഷ തമിഴ് ആയിരുന്നു.
ആര്യന്മാരുടെ കടന്നു കയറ്റത്തിൽ അവരുടെ ഭാഷയായ സംസ്കൃതവും, മൗര്യരുടെ ഭാഷയായ പാലിയും, സൈന്ധവരുടെ ഭാഷയായ ഹിന്ദിയും ചേർന്ന് മലയാളവും കന്നഡയും തെലുങ്കും, ഒറിയയും ഉണ്ടായി.
പ്രാചീന കാലത്ത് ജാതി ഉണ്ടായിരുന്നില്ല എല്ലാ തൊഴിലും എല്ലാവർക്കും ചെയ്യാമായിരുന്നു അവർ എന്തിണൈകൾ സ്ഥലങ്ങളിൽ താമസിച്ചിരുന്നു. ഇവർ താമസിക്കുന്ന പ്രദേശങ്ങളെ താഴെ കൊടുത്തിരിക്കുന്ന വിധം അഞ്ചാക്കി തരംതിരിക്കാം
നെയ്തൽ എന്നാൽ സമുദ്ര പ്രദേശത്ത് താമസിക്കുന്നവർ
മരുതം എന്നാൽ വയൽ പ്രദേശത്ത് താമസിക്കുന്നവർ
കുറിഞ്ചി എന്നാൽ പർവ്വത പ്രദേശത്ത് താമസിക്കുന്നവർ
മുല്ലൈ എന്നാൽ കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്ത് താമസിക്കുന്നവർ
പാലൈ എന്നാൽ മഴകുറഞ്ഞ പ്രദേശത്ത് താമസിക്കുന്നവർ
തോൽക്കാപ്പിയം എന്ന കൃതിയിൽ തൊഴിൽ ചെയ്യുന്നവരെ താഴെ പറയുന്ന വിധത്തിൽ തിരിച്ചിരിക്കുന്നു ഇവർക്ക് രാജ്യത്തിൽ ഉയർന്ന പദവിയും നാട്ടുരാജ്യങ്ങളും, അധികാരവും, ഭൂമിയും അനുവദിച്ചിരുന്നു
തുടികൊട്ടുന്നവർ തുഡിയർ, പിന്നീട് അവരെ അവരെ പുലയ, തോഡാ, മുഡുക എന്നാക്കി മാറ്റി.
പറ കൊട്ടി അറിയിക്കുന്നവരെ പറയർ എന്നുപറയുന്നു. പിന്നീട് അവരെ പറയർ, പാണ്ഡ്യർ, പള്ളർ, മലസർ എന്നാക്കി മാറ്റി.
പാട്ടുപാടുന്നവരെയും, കലാകാരന്മാരെയും പാണർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി.
കർഷകരെ കടമ്പർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി പിന്നീട് അവർ അവർ ചെറുമർ, കണക്കർ, വല്ലവർ, വള്ളുവർ, വള്ളോൻ, തീയ്യർ എന്നായി മാറി.
കുടം ഉണ്ടാക്കുന്നവരെ കുശവരും,
വല, കുട്ട നെയ്യുന്നവരെ വയലർ എന്നും, പിന്നീട് കവറ, പാക്കനാർ എന്നും
വേട്ടയാടുന്നവരെ വേടർ എന്നും മത്സ്യബന്ധനം നടത്തുന്നവരെ അരയർ എന്നും തരംതിരിച്ചു.
ഇവർ ഇല്ലം എന്ന വീടുകളിൽ വസിച്ചിരുന്നു. ഇങ്ങനെയുള്ള ഒരു കുടുംബാംഗങ്ങളുടെ സമൂഹത്തെ തറവാട് എന്നും, കുറേ തറവാടുകൾ ചേർന്നതിനെ കുലമെന്നും കുറേ കുലങ്ങൾ ചേർന്ന സമൂഹത്തെ ഗോത്രമെന്നും വിളിച്ചിരുന്നു. ഒരോ ഗോത്രത്തിനും വ്യത്യസ്ത ആചാരങ്ങളും, ജീവിത രീതിയുമായിരുന്നു. ഒരേ ഇല്ലത്തിൽ പെട്ടവർതമ്മിലും, വ്യത്യസ്ത ഗോത്രക്കാർ തമ്മിലും വിവാഹം ബന്ധം അന്ന് മുതൽക്കേ ഉണ്ടായിരുന്നില്ല.
പുരാതനകാലത്ത് ജാതി ഉണ്ടായിരുന്നില്ല എന്നതിന് ഉദാഹരണം ആയി താഴെ പറയുന്ന ആളുകളുടെ കുലം പരിശോധിച്ചാൽ അറിയാം.
വ്യാസൻ മുക്കുവൻ ആയിരുന്നു. വസിഷ്ഠൻ കുശവൻ ആയിരുന്നു. അഗസ്ത്യൻ പറയൻ ആയിരുന്നു. ശ്രീകൃഷ്ണൻ യാദവനും, ഗുഗൻ അരയനും, ശാസ്താവ് മലയരയനും, നന്ദനാർ പറയനും, പ്രഹ്ലാദൻ ദ്രാവിഡനും, രാമാനുജൻ എഴുത്തച്ഛനും, ബീംറോയ് ദ്രാവിഡനും, രവിദാസ് ചേരമറും, ദുഷ്യന്തൻ മൗര്യനും, കാളിദാസനും, തിരുവള്ളുവരും രാവണനും ദ്രാവിഡർ ആയിരുന്നു.
അന്ന് കേരളത്തിൽ നാല് ഗോത്രങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. അവയിൽ പ്രമുഖസ്ഥാനം ചേര സാമ്രാജ്യം ആയിരുന്നു.
ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വഞ്ചിനാട് ആയിരുന്നു (ഇന്നത്തെ തിരുവഞ്ചിയൂർ).
കേരളത്തിൽ ജീവിച്ചിരുന്ന ആദിദ്രാവിഡൻമാരായ പറയനും, പുലയനും, അരയനും, കുറവനും, വേടനും,മലയനും ആദി ചേരന്മാർ ആയിരുന്നു. അവർ ചേരളത്തു നാട്ടുകാരായിരുന്നു.
അവർ ഇവിടുത്തെ നാടുവാഴികളും രാജാക്കന്മാരും ആയിരുന്നു. AD ഒൻപതാം നൂറ്റാണ്ട് വരെ ഇവർ ആയിരുന്നു ചേരളം ഭരിച്ചിരുന്നത്.
1361ൽ കടൽക്ഷോഭം ഉണ്ടാക്കുകയും മഹോദയപുരത്തിലെ അന്നത്തെ ഏറ്റവും വലിയ പട്ടണമായ മുസരിസ് പട്ടണം വെള്ളത്തിനടിയിലേക്ക് പോകുകയും, പകരം കൊച്ചിയിലെ
വൈപ്പിൻ എന്ന ദീപ് കടലിനടിയിൽ നിന്നും പൊന്തി വരികയും ചെയ്തു.
ഹിരണ്യകശിപുവിനെ മകൻ പ്രഹ്ലാദന്റെ പൗത്രൻ ആയിരുന്ന മാവലി ചക്രവർത്തിയായിരുന്നു അന്നു കാലത്ത് കേരളം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ സാമ്രാജ്യം പടിഞ്ഞാറ് കന്യാകുമാരി മുതൽ കിഴക്ക് മാമല്ലാപുരം വരെ വ്യാപിച്ചു കിടന്നിരുന്നു.
അദ്ദേഹം ഭരിച്ചിരുന്ന കാലത്ത് കേരളത്തിൽ കള്ളവും ചതിയും തെറ്റുകുറ്റങ്ങളും ഒന്നുമില്ലാതെ സത്യസന്ധരായ ജനങ്ങൾ വളരെ സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിച്ചിരുന്നത്. നെടുംപറയൂർ (ഇന്നത്തെ പറവൂർ) ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യതലസ്ഥാനം. ആര്യന്മാർ അന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭിക്ഷാംദേഹികളും കുടുംബ ബന്ധങ്ങൾ നോക്കാതെ പൊതു സ്ഥലങ്ങളിൽ പോലും കുത്തഴിഞ്ഞ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരും, മദ്യപാനികളും ആയ ഹോമം, യജ്ഞം, മന്ത്രവാദം നടത്തി ജീവിക്കുന്ന നാടോടികൾ ആയിരുന്നു. മഹാ ധർമിഷ്ഠൻ ആയിരുന്നു മാവലിത്തമ്പുരാൻ. അദ്ദേഹം ദാനധർമ്മങ്ങളിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ രാജകൊട്ടാരത്തിൽ പുജകൾ നടത്തുന്നതിനും, മറ്റും ഇവർ കടന്നുകൂടി പാണ്ഡിത്യവും, അവരുടെ ദയനീയതയും കണ്ട മാവലിചക്രവർത്തി ഇത്തരം ബ്രാഹ്മണർക്ക് ഭൂമിയും പശുക്കളും അദ്ദേഹം ദാനമായി നൽകിയിരുന്നു. അതുപോലെ തന്നെ ഇവർക്ക് താമസിക്കാനായി കോളനികൾ പോലുള്ള വീടുകളും കെട്ടി കൊടുത്തിരുന്നു. (തുടരും)
Dr. ജയൻ സി കുത്തനൂർ
ബഹുജൻ ജയൻ സി കുത്തന്നൂർ എന്ന പേരിൽ ഇതേ പരമ്പര സ്വന്തം പ്രൊഫൈലിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ചരിത്രത്തിൽ ബോധപൂർവ്വം മറച്ചു വച്ചിരിക്കുന്ന ഇത്തരം വാസ്തവങ്ങൾ കൂടുതൽ പേരിൽ എത്തിക്കുന്നതിനായി ചാലകം ന്യൂസിൽ കൂടെ ഞങ്ങൾ പബ്ളിഷ് ചെയ്യുന്നു. വായിക്കുക. അഭിപ്രായങ്ങൾ അദ്ദേഹത്തിന് നേരിട്ടും അറിയിക്കാം
https://www.facebook.com/grameenam.kuthanur