Monday, January 3, 2022

ബഹുമാനപ്പെട്ട ജസ്റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ മുമ്പാകെ കേരള സാംബവ സഭ സമര്‍പ്പിക്കുന്ന നിവേദനം

കേരള സാംബവ സഭ 

സംസ്ഥാന കമ്മിറ്റി

എ.സി.ബിനുകുമാർ- സംസ്ഥാന പ്രസിഡൻ്റ്

സുരേഷ് മഠത്തിൽ- ജനറൽ സെക്രട്ടറി

ഉണ്ണിക്കുഞ്ഞ് മത്തായി- സംസ്ഥാന ട്രഷറർ

*ബഹുമാനപ്പെട്ട ജസ്റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ മുമ്പാകെ കേരള സാംബവ സഭ സമര്‍പ്പിക്കുന്ന നിവേദനം*

സര്‍,

കേരളത്തിലെ സാംബവസമുദായാംഗങ്ങളുടെ ക്ഷേമം മുന്‍നിറുത്തി പ്രവര്‍ത്തിച്ചുവരുന്ന സമുദായ സംഘടനയാണ്‌ കേരള സാംബവ സഭ. കേരള സാംബവ സഭ സമുദായത്തിലെ വൃത്യസ്ത മത വിശ്വാസം പുലര്‍ത്തുന്നവരെ ഉള്‍ക്കൊള്ളുന്നുണ്ട്‌. അവരില്‍ ഗണ്യമായൊരുവിഭാഗം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്‌. സമുദായത്തിലെ ഒരു വിഭാഗത്തിന്‌ സംവരണ ത്തിന്റെ പേരില്‍ മാത്രം നാമമാത്രമായ ആനുകൂല്യങ്ങളെങ്കിലും ലഭിക്കുമ്പോള്‍ അതേ സമുദായത്തിലെ മറ്റൊരു വിഭാഗത്തിന്‌ മതത്തിന്റെ പേരില്‍ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ഇതു തികഞ്ഞ അനീതിയും ഭരണഘടന യോടുള്ള വെല്ലുവിളിയുമാണ്‌. ഒരു മതന്യൂനപക്ഷമെന്ന നിലയില്‍ തങ്ങള്‍ക്ക്‌ സംവരണം ആവശ്യമില്ലെന്നും ജാതിയെ അംഗീകരിക്കാത്തതിനാല്‍ ദലിത്‌ ക്രിസ്ത്യാനികള്‍ക്ക്‌ പ്രത്യേക സംവരണം ആവശ്യമില്ലെന്നും ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ തയ്യാറാക്കുന്ന ഘട്ടത്തില്‍ സ്വര്‍ണ്ണരായ

ക്രൈസ്തവ പ്രതിനിധികള്‍ ധരിപ്പിച്ചതിന്റെ പാപഭാരം മുഴുവനും വഹി ക്കേണ്ടി വന്നത്‌ ഇവിടത്തെ സാംബവര്‍ ഉള്‍പ്പെടെയുള്ള ദലിത്‌ ക്രിസ്ത്യാ നികളാണ്‌.

*1. വിദ്യാഭ്യാസം*

കേരളത്തിലെ ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ നൂറുകണക്കിന്‌ വിദ്യാ ഭ്യാസ സ്ഥാപങ്ങള്‍ നടത്തുന്നുണ്ട്‌. അതില്‍ ന്യൂനപക്ഷങ്ങള്‍, ആ അവകാ ശത്തിന്റെ പേരില്‍ത്തന്നെ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനവധി യാണ്‌. കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹയര്‍ സ്വ്െകണ്ടറി സ്‌കൂളുകള്‍, ഐ.ടി.ഐ.കള്‍, പോളിടെക്നിക്കുകള്‍, ആര്‍സ്‌ ആന്റ്‌ സയണ്‍സ്‌ കോളേജുകള്‍, ലോ കോളേജുകള്‍, വിവിധ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ നടത്തുക യാണ്‌. അതില്‍ എവിടെയും ദലിത്‌ ക്രിസ്ത്യാനികള്‍ക്ക്‌ മതിയായ പ്രാതി നിധ്യം കിട്ടുന്നില്ല. കേരളത്തില്‍ 25 ലക്ഷം ദലിത്‌ ക്രിസ്ത്യാനികള്‍ ഉണ്ടെ ന്നാണ്‌ ഏകദേശ കണക്ക്‌. അവര്‍ക്കിടയിലെ വിദ്യാര്‍ത്ഥികളില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്കേ ഉന്നത വിദ്യാഭ്യാസത്തിന്‌ അവസരം ലഭിക്കുന്നുള്ളു. ന്യൂനപക്ഷത്തിന്റെ അവകാശാധികാരത്തിന്റെ പേരില്‍ നേടിയ സ്‌കൂളുക ളിലും കോളേജുകളിലും അതേ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന അതീവ പിന്നോക്ക വിഭാഗമായ ദലിത്‌ ക്രിസ്റ്റ്യന്‍ വിദ്യാര്‍ത്ഥകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും തീരെ ഇല്ലെന്നു പറയുന്നതാകും ശരി. അവരുടെ ഇപ്പോ ഴത്തെ അവസ്ഥ സൂക്ഷമമായി പഠനവിധേയമാക്കേണ്ടതാണ്‌. സാമ്പത്തിക മായും സാമൂഹികമായും വളരെ പിന്നിലായിരിക്കുന്ന അവരെ സമൂഹ ത്തിന്റെ മുഖ്യധാരയിലേക്കുകൊണ്ടുവരുന്നതിന്‌ ഉന്നതവിദ്യാഭ്യാസത്തിന്‌ __ അവസരങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്‌. ദലിത്‌ ക്രിസ്ത്യഠാനികള്‍ക്കു കൂടി യുള്ള ന്യൂനപക്ഷാവകാശം ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാനപനങ്ങളില്‍ എങ്കിലും പ്രതേകിച്ച്‌ സര്‍ക്കാര്‍ ഫണ്ടു ലഭിക്കുന്ന എയ്ഡഡ്‌ സ്ഥാപനങ്ങളില്‍ നടപ്പാക്കുമ്പോള്‍ ജനസംഖ്യാനുപാതികമായ സംവരണം നിശ്ചതശതമാനം ഉറപ്പുവരുത്തമണമെന്ന്‌ അങ്ങ യുടെ കമ്മീഷന്റെ മുന്നില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസത്തിനു മാത്രമല്ല തൊഴിലിനും ആ ഉറപ്പ്‌ ലഭിക്കുവാന്‍ അങ്ങയുടെ കമ്മീഷന്റെ ഇട പെടല്‍ ഉണ്ടാക്കണമെന്ന്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു. അത്‌ ഒരു ഒത്തു തീര്‍പ്പ്‌ എന്ന നിലയിലല്ലാതെ തുടര്‍ പ്രകിയയായ അവകാശമായി നിശ്ചിത ശതമാനം വിദ്യാഭ്യാസ / തൊഴില്‍ നിയമനങ്ങള്‍ ദലിത്‌ ക്രിസ്ത്യാനികള്‍ക്ക്‌ ലഭിക്കുന്ന എന്ന്‌ ഉറപ്പു വരുത്തുകയും വേണം.

ആനുകൂല്യങ്ങള്‍ അനുവദിക്കന്നതിലെയും പദ്ധതികള്‍ നടപ്പാക്കുന്ന തിലേയും അനീതികള്‍ പരിഹരിക്കപ്പെടേണ്ടതിന്‌ ദലിത്‌ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടേണ്ടതുണ്ട്‌. കേരള ത്തിലെ ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ക്കു നല്കിവരുന്ന സ്‌കോളര്‍ഷിപ്പിന്‌ നിശ്ചയിച്ചരിക്കുന്ന അനുതാപം തന്നേ നീതിനിക്ഷേധത്തിന്റെ ഒന്നാം തരം വെളിപ്പെടുത്തലാണ്‌. നീതിന്യായത്തിലെ ഏതു മാനദണ്ടങ്ങള്‍ വച്ചള ന്നാലും സമാനതകള്‍ ഇല്ലാത്ത ആ അന്തരം ദലിത്‌ ക്രിസ്ത്യാനികളായ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തേയും സ്വപ്നങ്ങളേയുമാണ തകര്‍ത്തത്‌. അതു കൊണ്ടുതന്നെ അത്തരത്തിലൊരു അനീതി ഭാവിയിലെങ്കിലും ദലിത്‌ ക്രൈസ്തവരുടെ ജനസംഖ്യാനുപാതികമായ ക്വോട്ട നിശ്ചയിച്ചു ഉറപ്പുവരു ത്തണം. ഉന്നതവിദ്യാഭ്യാസം രാജ്യത്തിനകത്തും പുറത്തും നടത്തുന്നതി നുള്ള സാമ്പത്തിക സഹായങ്ങള്‍ യാതൊരു വേര്‍തിരിവുമില്ലാതെ ദലിത്‌ ക്രിസ്ത്യാന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കണം. നാമ മാത്രമായ സംവര ണമായതിനാല്‍ ദലിത്‌ ക്രൈസ്തവ വിദ്യാര്‍ത്ഥകള്‍ക്ക്‌ ഉന്നത പഠനത്തിനു ള്ള അവസരം വിദൂരമാണ്‌. അതിനേക്കാല്‍ പരിതാപകരമാണ്‌ പി.എസ്‌.സി പോലുള്ള സ്ഥാപനങ്ങളില്‍ ദലിത്‌ ക്രൈസ്തവ ക്വോട്ട നിശ്ചയിച്ചിരിക്കു ന്നത്‌. നൂറുപേരെയെങ്കിലും എടുക്കുമെങ്കില്‍ മാത്രം ദലിത്‌ ക്രൈസ്തവ സമൂഹത്തിന്‌ ഒരു സീറ്റു കിട്ടുമെന്നുള്ള അവസ്ഥയാണ്‌ നിലവിലുള്ളത്‌. പല ഉയര്‍ന്ന പോസ്റ്റുകളിലും നൂറുശതമാനം നിയമനങ്ങള്‍ നടക്കാത്തതി നാല്‍ അവിടെങ്ങളില്‍ ദലിത്‌ ക്രിസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ച്‌ കിട്ടാ ക്കനിയാണ്‌. 

*2. സാമ്പത്തികം*

സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഏറ്റവും രൂക്ഷമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ഒരു വിഭാഗമാണ്‌ ദലിത്‌ ക്രിസ്ത്യാനികള്‍. സര്‍ക്കാരില്‍ നിന്നോ അവര്‍ ഉള്‍കപ്പെട്ടുനില്‍ക്കുന്ന സഭാവിഭാഗങ്ങളില്‍ നിന്നോ പറയത്തക്ക ധനസഹായങ്ങള്‍ ഒന്നും അവര്‍ക്ക്‌ ലഭിക്കുന്നില്ല. ഇന്‍ഡ്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സംസ്ഥാന വിഹിതത്തിന്റെ അവകാശത്തിന്മേലുള്ള തുല്യതപോലും അട്ടിമ രിക്കപ്പെടുന്നു. വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം, ഭൂമി തുടങ്ങി അടി സ്ഥാന അവകാശങ്ങള്‍പ്പോലും ലഭിക്കാതെ, എന്നാല്‍ സംവരണത്തിലൂടെ അവ ലഭിക്കുന്നവര്‍ എന്നപേരില്‍ നീതി നിഷേധിക്കപ്പെടുന്നവരാണ്‌ കേരളത്തിലെ ദളിത് ക്രൈസ്തവര്‍. വളരെ സങ്കടകരമായ കാര്യം എന്ന നില യില്‍ ഉണര്‍ത്തിക്കാനുള്ളത്‌ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റിനടത്തുന്ന ക്രൈസ്തവന്യൂനപക്ഷം സ്ഥാപനങ്ങളില്‍പ്പോലും ദലിത്‌ ക്രൈസ്തവര്‍ക്ക്‌ തൊഴില്‍ പ്രാതിനിധ്യം ഇല്ലായെന്നുള്ളതാണ്‌. അഥാവാ ഉണ്ടെങ്കില്‍ തന്നേ ആണ്‌ തൂപ്പുകാരോ ശുചീകരണ തൊഴിലാളികളോ എന്നതിനപ്പുറത്തേയ്ക്ക്‌ പോകുന്നില്ല. ക്രിസ്ത്യന്‍ ഇതരമതസ്ഥരായ സവര്‍ണര്‍ ജോലിനേടി സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുമ്പോള്‍ കോഴയോ, സംഭാവനയോ, തലവ രിയോ കൊടുക്കാനില്ലാത്ത ദരിദ്രരായ ദലിത്‌ ക്രൈസ്തവര്‍സെറ്റും, നെറ്റും, പി.എച്ച്‌.ഡി-യും നേടിയ അഭ്ൃയസ്തവിദ്യര്‍ തൊഴില്‍ രഹിതരായി ഇന്നും പടിക്കു പുറത്താണ്‌. സര്‍ക്കാര്‍ വിഹിതം അനര്‍ഹരുടെ കൈകളില്‍ എത്തുന്ന വേദനിപ്പിക്കുന്ന കാഴ്ച നിര്‍വികരികതയോടുകൂടി നോക്കിനി ല്ക്കാനേ അവര്‍ക്ക്‌ കഴിയുള്ളൂ. ന്യൂനപക്ഷങ്ങള്‍ നടത്തുന്നു ഈ സ്ഥാപന ങ്ങള്‍ എല്ലാം ന്യൂനപക്ഷാവകാശത്തിന്റെ പേരിലാണ്‌. അതുകൊണ്ടാണ്‌ അതിനു സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതും. ന്യൂനപക്ഷങ്ങള്‍ക്കു ലഭി ക്കേണ്ട അവകാശം ന്യൂനപക്ഷങ്ങളായ ദലിത്‌ ക്രൈസ്തവര്‍ക്കും ലഭിക്ക ണം. അത്‌ നീതിയുക്തമായി, ജനസംഖ്യാനുപാതിമായി ലഭ്യമാക്കണം. ഇക്കാര്യത്തില്‍ അങ്ങയുടെ കമ്മിഷന്റെ സജീവ ഇടപ്പെടല്‍ ഉണ്ടാകണ മെന്ന്‌ അപേക്ഷിക്കുന്നു. 

*3. ക്ഷേമം*

പല ദലിത്‌ സമൂഹത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ട (കിസ്ത്യഠനികള്‍ സാമ്പത്തികമായി എല്ലാ മേഖലകളിലും അര ക്ഷിതാവസ്ഥ അനുഭവിക്കുകയാണ്‌. സ്വന്തമായി ഒരു സ്ഥാപനമോ എന്തിനൊരു പെട്ടിക്കടപോലുമോ അവര്‍ക്കില്ല. ദലിത്‌ ക്രൈസ്തവരെ സാമ്പത്തികമായി ഉയര്‍ത്തുന്നതിനുള്ള ഒരു നടപടികളും കാര്യക്ഷേമമായി അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സംവരണ വിഭാഗങ്ങളിലെയും സാമ്പത്തിക പിന്നോക്കവിഭാഗങ്ങളിലേയും ആളുകളുടെ കുടിശികയായ വായ്പകള്‍ പലതും എഴുതിതള്ളുമ്പോള്‍ ദലിത്‌ ക്രൈസ്തവരുടെ വായ്പ കൂടിശ്ലീക എഴുതി തള്ളാനോ അവര്‍ക്ക്‌ പുതിയ ഏതെങ്കിലും സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ആവിഷ്കരിക്കാനേ ഒരു ഏജന്‍സിയും തയ്യാറാകു ന്നില്ല. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അത്യന്തം പരിതാപകരമാണ്‌. അതില്‍ നിന്നുള്ള വായ്പ വസ്തുജാമൃത്തി ന്മേലോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ജാമൃത്തിലോ ആണ്‌ നല്കപ്പെടു ന്നത്‌. ഇവ രണ്ടും ദലിത്‌ ക്രൈസ്തവര്‍ക്ക്‌ അപ്രാപ്പ്യമായതിനാല്‍ ചെറിയ ആശ്വാസം ലഭിക്കാവുന്ന ആ വായ്പപ്പോലും ഇക്കൂട്ടര്‍ക്ക്‌ (പാപല്യമാണ്‌. ആയതിനാല്‍ പരിവര്‍ത്തിത ക്രൈസ്തവ വകസന കോര്‍പ്പറേഷന്‍ നല്കുന്ന വായ്പാനടപടികള്‍ ലളിതവും സൂതാര്യവുമാക്കേണ്ടത്‌ അനിവാ ര്യമാണ്‌.

ദലിത്‌ ക്രൈസ്തവ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യ ക്ഷമമാക്കുക. ക്രൈസ്തവരുടെ ക്ഷേമത്തിനുള്ള പരിവര്‍ത്തിത ക്രൈസ്തവ വകസന കോര്‍പ്പറഷന്റെ ഫണ്ടു വിഹതം സര്‍ക്കാര്‍ വര്‍ദ്ധിപ്പി ക്കുകയും വായ്പ കുടിശികകള്‍ എഴുതിതള്ളുകയും ചെയ്യുക. ദലിത്‌ ക്രൈസ്തവരുടെ ക്ഷേമത്തിനായി അവരുടേയതായ പ്രത്യേക സഹ കരണസംഘങ്ങള്‍ അനുവദിക്കക. സര്‍ക്കാര്‍ വിഭവങ്ങള്‍ അനുവദിക്കു മ്പോള്‍ ദലിത്‌ ക്രൈസ്തവ സംവരണം ജനസഖ്യാനുപാതികമായി നടപ്പിലാ ക്കുക. ദലിത്‌ ക്രൈസ്തവര്‍ക്ക്‌ പ്രേത്യേക സാമ്പത്തിക ഏക പദ്ധതികള്‍ അനുവദിക്കുക. തൊഴിലും പാര്‍പ്പിടവും കൃഷി ഭൂമിയും അനുവദിക്കുക 

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എയ്ഡഡ്‌ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിളിലെല്ലാം ദലിത്‌ ക്രൈസ്തവര്‍ക്ക്‌ ടനസംഖ്യാനുപാതികമായി പ്രാതനിധ യം ഉറപ്പുവരു ത്തുക തുടങ്ങി അവരുടെ സമഗ്രമായ ക്ഷേമത്തിനും ശാക്തീകരണത്തിനും ഉതകുന്ന നടപടികള്‍ അങ്ങയുടെ കമ്മീഷന്റെ ഭാഗത്തു നിന്നും ഉണ്ടാവണ മെന്ന്‌ വനീതമായി അഭ്യര്‍ത്ഥിക്കുന്നു.

*4. അട്രോസിറ്റി ആക്ട്*

മറ്റൊന്ന്‌ ഹിന്ദുമത വിശ്വാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അയിത്ത ജാതി വിഭാഗങ്ങള്‍ പൊതു സമൂഹത്തില്‍ നിന്നും അനുഭവിക്കുന്ന ജാതീയമായ പീഡനങ്ങള്‍ക്കും അക്ഷേപങ്ങള്‍ക്കും അവമമതിപ്പിനും പാത്രീഭൂതരാകു ന്നതു പോലെ തന്നെ അതേ അളവിലും അര്‍ത്ഥത്തിലും ആഴത്തിലും ജാതി യമായ പീഡനത്തിന്‌ വിധേയരാകുന്നവരാണ്‌ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗം ജനങ്ങളും, എന്നാല്‍ ഹിന്ദുമത വിശ്വാസത്തിലേര്‍പ്പെട്ടിരിക്കുന്ന വര്‍ക്കു ഇതിനെ നേരിടുന്നതിനുള്ള പരിരക്ഷകള്‍ നിയമപരമായി നിലവിലു ണ്ട്‌. ഈ മാതൃകയില്‍ ജാതീയമായ പീഡനത്തിനു വിധേയരാകുന്ന പരി വര്‍ത്തിത ക്രൈസ്തവര്‍ക്ക്‌ അതിനെ നിയമപരമായി നേരിടുന്നതിന്‌ വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണം നടത്തുന്നതിന്‌ ഗവണ്‍മെന്റിനോട്‌ ശുപാര്‍ശചെയ്യുന്നതിന്‌ ഞങ്ങള്‍ അങ്ങയോടാവശ്യപ്പെടുന്നു.

മേല്‍സൂചിപ്പിച്ച വിഷയങ്ങളിന്മേല്‍ ഞങ്ങള്‍ക്ക്‌ കൂടുതലായി പറയു ന്നതിനുള്ള വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും രേഖകള്‍ സമര്‍പ്പിക്കുന്നതിനും ഞങ്ങളെ നേരില്‍ കേള്‍ക്കുന്നതിന്‌ അങ്ങയുടെ അദ്ധ്യക്ഷതയിലുള്ള കമ്മീ ഷന്‍ അവസരം തരണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

വിശ്വാസപൂര്‍വ്വം

എ.സി.ബിനുകുമാര്‍

പ്രസിഡന്റ്‌

കേരള സാംബവ സഭ സംസ്ഥാനകമ്മിറ്റി