Friday, June 5, 2020

പാലക്കാട്ട് ആന ചരിഞ്ഞ സംഭവം; സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് പിടിയിലായ ആള്‍

firecracker was inside coconut says accused
HIGHLIGHTS

പടക്കം തയാറാക്കിയ മറ്റ് രണ്ട് പേർക്ക് കൂടി കേസിൽ പങ്കുണ്ടെന്ന്  തെളിഞ്ഞതിനാൽ ഇവർക്കായി അന്വേഷണം തുടങ്ങി.
 

പാലക്കാട്: പാലക്കാട്ട് കാട്ടാനയെ കൊല്ലാന്‍ സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്‍സന്‍. അന്വേഷണ സംഘത്തോട് ഇയാള്‍ ഇക്കാര്യം സമ്മതിച്ചു. കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും വിൽസന്‍ മൊഴി നൽകിയിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളിയും പാട്ടകര്‍ഷകനുമായ ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണ്. ഒളിവിലുള്ള മുഖ്യപ്രതികളായ അമ്പലപ്പാറയിലെ തോട്ടം ഉടമ അബ്‍ദുല്‍ കരീം മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലമ്പൂരില്‍ നിന്നാണ് അബ്‍ദുല്‍ കരീം സ്ഫോടക വസ്തു എത്തിച്ചത്. 

കൃഷിയിടങ്ങളിൽ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. കഴിഞ്ഞ മാസം 27 നാണ് വെള്ളിയാർ പുഴയിൽ വച്ച് കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളിൽ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. 

സൈലന്‍റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയിൽ ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. 

പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം- എന്തായിരുന്നു കാരണം??


ജോർജ്ജ് ഫ്ലോയ്ഡ് 46 വയസ്സുള്ള ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജനെ ഡെറെക് ഷോവ് എന്ന വെള്ളക്കാരൻ കഴുത്തിൽ കാല്മുട്ടമർത്തി ശ്വാസം മുട്ടിച്ചു കൊന്നു.

പോലീസ് ഉദ്യോഗസ്ഥനും വെള്ളക്കാരനുമായ, ഡെറെക് ഷോവിനെതിരെയുള്ള ക്രിമിനൽ പരാതിയിൽ പറയുന്നത് പ്രകാരം "2020 മെയ് 25 ന് അമേരിക്കൻ‌ ഐക്യനാടുകളിലെ മിനസോട്ടയിലെ മിന്നീപൊളിസ് നഗരത്തിൽ ഏറ്റവുമധികം വ്യവസായം നടക്കുന്ന സ്ഥലത്തിന് തെക്ക് അയൽ‌പ്രദേശമായ പൗഡർഹോൺ‌ എന്ന സ്ഥലത്ത് ഡെറെക് ഷോവിൻ 8 മിനിറ്റ് 46 സെക്കൻഡ് സമയം ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ഇതിൽ ഒടുവിലത്തെ 2 മിനിറ്റ് 53 സെക്കൻഡ് ഫ്ലോയിഡിന്റെ പ്രതികരണശേഷി നഷ്ടപെട്ടിരുന്നു

ഇദ്ദേഹത്തിന്റെ മുഖം റോഡിൽ ചേർന്നു കിടക്കുകയായിരുന്നു. "എനിക്ക് ശ്വാസം മുട്ടുന്നേ" എന്ന് ജോർജ്ജ് ഫ്ലോയിഡ് യാചിച്ചിരുന്നു. അറസ്റ്റിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥർ തോമസ് കെ. ലെയ്ൻ, ടൗ താവോ, ജെ. അലക്സാണ്ടർ കുവെംഗ് എന്നിവരാണ്. ലെയ്ൻ കാലുകൾ പിടിക്കുമ്പോൾ ഓഫീസർ കുവെങ് ഫ്ലോയിഡിനെ തടഞ്ഞുനിർത്തി, താവോ സമീപത്ത് ഇതെല്ലാം നോക്കി നിന്നു. ഈ നാല് ഉദ്യോഗസ്ഥരെയും പിറ്റേന്ന് ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.

ഫ്ലോയ്‍ഡിന്റെ സ്വദേശം ടെക്സസിലെ ഹ്യൂസ്റ്റനാണ്. അവിടെനിന്ന് ഫ്ലോയ്‍ഡ് മിനിയാപൊളിസിലേയ്ക്ക് താമസം മാറുകയായിരുന്നു. നഗരത്തിൽ ഒരു ബൗൺസറായി ജോലി നോക്കിയിരുന്ന അദ്ദേഹത്തിന് കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഫലമായി ജോലി നഷ്ടപ്പെട്ടു. കപ്പ് ഫുഡുസ് എന്ന കടയിൽ നിന്നുമാണ് അദ്ദേഹം സ്ഥിരമായി സാധങ്ങൾ വാങ്ങിയിരുന്നത്. ഫ്ലോയ്‍ഡ് വളരെ നല്ലൊരു വ്യക്തിയായിരുന്നുവെന്ന് സ്റ്റോർ ഉടമ മൈക്ക് അബുമയ്യാലെ പിന്നീട് എൻ‌ബി‌സിയോട് പറയുകയുണ്ടായി. സംഭവം നടന്ന അന്നും ഫ്ലോയ്‍ഡ് പതിവ് പോലെ സാധങ്ങൾ വാങ്ങാനായി കടയിൽ പോയി. എന്നാൽ അന്ന് അബുമയ്യാലെ കടയിൽ ഉണ്ടായിരുന്നില്ല. സാധങ്ങൾ വാങ്ങി പണം നൽകിയപ്പോൾ കടയിലെ ജോലിക്കാരന് ഫ്ലോയ്‍ഡ് നൽകിയ 20 $ നോട്ട് കള്ളനോട്ടാണോ എന്ന് സംശയം തോന്നി. ഫ്ലോയ്‍ഡ് വാങ്ങിയ സിഗരറ്റ് ജീവനക്കാരൻ തിരികെ ആവശ്യപ്പെട്ടപ്പോൾ ഫ്ലോയ്‍ഡ് അതിന് തയ്യാറായില്ല. അങ്ങനെ ജീവനക്കാരൻ ഏകദേശം 20:01 മണിയായപ്പോൾ 911 ൽ വിളിച്ചു പരാതിപ്പെട്ടുവെന്ന് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അതുമാത്രവുമല്ല, ഫ്ലോയ്‍ഡ് മദ്യപിച്ച്, സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജീവനക്കാരൻ പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.  

20:08 ഓടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നു. അപ്പോൾ ഫ്ലോയ്‍ഡ് മറ്റ് രണ്ട് പേർക്കൊപ്പം പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയായിരുന്നു. കാറിനടുത്തെത്തിയ ശേഷം ഉദ്യോഗസ്ഥരിൽ ഒരാളായ തോമസ് ലെയ്ൻ തോക്ക് പുറത്തെടുത്ത് ഫ്ലോയ്‍ഡിനോട് കൈകൾ ഉയർത്താൻ ആവശ്യപ്പെട്ടു. പക്ഷേ, എന്തിനാണ് യാതൊരു പ്രകോപനവും ഇല്ലാതെ തോമസ് തോക്കെടുത്തതെന്ന് സംഭവത്തെക്കുറിച്ചുള്ള വിവരണത്തിൽ പ്രോസിക്യൂട്ടർമാർ വിശദീകരിക്കുന്നില്ല. തോമസ് ഫ്ലോയ്‍ഡിനെ ബലം പ്രയോഗിച്ച് കാറിൽ നിന്ന് പുറത്തിറക്കിയെന്നും, അതിനുശേഷം പോലീസ് വിലങ്ങണിയിക്കാൻ മുതിർന്നപ്പോൾ ഫ്ലോയ്‌ഡ് അതിനെ ശക്തമായി എതിർത്തുവെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.   

ഒടുവിൽ വിലങ്ങണിയിച്ച് ഫ്ലോയ്‌ഡിനെ കൊണ്ടുപോയപ്പോൾ കള്ളനോട്ട് കേസിലാണ് നിന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ പക്ഷേ ഫ്ലോയ്‌ഡ് ഒന്നും മിണ്ടിയില്ല. എന്നാൽ പൊലീസിന്റെ സ്ക്വാഡ് കാറിൽ  ഫ്ലോയ്‌ഡിനെ കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ അവിടെ ഉന്തും തള്ളുമുണ്ടായി. 20:14 ഓടെ, അദ്ദേഹം നിലത്തു വീണു, താൻ ക്ലസ്റ്റ്രോഫോബിക് ആണെന്നും അതിനകത്ത് തനിക്ക് കയറാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. ആ സമയം, ചൗവിൻ സംഭവസ്ഥലത്തെത്തി. അയാൾ ഫ്ലോയ്‌ഡിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. അയാൾക്കൊപ്പം മറ്റ് ഉദ്യോഗസ്ഥരും ചേർന്നു.    

ഈ മൽപ്പിടുത്തതിനിടയിൽ, 20:19 ന്, ചൗവിൻ ഫ്ലോയ്‌ഡിനെ വലിച്ചിഴച്ചുകൊണ്ടുപോയി നിലത്തിട്ടു. അദ്ദേഹം നിലത്തു മുഖമടിച്ച് വീണു. അപ്പോഴാണ് കാണികൾ ഈ രംഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങിയത്. ഒന്നിലധികം മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട ഈ നിമിഷങ്ങൾ ഫ്ലോയ്‌ഡിന്റെ അവസാനത്തെ നിമിഷങ്ങളായിരുന്നു. ഫ്ലോയ്‌ഡിന്റെ കഴുത്തിൽ ചൗവിൻ തന്റെ ഇടത് കാൽമുട്ട് ബലമായി അമർത്തി. ശ്വാസം മുട്ടിയ ഫ്ലോയ്‌ഡ് പ്രയാസപ്പെട്ട് പറഞ്ഞു "എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല." "പ്ളീസ്"," പ്ളീസ്" അദ്ദേഹം യാചിച്ച് കൊണ്ടേ ഇരുന്നു. പിന്നീട് പല പ്രാവശ്യവും അദ്ദേഹം തനിക്ക് ശ്വാസം മുട്ടുന്നുവെന്നുവെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ അനങ്ങിയില്ല. എട്ട് മിനിറ്റും 46 സെക്കൻഡും ചൗവിൻ ഫ്ലോയ്‌ഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിക്കൊണ്ടേ ഇരുന്നു, പ്രോസിക്യൂട്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നു.  

എന്നാൽ ഏകദേശം ആറ് മിനിറ്റ് കഴിഞ്ഞപ്പോൾ, ഫ്ലോയ്‌ഡ് ചലനമറ്റു. ഫ്ലോയ്‌ഡ് അനങ്ങാതായപ്പോൾ, ആളുകൾ അദ്ദേഹത്തിന്റെ പൾസ് പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത് സംഭവത്തിന്റെ വീഡിയോകളിൽ കാണാം.  ഉദ്യോഗസ്ഥരിൽ ഒരാളായ ജാ കുയംഗ് ഫ്ലോയ്‌ഡിന്റെ പൾസ് നോക്കി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥൻ പിന്മാറിയില്ല. ഒടുവിൽ 20:27 നാണ്‌ മരിച്ച് കിടക്കുന്ന ഫ്ലോയ്‌ഡിന്റെ കഴുത്തിൽ നിന്ന് ചൗവിൻ കാൽമുട്ട് മാറ്റിയത്. ചലനരഹിതനായ ഫ്ലോയ്‌ഡിനെ ഒരു ആംബുലൻസിൽ ഹെന്നെപിൻ കൗണ്ടി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

"അവൻ മരിച്ച രീതി തീർത്തും നിരാശാജനകമാണ്. അവൻ തന്റെ ജീവനുവേണ്ടി യാചിച്ചു, അപേക്ഷിച്ചു. നിയമ സംവിധാനത്തിൽ വിശ്വാസം അർപ്പിക്കാൻ ശ്രമിക്കുമ്പോൾ, അത് നിങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ലെന്ന തിരിച്ചറിവ് നിങ്ങൾക്കുണ്ടാകുന്നു. നിയമപരമായ മാർഗ്ഗങ്ങളിലൂടെ നീതി തേടാൻ ശ്രമിക്കുമ്പോൾ, തുടർച്ചയായി നീതി നിഷേധിക്കപ്പെട്ടു കൊണ്ടിരുന്നാൽ, ഒടുവിൽ നിയമം കയ്യിലെടുക്കാൻ നിങ്ങൾ നിർബന്ധിതരാകുന്നു" ഫ്ലോയ്‌ഡിന്റെ സുഹൃത്ത് ഹാരിസ് പറഞ്ഞു.

George Floyd neck knelt on by police officer.png

മെയ് 26-ന്, ഫ്ലോയിഡിന്റെ മരണശേഷം, മിനിയാപൊളിസ്-സെന്റ് പോൾ പ്രദേശത്ത് നടന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും തുടക്കത്തിൽ സമാധാനപരമായിരുന്നു. എന്നാൽ പ്രദിഷേധക്കാർ പരിസരത്തെ ജനാലകൾ തകർത്തതും രണ്ട് സ്റ്റോറുകൾക്ക് തീയിട്ടതും നിരവധി സ്റ്റോറുകൾ കൊള്ളയടിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്‌തോടെ പ്രതിഷേധം പിന്നീട് അക്രമാസക്തമായി. ചില പ്രകടനക്കാർ പൊലീസുമായി ഏറ്റുമുട്ടിയതോടെ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിൽ "ഫ്ലോയ്ഡ് കഴുത്തു ഞെരിച്ച് അല്ലെങ്കിൽ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന സൂചനകളൊന്നും തന്നെ കണ്ടെത്തിയില്ല, എന്നാൽ പോലീസ് പ്രതിബന്ധിച്ചു നിർത്തിയതും കൂടാതെ, കൊറോണറി ആർട്ടറി രോഗം, രക്താതിമർദ്ദം എന്നിവയുൾപ്പെടെയുള്ള ആരോഗ്യസ്ഥിതികൾ, ശരീരത്തിലെ ഏതെങ്കിലും ലഹരിവസ്തുക്കൾ, എന്നിവയുടെ സംയോജിത ഫലങ്ങൾ അദ്ദേഹത്തിന്റെ മരണത്തിന് കാരണമായിരിക്കാം". ഫ്ലോയിഡിന്റെ കുടുംബം സ്വതന്ത്ര പോസ്റ്റ്‌മോർട്ടത്തിന് അഭ്യർത്ഥിച്ചതായി ഫ്ലോയിഡിന്റെ കുടുംബഅഭിഭാഷകർ അറിയിച്ചു.

ഫ്ലോയിഡിന്റെ മരണത്തെ 2014 ലെ എറിക് ഗാർണറുടെ മരണവുമായി താരതമ്യപ്പെടുത്താവുന്നതാണ്. നിരായുധനായ കറുത്ത മനുഷ്യനായ ഗാർനർ, സ്റ്റാറ്റൻ ഐലൻഡിൽ അറസ്റ്റുചെയ്യുന്നതിനിടെ ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥൻ ചോക്ഹോൾഡിൽ(ശ്വാസം മുട്ടിക്കുന്ന വിധത്തിൽ ഒരാളുടെ കഴുത്ത് കൈകൊണ്ടു ചുറ്റിപ്പിടിക്കൽ) വച്ചതിന് ശേഷം "എനിക്ക് ശ്വസിക്കാൻ കഴിയില്ല" എന്ന് പതിനൊന്ന് തവണ ആവർത്തിച്ചിരുന്നു.

നാളുകൾക്ക് മുൻപ് കേരളത്തിൽ മധു എന്ന ചെറുപ്പക്കാരനെ കൊന്നതും കഴിഞ്ഞ ദിവസം ഫ്ളോയ്ഡ് മോഡൽ അക്രമം രാജസ്ഥാനിൽ നടന്നതും അമേരിക്കയും ഇന്ത്യയും തമ്മിൽ വംശവെറിയിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് തെളിയിക്കുന്നു.

Thursday, June 4, 2020

അഭിനന്ദനങ്ങൾ അർപ്പിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പി കെ സജീവ്

Image may contain: 1 person, sitting and outdoor
അഭിനന്ദനങ്ങൾ

അർപ്പിച്ചവർക്ക്
ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ ജോയിൻ്റ് രജിസ്ട്രാറായി പ്രമോഷൻ ലഭിച്ച എനിക്ക് അനേകം പേർ ഫേസ് ബുക്കിലൂടെയും വാട്സാപ്പിലൂടെയും  അഭിനന്ദനങ്ങൾ അർപ്പിക്കുകയുണ്ടായി. അതിൽ 90% പേരെയും ഞാൻ നേരിൽ കണ്ടിട്ടില്ല എന്നാൽ മനസ്സുകൊണ്ട് അറിഞ്ഞിട്ടുണ്ട്‌.
മാനവികതക്കും മനുഷ്യത്വത്തിനും വേണ്ടി നിലകൊള്ളുന്ന വ്യക്തി എന്ന നിലയിലാണ് എനിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചത് എന്നു ഞാൻ തിരിച്ചറിയുന്നു
ജോലിയിലിരിക്കെ തന്നെ സമൂഹത്തിൻ്റെ പരിച്ചേദമായി നിന്ന് മാനവകുലത്തിൻ്റെ നന്മക്കായി ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് നിങ്ങളെ മാനസികമായി അടുപ്പിച്ചത് എന്നെനിക്കറിയാം നിരവധി സോഷ്യൽ മീഡിയമാധ്യമങ്ങൾ എൻ്റെ ചിത്രം സഹിതം വാർത്തയായി നൽകുകയുമുണ്ടായി. എല്ലാവർക്കും നന്ദി അറിയിക്കാൻ ഈ വേദി തന്നെ ഉപയോഗിക്കുന്നു
സ്നേഹാദരങ്ങളോടെ

പി.കെ.സജീവ്

കിസാന്‍ സമ്മാന്‍ നിധി: എങ്ങനെ അപേക്ഷിക്കാം, ഗുണം ആര്‍ക്കൊക്കെ: അറിയേണ്ടതെല്ലാം

kisan samman nidhi yojna 2019: project details, qualified groups, more about project
HIGHLIGHTS

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുളള കുടുംബത്തിന് ആനുകൂല്യം ലഭിക്കും. പദ്ധതിയിലേക്ക് നിശ്ചിത സമയപരിധിക്കുളളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അ‌ഞ്ച് ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലെത്തും. എന്നാല്‍, സ്വന്തമായ സ്ഥാപനത്തോടനുബന്ധിച്ചുളള വസ്തു ഉടമകള്‍ക്ക് ആനൂകൂല്യം ലഭിക്കില്ല.
 

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി നിലവില്‍ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. 2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളാണ് ഇതിനായി പരിഗണിക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഇതേസമയം തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദേശങ്ങളായി കര്‍ഷക ഡേറ്റാ ബാങ്കില്‍ നല്‍കിയിട്ടുളള മൊബൈല്‍ നമ്പറില്‍ ലഭിക്കും. 2018- 19 വര്‍ഷത്തെ ആദ്യഗഡുവായ 2,000 രൂപയുടെ കാലാവധി 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ്. സ്വന്തം കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നല്‍കേണ്ടത്.  

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുളള കുടുംബത്തിന് ആനുകൂല്യം ലഭിക്കും. പദ്ധതിയിലേക്ക് നിശ്ചിത സമയപരിധിക്കുളളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അ‌ഞ്ച് ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലെത്തും. എന്നാല്‍, സ്വന്തമായ സ്ഥാപനത്തോടനുബന്ധിച്ചുളള വസ്തു ഉടമകള്‍ക്ക് ആനൂകൂല്യം ലഭിക്കില്ല.

മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍, മേയര്‍മാര്‍, എംപിമാര്‍, ഭരണഘടന സ്ഥാപനങ്ങളില്‍ നിലവിലുളളതും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരില്‍ സര്‍വീസിലുളളവരിലും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ (ക്ലാസ് നാല് ഗ്രൂപ്പ് ഡി ഒഴികെ) തുടങ്ങിയവരും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല.

കേന്ദ്ര- സംസ്ഥാന- സ്വയം ഭരണ സര്‍വീസില്‍ നിന്ന് വിരമിച്ച് പ്രതിമാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ലഭിക്കുന്നവരും പ്രഫഷനല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു (രജിസ്റ്റര്‍ ചെയ്ത്) ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്‍റ് തുടങ്ങിയവര്‍ക്കും അവസാന അസസ്മെന്‍റ് വര്‍ഷം ആദായ നികുതി അടച്ചവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല.