Saturday, May 2, 2020

മഹാഗുരു ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ്റെ 138 - മത് പൂരംതിരുനാൾ ജന്മനക്ഷത്ര മഹോത്സവം ഇന്ന് . (3-5-2020)

ജാത്യാചാരനിബദ്ധമായ വിലക്കുകളെ അതിലംഘിച്ചുകൊണ്ട് അവനനിലെ അന്തരാത്മാവിൽ കുടികൊള്ളുന്ന ആത്മീയ വെളിച്ചത്തെ തിരിച്ചറിഞ്ഞ് മുക്തിയും മോക്ഷപ്രാപ്തിയും നേടാൻ ഉപദേശിച്ച മഹാഗുരു ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ്റെ 138 - മത് പൂരംതിരുനാൾ ജന്മനക്ഷത്ര മഹോത്സവം ഇന്ന് . (3-5-2020)
          അടിമത്തവും  തൊട്ടുകൂടായ്മയും അടിച്ചേല്പിച്ച് , അടിയാളരും അയിത്തമുള്ളവരുമാക്കി പാർശ്വവല്ക്കരിച്ച് അന്ധവിശ്വാസങ്ങളിലേക്കും അപരിഷ്കൃതങ്ങളിലേക്കും തളളിയിട്ട് ആരാധയും ദേവസന്നിധികളും നിഷേധിക്കപ്പെട്ടവർക്കിടയിൽ അവതാരം ചെയ്ത ആത്മീയ വിപ്ലവകാരിയായിരുന്നു ഗുരുദേവൻ.
   അറിവ്, ആചാരം, വിശുദ്ധി, ആശ്വാസം, ആനന്ദം, നമസങ്കീർത്തനം എന്നിവ ആർജ്ജിക്കുന്ന മനഷ്യർ മാനസിക-ശാരീരിക ആരോഗ്യ ഉണർവ്വിനെ പ്രാപിക്കുമെന്ന്  ഗുരു ഉപദേശിച്ചു. വ്യഭിചാരം മദ്യപാനം, വിഗ്രഹാരാധന, പരോപദ്രവം ഹിംസ എന്നീ  പഞ്ചമഹാപാപങ്ങളിൽ നിന്നകന്ന് മാറി സഞ്ചരിക്കാനും  ആഴ്ചയിൽ നാലുനാൾ ആചാരവും മൂന്നുനാൾ വിശുദ്ധ വ്രതവും നിഷ്ക്കർഷിച്ചു കൊണ്ട് ആത്മീയ _ ഭൗതിക ജീവിതത്തിൻ്റെ അടിത്തറ ബലിഷ്ടമാക്കി ഗുരുദേവൻ.
      ഇടുക്കി ജില്ലയിലെ ഏലപ്പാറയ്ക്കടുത്തുള്ള ചീന്തലാർ കരുന്തരുവിയിലെ ചെങ്കുത്തായ മലയുടെ നിറുകയിയിലുള്ള പുന്നമരച്ചോട്ടിൽ പ്രകൃതി യാ അതീവ ദുർഘടമായ സാഹചര്യത്തെ അതിജീവിച്ചുകൊണ്ട് രണ്ട് വർഷവും പതിനൊന്നു മാസവും ഇരുപത്തിരണ്ട് ദിവസവും നീണ്ടു നിന്ന ഘോര തപസിൽ നിന്നു സിദ്ധിച്ച മനനത്തിൻ്റെയും ദർശനങ്ങളുടെയും ഫലമായി കൈവന്ന ആത്മജ്ഞാനത്തിൻ്റെ കരുത്തുമായാണ് ഗുരുദേവൻ മലയിറങ്ങിയത്.കീഴാള ജനതയുടെ ആത്മീയ മോചനം ഇനി തന്നിലുടെ എന്ന വ്യക്തമായ സന്ദേശം ഓരോ പ്രവർത്തികളിലൂടെയും ഗുരുദേവൻ തെളിയിച്ചു കൊണ്ടിരുന്നു.
      യാഥാസ്ഥികരും ആത്മീയതയുടെ കുത്തകക്കാരുമായവർ ഉറഞ്ഞു തുള്ളി.അധിക്ഷേപങ്ങൾ, ആക്രോശങ്ങൾ, വധഭീഷണികൾ, ആക്ഷേപരങ്ങൾ ഒന്നൊന്നായി തൊടുത്തുവിട്ടു. പറയൻ സ്വാമി, കള്ളസന്ന്യാസി, ദുർമന്ത്രവാദി തുടങ്ങിയ വിശേഷണങ്ങൾ ചാർത്തി നല്കി. ശാന്തനായ ഗുരുദേവൻ മൊഴിഞ്ഞു: അവർ അവരുടെ നിയോഗ കർമ്മവും നാം നമ്മുടെ നിയോഗ കർമ്മവും ചെയ്യുന്നു. നാം അവരുടെ പാപകർമ്മങ്ങൾ പൊറുക്കണമേ എന്നു ജഗത് പിതാവിനോട് പ്രാർത്ഥിക്കുന്നു.
     തൻ്റെ കഠിനമായ തപസിൽ നിന്നും ആർജ്ജിച്ച പ്രപഞ്ചോല്പത്തി രഹസ്യങ്ങളും യുഗ വ്യവസ്ഥകളും നിയമങ്ങളും ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു. തീരാ ദുരിതങ്ങളിൽ അകപ്പെട്ടവരെയും അജ്ഞതയുടെ അന്ധകാരത്തിലകപ്പെട്ട് ഉഴലുന്നവരെയും ആത്മീയ മോചനം നല്കി സുഖാനുഭവ സ്ഥരാക്കിയതോടൊപ്പം ഭൗതിക ജീവിതത്തിൽ പരിഷ്ക്കരണത്തിലൂടെ പുരോഗതി പ്രാപിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു.നിർധനരും അനാഥരുമായ നിരവധി കുട്ടികളെ ഏറ്റെടുത്തു താമസിപ്പിച്ചു പഠിപ്പിച്ചു. അവർക്കായി ഭിക്ഷായാജനം നടത്തി. തൊഴിൽശാല സ്ഥാപിച്ചു. മോട്ടോർ സർവ്വീസ് ആരംഭിച്ചു.അങ്ങിനെ ഒട്ടേറെ പദ്ധതികൾ ....
   മാവേലിക്കര കൊട്ടാരത്തിലെ ആർട്ടിസ്റ്റ് രാമവർമ്മ രാജ വലിയ തിരുമേനിയായിരുന്നു ഏറ്റവും വലിയ താങ്ങും തണലുമായി നിന്നിരുന്നത്. അദ്ദേഹത്തിൻ്റെ സഹകരണവും സാന്നിദ്ധ്യവുമാണ് കോപാക്രാന്തരായ ജാതി വെറിയന്മാരുടെ അഴിഞ്ഞാട്ടങ്ങളും അക്രമങ്ങളും ഇല്ലാതാക്കിയത്. ശ്രീ നാരായണ ഗുരുദേവൻ്റെ സ്നേഹവും സഹകരണവും ഉപദേശങ്ങളും ഡോ. പൽപ്പുവിൻ്റെ സഹായങ്ങളും കരുത്ത് പകർന്നു. മഹാത്മാഗാന്ധിയുടെ മാവേലിക്കര സന്ദർശനവേളയിൽ ഗുരുദേവൻ ക്ഷണിക്കപ്പെട്ട ആചാര്യനായി വേദിയിൽ ഉപവിഷ്ഠനായി. ഗാന്ധിജിക്ക് ഗുരുദേവൻ മംഗളപത്രം സമ്മാനിച്ചു.തിരുവിതാംകൂർ രാജകുടുംബവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുവാൻ ഗുരുദേവനു കഴിഞ്ഞു.ക്ഷേത്രപ്രവേശനം നടപ്പാക്കാൻ 101 സന്യാസിമാരുടെ പദയാത്രയെ നയിച്ചുകൊണ്ട് മഹാരാജാവിന് നിവേദനം നല്കി. ക്ഷേത്രപ്രവേശനം വേഗത്തിലാക്കാൻ ഇത് നിമിത്തമായി. ജാതി-മത-വർഗ്ഗ- വർണ്ണ -ലിംഗ വ്യത്യാസമില്ലാതെ അനുയായികൾ വന്നു ചേർന്നു. ആത്മബോധോദയ സംഘം എന്ന സംഘടനസ്ഥാപിച്ചു.
     കൊല്ലവർഷം 1057 മേടം 17 ന് വെള്ളിയാഴ്ച പുലർച്ചെ പൂരം നക്ഷത്രത്തിൽ ആണ് അദ്ദേഹം ഭൂജാതനായത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ബുധനൂർ പടിഞ്ഞാറ്റുംമുറിയിൽ കുലായ്ക്കൽ എന്നു പേരായ പറയഭവനത്തിൽ ഇട്ട്യാതി- കൊച്ചു നീലി ദമ്പതികളുടെ 12 വർഷത്തെ കാത്തിരിപ്പിനും നേർച്ച - കാണിക്ക സമർപ്പണത്തിനും ശേഷമായിരുന്നു പാപ്പൻകുട്ടിയുടെ പിറവി. പിൽക്കാല കേരളീയ ആത്മീയ നവോത്ഥാന വിപ്ലവത്തിന് തനത് താത്വിക ദർശനങ്ങളിലൂടെ നേതൃത്വം നല്കിയ , അറിവിൻ്റെയും ആത്മബോധത്തിൻ്റെയും അമൂല്യവും തേജാമയവുമായ മുത്തുകളും രത്നങ്ങളും വൈഡൂര്യങ്ങളുമടങ്ങിയ നിധി പേടകം _ അനശ്വരവും - അജയ്യവുമായ കീർത്തനങ്ങളിലൂടെയും അരുളിപ്പാട്ടകളിലൂടെയും ലോകത്തിലെ അടിമ സന്തതികൾക്കായ് പ്രദാനം ചെയ്ത്, വിരഹമുക്തിയും മോക്ഷപ്രാപ്തിയും നല്കി, ഉയിർത്തെഴുന്നേല്പിൻ്റെ ഉണർത്തുപാട്ടാക്കി മാറ്റി ഗുരുദേവൻ. കാലത്തിനും കുലത്തിനും മായ്ക്കാനും മറക്കാനും കഴിയാത്ത പ്രസന്നവും പ്രകാശപൂരിതവുമാർന്ന ശുഭാനന്ദ വേദാന്തദർശനങ്ങളുടെ പൊരുളും സത്തയും ആഴവും പരപ്പും അളക്കുവാനോ പൂർണ്ണ ഗ്രാഹ്യം നേടുവാനോ ക്ഷിപ്രസാദ്ധ്യമല്ല. ഒരു പുരുഷായുസ് പോരാ പോര.
   1125 കർക്കിടകം 13 (1950 ജൂലൈ 29) ശനിയാഴ്ച രാത്രി 8.30 ന് ആ ധന്യമായ ജീവിതസാഗരം തിരയടങ്ങി നിശ്ചലമായി.
     കേരളത്തിനകത്തും പുറത്തും പുറം രാജ്യങ്ങളിലുമായി നൂറ് കണക്കിന് ആശ്രമങ്ങളും ലക്ഷക്കണക്കിന് വിശ്വാസികളും ഇന്ന് ആത്മബോധ സംഘത്തിൻ്റെ അംഗങ്ങളും ശുഭാനന്ദ ഗുരുവിശ്വാസികളുമായിട്ടുണ്ട്. അവരുടെ ആനന്ദോത്സവമാണ് പൂരം തിരുനാൾ.
      കൊവിഡ് 19-ൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നു.ചടങ്ങുകൾ മാത്രമായി പൂര മഹോത്സവം ഒതുങ്ങുന്നത് ഒരു പക്ഷേ ആദ്യമാകാം. വിശ്വാസി സമൂഹത്തിൻ്റെ ഉൾത്തടത്തിൽ ഗുരുദേവൻ തിളങ്ങി വിളങ്ങിനില്ക്കേ ഭവനങ്ങളിൽ അണയാദീപങ്ങൾ, അർച്ചന, ആരാധന, നാമസങ്കീർത്തനങ്ങൾ മുടക്കമില്ലാതെ നടക്കും.
 പൂരം തിരുനാളിന് ആശംസകൾ നേരുന്നു.
  രാമചന്ദ്രൻ മുല്ലശ്ശേരി.
  9497336510

Friday, May 1, 2020

സാംബവ സമുദായം ഐക്യപ്പെടൽ അടഞ്ഞ അദ്ധ്യായമോ ? AC ബിനുകുമാർ

കേരളത്തിന്റെ പൊതു സാമൂഹിക  മണ്ഡലത്തിൽ നിന്നും സാംബവ സമുദായം  പിൻതള്ളപ്പെടുന്നു എന്ന വസ്തുത  സാമൂഹിക യാഥാർത്ഥ്യങ്ങൾ നോ കിക്കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ഏതൊരാൾക്കും സാമാന്യമായി മനസിലാക്കാൻ കഴിയുന്നതാണ്.  ഇങ്ങനെ ഒരു വാദഗതി ഉന്നയിക്കുന്നതിന്  നിദാനമായ കാരണങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഇത് സംഭവിച്ചതെന്നും ഇത് മറി കടക്കുന്നതിന് സാധിക്കുമോയെന്നും സാധിക്കുമെങ്കിൽ അത് എങ്ങിനെയെന്നും ഒക്കെയുള്ള  ഒരുപാട്  ചോദ്യങ്ങൾ സ്വാഭാവികമായും  ഉയർന്നു വരേണ്ടതാണ്. എന്നാൽ ഇന്ന് നിലവിലുള്ള സാംബവ സമുദായ സംഘടനകൾക്ക് പുറമേ സാംബവരുടെ പേരിൽ തന്നെ അനേകം കൂട്ടായ്മകൾ സാമൂഹിക മാധ്യമങ്ങൾ വഴി രൂപപ്പെട്ടു വരുന്നുണ്ടെങ്കിലും ഇത്തരം ചിന്തകൾ  പങ്കു വയ്ക്കുന്നതിന് ഈ  സംഘടനകൾക്കോ കൂട്ടായ്മകൾക്കോ  കഴിയുന്നില്ലായെന്നത്  ദൗർഭാഗ്യകരമായ കാര്യമാണ്.
ക്രിസ്ത്വബദ്ധത്തിന് തൊട്ടു മുന്നിലും പിന്പുമായി  നാനൂറോ അഞ്ഞൂറോകൊല്ലങ്ങൾക്കിടയിൽ അതായത് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട ആദ്യ കാല സംഘകൃതിയായ പുറനാനൂറിലാണ് പറയരെന്ന ജാതിയെപ്പറ്റി ആദ്യമായി  പരാമർശിച്ചു കാണുന്നത് ( പാറന്നൂറ് -335). തുടർന്നുള്ള ദക്ഷിണ ഭാരതത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്ര നാൾവഴികളിൽ പല്ലവ വംശത്തിന്റെ ഭാഗത്തും  ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ തമസ്ക്കരിക്കപ്പെട്ടുപോയ  കളഭ്രർ എന്ന യിടത്തും ബുദ്ധമതത്തിന്റെ ഭാഗത്തും ശൈവ വിശ്വാസത്തിന്റെ ഭാഗത്തും തിരുക്കുറലിന്റെ ഭാഗത്തും ഒക്കെയായി ചരിത്ര രേഖകളിൽ പറയർ എന്ന ജാതി വിഭാഗത്തെ നമുക്ക് കാണാൻ കഴിയും.അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ ആകമാനം വ്യാപിച്ചുകിടക്കുന്ന ഒരു വംശം എന്ന നിലയ്ക്ക് പറയരെ കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകത്തിലും  ആന്ധ്രാ പ്രദേശിലും പറയർ എന്ന പേരിൽതന്നെ അറിയപ്പെടുന്നത്.  മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഹർ, ചാമർ എന്ന പേരിലും മറ്റും അറിയപ്പെടുന്ന ജാതി വിഭാഗങ്ങൾ ജീവിത രീതി കൊണ്ടും ശരീരശാസ്ത്രപരമായും പറയരായിട്ടാമുള്ളത്.  ഇതുതന്നെയാണ് രാജ്യത്തെ മുഴുവൻ ദ്രാവിഡ ജനവിഭാഗങ്ങളും പറയരാണെന്ന വസ്തുതയെ സ്വകാര്യ  സംഭാഷണങ്ങളിൽ തല കുലുക്കി സമ്മതിക്കുന്നതിന് ചരിത്ര സംഭവങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്നവർക്ക് കഴിയുന്നത്. 

അതവിടെനില്ക്കട്ടെ.

2011ലെ സെൻസസ് കേരളത്തിലെ പട്ടികജാതിജനവിഭാഗങ്ങളുടെ ജാതി തിരിച്ചുള്ള സംഖ്യ പറയുന്നതിൽ  മൊത്തം പട്ടികജാതി ജനസംഖ്യ  3039573 ആണെന്നും ഇതിൽ സാംബവരുടെ  ജനസംഖ്യ  326731 ആണെന്ന് പ്രതിപാദിച്ചുകാണുന്നു.  എന്നാൽ ഇതുസംബന്ധിച്ച് വസ്തുതാ പരമായ ഒരു  വിശകലനം നടത്തിയാൽ തിരുവനന്തപുരം ജില്ലയിൽ മാത്രം ഏതാണ്ട് ഒന്നരലക്ഷത്തിലധികം വരുന്ന ജനസംഖ്യ പറയർക്കുണ്ട്. കൊല്ലം ജില്ലയിൽ ഇത് ഏതാണ്ട് അൻപതിനായിരത്തോളം വരും. പത്തനംതിട്ട ജില്ലയിലെ പട്ടികജാതി ജനസംഖ്യയിൽ പറയരാണ് മുന്പന്തിയിലുള്ളത്.ഇടുക്കിജില്ലയിൽ തോട്ടംമേഘലയിൽ പണിയെടുക്കുന്നവരുൾപ്പടെ മൃഗീയമായഭൂരിപക്ഷം പട്ടികജാതി ജനസംഖ്യയിൽ പറയർക്കാണുളളത്.അതുപോലെതന്നെ തൃശൂരിലും പാലക്കാടും പട്ടികജാതി വിഭാഗങ്ങളുടെ പട്ടികയിൽ ഗണ്യമായ ജനസംഖ്യ പറയരെ പ്രതിനിധീകരിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസർക്കോടും സ്ഥിതി വ്യത്യസ്തമല്ല. വസ്തുത ഇതാണെങ്കിലും സർക്കാർ മുന്നോട്ടുവയ്ക്കുന്ന കണക്കിനെ രേഖകളുടെ അടിസ്ഥാനത്തിൽ അവഗണിക്കാൻ കഴിയുന്ന യാതൊരുവിധ സാഹചര്യവും  നിലവിലില്ലാതെ ഇത്തരം കണക്കുകൾ അന്തരീക്ഷത്തിൽ അലിഞ്ഞുപോകുകയാണുണ്ടാകുന്നത്. എങ്കിലും കേരളത്തിലെ പറയരുടെ ജനസംഖ്യ സർക്കാർ രേഖകളിൽ പ്രതിപാദി
ക്കുന്നതിൽ നിന്നും വ്യത്യസ്തമാണെന്ന് കാണുവാൻ മേൽ സൂചിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിയുന്നതാണ്.

ഇനി എന്തുകൊണ്ടാണ് സാംബവർ കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിൽ നിന്നും തിരസ്കൃതരായിരിക്കുന്നു എന്ന് പരാമർശിച്ചതെന്ന് പരിശോധിക്കാം. 

ജനാധിപത്യ രാഷ്ട്രീയ ഭരണക്രമത്തിന്റെ ഭാഗമായി തീർന്നിട്ടുള്ളവരാണ് ഏതൊരിന്ത്യൻ പൌരനേയും പോലെതന്നെ സാംബവരും.  ഈ സംവിധാനത്തിൽ രാഷ്ട്രീയപാർട്ടികളുടെ പ്രാധാന്യവും രാഷ്ട്രീയ പ്രവർത്തകരുടെ സ്വാധീനവും മറ്റേതൊരാളേയും  പോലെ അനുഭവിച്ചറിയുന്നവരുമാണ്. കൂടാതെ ഏതെങ്കിലുമൊക്കെ  രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അനുഭാവികളും വിശ്വാസികളും അംഗങ്ങളും ആയിത്തീർന്നിട്ടുള്ളവരാണ് സാംബവരും. എന്നാൽ ഈ ജനത കഴിഞ്ഞ രണ്ടു ദശകങ്ങളായി രാഷ്ട്രീയാധികാര സംവിധാനത്തിന് പുറത്താണ് നിൽക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നതാണ്. 
കഴിഞ്ഞ ഇരുപതു വർഷമായി കേരളത്തിന്റെ നിയമ നിർമാണ സഭയിലെ നൂറ്റിനാൽപത് നിയമസഭാ സാമാജികരുടെ പട്ടികയിൽ പതിനാലു പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുളളതിൽ സാംബവ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരാൾ പോലും കടന്നുവന്നിട്ടില്ലായെന്നത് യാഥാർത്ഥ്യമാണ്. നിയമസഭാ സാമാജികരാകുന്നില്ല എന്ന് മാത്രമല്ല ആ സഥാനത്തേക്കു നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുക്കുന്നതിനുള്ള അവസരം കൂടി ലഭിക്കാതെ പോകുന്നു എന്നതാണ് ഗൗരവ തരമായ കാര്യം.   ഇത്  നിയമ നിർമാണ സഭയിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല പഞ്ചായത്ത് തലം മുതൽ പാർലമെന്റ് തലം വരെ ഇതേ അവസഥയാണ് തുടർന്നുവരുന്നത്.  ഇത് രാഷ്ട്രീയ അധികാരത്തിന്റെ ഭാഗത്തുനിന്നും സാംബവ സമുദായത്തെ നിഷ്കാസിതരാക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്.  

എന്താണ് ഇതിനു  കാരണം  ? 

ഇതിന്റെ കാരണത്തെ സംബന്ധിച്ച് സാംബവ സംഘടനാ നേതാക്കന്മാർക്ക് ധാരണയില്ലെങ്കിലും നമ്മുടെ സംസഥാനത്തെ ചെറുതുംവലുതുമായ എല്ലാ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനും തികഞ്ഞ ധാരണയാണുള്ളത്. അവരുടെ അഭിപ്രായത്തിൽ സാംബവ സമുദായാംഗങ്ങൾക്ക് സംഘബോധമില്ലെന്നും സാമൂഹിക ബോധമില്ലെന്നും  ഒന്നിച്ചു ചേരാൻ കഴിയാത്തവരാണെന്നും അതുവഴി ദുർബലരായിത്തീർന്നവരാണെന്നും  അതുകൊണ്ടാണ് പരിഗണിക്കപ്പെടുന്നതിന് അയോഗ്യരായിത്തീർന്നവരാണെന്നും ആണ്. കേരളത്തിലെ പ്രമുഖ ഇടതുപക്ഷ പ്രസഥാനത്തിന്റെ നേതാവും മുൻമന്ത്രിയും ആയിരുന്ന വ്യക്തി സ്വകാര്യ സംഭാഷണത്തിൽ എന്നോട് നടത്തിയ വിലയിരുത്തൽ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം സാമൂഹിക മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗമാണ് സാംബവർ എന്നാണ്. മറിച്ച് തെളിയിക്കുവാൻ കഴിയുന്നതുവരെ ഈ വാദഗതിക്കു മുന്നിൽ മൗനം ഭുജിക്കുവാനേ ഇന്ന് ഈ സമുദായത്തിന് നിവർത്തിയുള്ളൂ എന്നത് അവിതർക്കിതമാണ് .

     മറ്റൊരുകാര്യം സർക്കാർ അധീനതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം ഭരണഘടന വഴി രൂപപ്പെട്ടതാണ്. ഭരണഘടനാസഥാപനങ്ങളിലെ പ്രാധാന്യം അധികാര പ്രാധിനിധ്യമാണ്. അങ്ങനെയെങ്കിൽ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ ചെറുതുംവലുതുമായ തസ്തികകളിൽ സമുദായത്തിന്റെ പ്രാതിനിധ്യം കഴിഞ്ഞ ഇരുപതു വർഷത്തിനു മുന്പുളളതിനെ അപേകഷിച്ച് തുലോം കുറവാണ്.   ഐ.എ.എസ്,   ഐ.പി.എസ്. കേഡറിലേക്ക് പുതുതായി കടന്നു വരുന്ന എത്രപേരുണ്ട് സാംബവ സമുദായാംഗങ്ങളായി സർക്കാർ സർവീസിൽ,   എത്ര കോളേജ് അദ്ധ്യാപകരുണ്ടാകുന്നുണ്ട്,   എത്ര ഡോക്ടർമാരും ഇഞ്ചിനീയർമാരും ഉണ്ടാകുന്നുണ്ട്,   പബ്ളിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന വിവിധ തസ്തികകളിലേക്കുള്ള മത്സര പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ എത്ര സാംബവ സമുദായാംഗങ്ങൾ കടന്നുവരുന്നുണ്ട്, എം.ബി.ബി.എസ്,   എൻജിനീയറിംഗ് മത്സര പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് വരുമ്പോൾ എത്ര സാംബവ  സമുദായ  അംഗങ്ങൾ കടന്നു  വരുന്നുണ്ട്.  എത്ര ജുഡീഷ്യൽ ഓഫീസർമാർ  സമുദായത്തിൽ നിന്നും ഉണ്ടാകുന്നുണ്ട്.  മേൽ സൂചിപ്പിച്ച  മേഖലകളിലേക്ക് ഒന്നോ  രണ്ടോ  പേർ  മാത്രമാണ് സമുദായാംഗങ്ങളുടെ ഇടയിൽ  നിന്നും  കടന്നുവരുന്നത്.

എന്തുകൊണ്ടാണ്  ഇങ്ങനെ സംഭവിക്കുന്നത്.  ?

മറ്റൊരു രംഗം  എടുക്കാം .  കേരളത്തിന്റെ കലാ  സാംസ്ക്കാരിക  രംഗത്ത്  ഒരു  കാലഘട്ടത്തിൽ  നിർണ്ണായകമായ സ്വാധീനം  ചെലുത്തി  പോന്നിരുന്നവരാണ് സാംബവർ. കലയും, കരവിരുതും,   സാംസ്ക്കാരികതയും  അമ്മയുടെ  മുലപ്പാലിലൂടെ  പാരമ്പര്യമായി പകർന്നു വന്നിട്ടുള്ളതാണ്  പറയർക്ക് . എന്നാൽ  പരമ്പരാഗതമായി പ്രാണവായുവിനോടൊപ്പം  ലഭിച്ച  കലാപരമായ കഴിവുകളുടെയും  ഇടനെഞ്ചിലെ  തുടിപ്പിനൊപ്പം  ഇഴുകിച്ചേർന്ന താളബോധത്തിന്റേയും ശാസ്ത്രീയത കൈവരിക്കാൻ മതിയായ അവസരങ്ങൾ ലഭ്യമാക്കാൻ കഴിയാതെ അത്തരം കഴിവുകളൊക്ക വളർച്ച മുരടിച്ചതായി തീർന്നിരിക്കുന്നു.  

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?  ആരാണ് ഇത്തരം ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിന് ഉത്തരവാദികൾ?

ഇനി സൂചിപ്പിക്കുവാനുള്ള കാര്യം സമുദായാംഗങ്ങളിൽ പ്രത്യേകിച്ച് യുവജനങ്ങളിൽ കാണാൻ കഴിയാത്ത നേതൃപാടവമാണ്. വിദ്യാഭ്യാസ കാലഘട്ടമാണ് ഏതൊരു പൗരന്റേയും മനസ്സിൽ  തികഞ്ഞ സാമൂഹിക ബോധത്തിന്റെ അടിത്തറയിടുന്നത്.  ഇവിടെ നിന്നാണ് ഒരു വ്യക്തിയുടെ മനസ്സിൽ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ നിലപാടുകൾക്ക് വ്യക്തതയുണ്ടാകുന്നത്. ഇവിടെ സാംബവ സമുദായത്തെ പ്രതിനിധീകരിക്കുന്നവരാരും വിദ്യാർത്ഥി യുവജനപ്രസഥാനങ്ങളുടെ നേതൃസഥാനത്തേക്ക് ഉയർന്നുവരത്തക്ക ശേഷി പ്രകടിപ്പിക്കുന്നതിന് കഴിയാത്തവരായിത്തീർനനിരിക്കുന്നു എന്നത് സാംബവ സമുദായത്തെ സംബന്ധിച്ചിടത്തോളം വരാൻ പോകുന്ന ഒരു വലിയ ദുരന്തത്തിന്റ സൂചനകളായി വേണം കാണാൻ.

      എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നതു സംബന്ധിച്ച്  വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും സമുദായാംഗങ്ങൾ പുലർത്തിപ്പോരുന്ന ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്.  മറ്റൊന്ന് ഇത്തരം നിരുത്തരവാദപരമായ ഒരവസ്ഥയെ അതല്ലെങ്കിൽ മനോഭാവത്തെ മാറ്റിയെടുക്കുവാൻ സമുദായാംഗങ്ങളിൽ സ്വാധീനം  ചെലുത്താൻ സാംബവ സമുദായ സംഘടനകൾക്ക് കഴിയാതെപോയതാണ്. ഇത് സമുദായാംഗങ്ങളുടെ ഇടയിൽ വ്യക്തിപരമായും  സാമൂഹികമായും ഉണ്ടാകുന്ന പ്രതിസന്ധികളെ  പ്രതിരോധിക്കുന്നതിനുള്ള ശേഷി  നഷ്ടപ്പെടുന്ന വിധത്തിലാക്കിത്തീർക്കുവാൻ  ഇടയാക്കി. തന്മൂലം ആത്മവിശ്വാസവും അഭിമാനബോധവും നഷ്ടപ്പെട്ട ഒരു വിഭാഗമായിത്തീർന്നു സാംബവ ജനത. സ്വാഭാവികമായും ഇതല്ലാതെ മറ്റൊന്നും തലമുറകൾക്ക് പകർന്നു നൽകാൻ കഴിയാത്തവരായിത്തീർന്നു. വിരോധാഭാസകരമായ കാര്യം ഇങ്ങനെ ഒരവസ്ഥ തുടരുമ്പോഴും സ്വയം വിമർശനപരമായ ചിന്തക്ക് ഇടം നൽകാത്ത വിധം പണ്ട് പറയർ ആനയായിരുന്നു എന്ന പഴമയുടെ പെരുമയിൽ സമുദായാംഗങ്ങൾ ഇന്നും ജീവിച്ചു പോകുന്നു. മുമ്പിൽ നടക്കുന്നതെന്തെന്ന് കാണാൻ കഴിയാതെ  സാംബവ സമുദായ സംഘടനകളും ഇതിനു മുന്നേ നടക്കുന്നു.

ആരേയും കുറ്റപ്പെടുത്തുന്നില്ല പക്ഷേ ഒരു കാര്യം പറയാതെവയ്യ. പരസ്പരം പട വെട്ടിയിരുന്ന നാട്ടുരാജ്യങ്ങൾ ഒന്നിച്ചു ചേർന്നാണ് നമ്മുടെ രാജ്യവും സംസ്ഥാനങ്ങളും ഒക്കെ രൂപം കൊണ്ടത്. പക്ഷേ സാംബവ സമുദായത്തിൽ ഓരോ സംഘടനയെ പ്രതിനിധീകരിക്കുന്നവരും ഓരോ രാജാക്കൻമാരാണ്. പ്രജകളെ മറ്റു രാജ്യത്തെ പ്രജകളുമായി ബന്ധപ്പെടാതെ ഭിന്നിപ്പിച്ചു നിർത്തിയിരിക്കുന്നവർ. ഇന്ത്യൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ പ്രധാനമന്ത്രിയുംതമ്മിൽ ചർച്ച നടത്തും പക്ഷേ സാംബവ സമുദായ സംഘടനാ നേതാക്കൾക്ക് തമ്മിൽ  സാംബവ ജനതയുടെ സാമൂഹിക മുന്നേറ്റം എന്ന ആവശ്യത്തെ മുൻനിറുത്തി ചർച്ച നടത്താൻ സാധിക്കില്ല. 

ഞാൻ കേരള സാംബവ സഭ എന്ന സംഘടനയെ പ്രതിനിധീകരിക്കുന്നയാളാണ്. കേരളത്തിലെ സാംബവ സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പുരോഗതിലക്ഷ്യം വച്ചുകൊണ്ടാണ് സംഘടനയുടെ പ്രവർത്തന പദ്ധതികൾക്ക് രൂപം കൊടുക്കുന്നത്. ഏതാണ്ട് ഇതു തന്നെയാണ് സമുദായത്തെ പ്രതിനിധീകരിക്കുന്ന മറ്റെല്ലാ സംഘടനകളും ലക്ഷ്യം വയ്ക്കുന്നത് എന്നു വേണം മനസ്സിലാക്കാൻ. എങ്കിൽ ഇത്തരം ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ആശയവിനിമയം നടത്തുന്നതിനും യോജിച്ചു പ്രവർത്തിക്കുന്നതിനും 
നേതാക്കന്മാർക്ക് കഴിയില്ലായെന്ന നിലപാടിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയാത്തതാണ്. കേരള സാംബവ സഭയുടെ ഇക്കാര്യത്തിലുള്ള നിലപാടിന്റെ ഭാഗമായി സാംബവ സമുദായത്തിലെ കാലപ്പഴക്കത്തിന്റെ പെരുമ പേറുന്നു രണ്ടു സംഘടനകളുടെ നേതൃത്വത്തിന് നേരിട്ടും കത്ത് മുഖേനയും അറിയിപ്പ് നൽകിയിട്ട് അതിനോട് പ്രതികരിക്കാതിരുന്ന വിവരം ഇവിടെ ഓർമ്മപ്പെടുത്തുകയാ

ഇതു തിരുത്തുവാൻ നമുക്ക് കഴിയണം .

    സാംബവ സമുദായ സംഘടനകളുടെ ഏകീകരണം അതിലൂടെ മാത്രമേ സമുദായത്തിന്റെ സാമൂഹിക മുന്നേറ്റം സാധ്യമാകൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. 
ഓരോ സംഘടനയും അംഗങ്ങളിൽ ആഴത്തിൽ കുത്തി നിറച്ചിരിക്കുന്ന അതാത് സംഘടനയെ സംബന്ധിച്ച ദുരഭിമാനപരമായ അൽപബോധത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ നമുക്കു കഴിയണം. പാറശാല മുതൽ കാസർകോട് വരെയുള്ള സാംബവ ജനതക്ക് ഒരാവശ്യത്തിന്റെ പേരിൽ ഒരുമിച്ച് കൂടാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. അതുണ്ടാക്കുന്ന സംഘബോധം സമുദായാംഗങ്ങളിൽ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസവും അഭിമാനബോധവും തിരിച്ചുപിടിക്കാൻ സാധിക്കും.അത് പൊതു സമൂഹത്തിൽ സമുദായത്തെ സംബന്ധിച്ച ധാരണകൾ മാറ്റിയെടുക്കുവാൻ പര്യാപ്തമായിത്തീരും.

         ഇതിന് ഉപോൽബലകമായ ചിന്തകളും അഭിപ്രായങ്ങളും ആശയങ്ങളും എവിടെ നിന്നാണോ ഉയർന്നുവരുന്നത് അത് സ്വീകരിക്കാൻ നാം തയ്യാറാകണം.  അതിനു തടസ്സം നിൽക്കുന്ന ഘടകങ്ങളെ സൂഷ്മതയോടെ കൈകാര്യം ചെയ്യാൻ നമുക്ക് കഴിയണം. 
 കേരളീയ നവോത്ഥാന പ്രവർത്തനങ്ങളുടെ പട്ടികയിൽ പകരംവയ്ക്കാനില്ലാത്ത സാമൂഹിക ഇടപെടലുകൾ നടത്തിയ ശ്രീ.കാവാരികുളം കണ്ഠൻകുമാരൻ യജമാനനും,  ശ്രീ. പൊയ്കയിൽ അപ്പച്ചനും, ശ്രീ. ശുഭാനന്ദ ഗുരുദേവനും കൊളുത്തിവച്ച കെടാവിളക്കുകളുടെ പ്രകാശത്തിൽ നമുക്ക് ഒരുമിച്ചു ചേർന്നു നടക്കാം. ആ പ്രകാശം തലമുറകൾക്കു കൂടി ലഭിക്കാൻ പര്യാപ്തമായ നിലയ്ക്ക് കെടാതെ സൂക്ഷിക്കാം.

         മാമൂലുകളുടെ മാറാല വലിച്ചെറിഞ്ഞ് മാറ്റത്തിന്റെ ശംഖൊലി ഒഴുക്കുന്നതിന് സമയമായി. ഇതാണ് കാലം നമ്മോടു പറയുന്നത്. ഇടറാത്ത ശംബ്ദവും പതറാത്ത ചുവടുകളുമായി നമുക്ക് മുന്നോട്ടു നടക്കാം....
                   
                         എ.സി.ബിനുകുമാർ

Thursday, April 30, 2020

ഇന്ന് #May1 ഓർക്കേണ്ടത് ഈ രണ്ട് മഹത് വ്യക്തിത്വങ്ങളെ തന്നെയാണ്

ഇന്ന് #May1 ഓർക്കേണ്ടത് ഈ രണ്ട് മഹത് വ്യക്തിത്വങ്ങളെ തന്നെയാണ്
1904 - ൽ അധസ്ഥിതരായ ദലിത്  കുട്ടികൾക്ക്  സ്കുളിൽ പ്രവേശനം ലഭിക്കാൻ കാർഷിക പണിമുടക്ക് സമരം നടത്തിയ #മഹാത്മഅയ്യൻകാളിയും #ബാബസാഹേബ്അംബേദ്ക്കറേയും ആണു.ഇന്ത്യയിൽ ആദ്യമായി 12 മണിക്കൂർ ജോലി സമയം8 മണിക്കൂർ ആക്കണമെന്ന് പറഞ്ഞു കൊണ്ട് Dr BR അംബേദ്ക്കർ 1942ൽ ഇന്ത്യൻ ലേബർ കോൺഫ്രറൻസിൽ വെച്ചാണ് ആ നിർദ്ദേശം വെച്ചത് ഇന്ത്യയിലെ തൊഴിലാളികളെ സംബന്ധിച്ച് വലിയ മുന്നേറ്റമായിരുന്നു ഡോ: അംബേദ്ക്കർ നടത്തിയത്.
ജോലി സമയം 12 മണിക്കൂറിൽ നിന്നും 8 മണിക്കൂറാക്കി.ഇൻഡട്രിയൽ ഡിസ്പ്പ്യൂട്ട്ആക്ട് നടപ്പാക്കി.വനിതാ ജീവനക്കാരുടെ ക്ഷേമത്തിനായി അഞ്ചോളം സുപ്രധാന നിയമങ്ങൾ അദ്ദേഹം നടപ്പാക്കുന്നതിലൂടെ,
തുല്യ ജോലിക്ക് തുല്യവേതന നിയമത്തിലൂടെ ലിംഗസമത്വം ഉറപ്പാക്കി കൊണ്ട് ചരിത്രം സൃഷ്ടിക്കുകയായിരുന്നു.ട്രേഡ് യൂണിയനുകൾക്ക് നിർബന്ധിത അംഗീകാരം ഉറപ്പാക്കുന്ന നിയമം - 1943.എംപ്ളോയിമെന്റ് എക്ചേയിഞ്ചുകളുടെ രൂപീകരണത്തിലുടെ രാജ്യത്തെ തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ തൊഴിൽ ഉറപ്പാക്കുകയായിരുന്നു.എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് -ESI,മിനിമംവേജ് ആക്ട് - 1942,റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
ആക്ട് - 1934
,വൈദ്യുതി പ്രസരണ രംഗത്ത് ഗ്രിഡ് സംബ്രദായം
, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക് ലാ- 1942
ലേബർ വെൽഫയർ ഫണ്ട് - 1944,സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി,ഹോളിഡേ പേ ഫോർ ഫാക്ടറി വർക്കേഴ്സ്,ഹെൽത്ത് ഇൻഷുറൻസ് ഫോർ
ഇൻഡസ്ട്രിയൽ വർക്കേഴ്സ്, സമരത്തിന് നിയമ പരിരക്ഷ - 
Legal Strike,പ്രോവിഡന്റ് ഫണ്ട് ആക്ട്,ഡിയർനസ് അലവൻസ് (DA) തുടങ്ങി ശക്തവും സമാനതകളില്ലാത്തതുമായ
നിയമ പരിരക്ഷകളിലൂടെ
ഇന്ത്യൻ തൊഴിലാളിയുടെ ചരിത്രം ലോകത്തിന് നൽകിയ ആധുനിക ഇന്ത്യയുടെശില്പിയാണ്'#ഭാരതരത്നംഡോഭീംറാവ്അംബേദ്ക്കർ  ആ അതുല്യ പ്രതിഭ തന്നെയാണ് ഈ
#മേയ്ദിനത്തിൽ ഇന്ത്യയിലെ ഒരോ പൗരനും ഓർമ്മിക്കണ്ടത് .എല്ലാവർക്കും മെയ്യ് ദിന ആശംസകൾ

Maya Pramod
May 1

Tuesday, April 28, 2020

അപേക്ഷിച്ചാൽ 24 മണിക്കൂറിനകം റേഷൻ കാർഡ്; നടപടി ക്രമങ്ങൾ ഇങ്ങനെ

റേഷൻ കാർഡില്ലാത്ത അർഹരായ കുടുംബങ്ങൾക്ക്‌ അപേക്ഷിച്ച്‌ 24 മണിക്കൂറിനകം കാർഡ്. സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ പലർക്കും വാങ്ങാൻ കഴിയാത്തതിനാലാണ്‌ നടപടി. സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി അക്ഷയ സെന്ററിൽ അപേക്ഷ നൽകണം.
അക്ഷയ വഴി നൽകുന്ന അപേക്ഷയിൽ ആധാറിന്റെ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രദേശവാസിയാണെന്ന് തെളിയിക്കുന്ന സ്ഥലം കൗൺസിലറുടേയോ പഞ്ചായത്ത് അംഗത്തിന്റേയോ സത്യവാങ്മൂലം, ഫോൺ നമ്പർ എന്നിവയുൾപ്പെടുത്തണം.തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാ നടപടികളുണ്ടാകും.അപേക്ഷ അംഗീകരിച്ച് മണിക്കൂറുകൾക്കകം റേഷൻകാർഡ് വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്‌ത് അക്ഷയകേന്ദ്രം മുഖേന ലഭിക്കും.
രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി താൽക്കാലിക കാർഡ്‌ നൽകും. 
അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകുവാൻ ഉത്തരവ്
സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്തതുമൂലം റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് സത്യവാങ്മൂലവും ആധാർ കാർഡും അടിസ്ഥാനമാക്കി സൗജന്യ റേഷൻ നൽകിയിരുന്നു. 34059 പേർ ആണ് പ്രസ്തുത ആനുകൂല്യം പ്രയോജന പ്പെടുത്തിയത്. റേഷൻ കാർഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി തൊട്ടടുത്ത അക്ഷയ സെൻ്ററിൽ പോയി അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകുവാൻ പൊതുവിതരണ വകുപ്പ് തയ്യാറാകുന്നു. തുടർനടപടികൾ സിവിൽ സപ്ലൈസ് ഡയറക്ടർ സ്വീകരിക്കുന്നതാണ്.

കുറിയേടത്ത് താത്രി

(കാമാസക്തയായ വേശ്യയായി മാത്രം വിലയിരുത്തപ്പെട്ടവൾ)
ആരായിരുന്നു കുറിയേടത്ത് താത്രി..??
1879-ൽ‍ തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ കല്‍പകശേരി ഇല്ലത്താണ് താത്രി ജനിച്ചത്.. താത്രിയുടെ യഥാർത്ഥ നാമം സാവിത്രി എന്നായിരുന്നു..!
താത്രിക്കുട്ടി ജനിച്ച ദിവസം ജാതകമെഴുതാന്‍ പിതാവ് ഒരു ജോത്സ്യനെ കാണുകയും ജനിച്ച കുഞ്ഞ് ആ തറവാട് നശിപ്പിക്കുമെന്ന് ആ ജോത്സ്യന്‍ പ്രവചിക്കുകയുമുണ്ടായി.. മൂന്ന് വര്‍ഷത്തിനു ശേഷം മറ്റൊരു പെണ്‍കുഞ്ഞ് കൂടി ആ തറവാട്ടിലുണ്ടായി... അതിനു ശേഷം താത്രിക്കുട്ടിക്ക് സ്വന്തം അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നോ യാതൊരുവിധ പരിലാളനയോ സ്നേഹമോ ലഭിക്കാതായി.. അവര്‍ ഇളയ കുഞ്ഞിനെ മാത്രം കൂടുതല്‍ സ്നേഹിക്കുകയും ചെയ്തു... ജോത്സ്യന്‍റെ പ്രവചനം മൂലം മറ്റ് കുടുംബാംഗങ്ങളും താത്രിക്കുട്ടിയെ വെറുക്കാന്‍ തുടങ്ങി.. ജന്മനാ വളരെ ബുദ്ധിമതിയായിരുന്നു താത്രിക്കുട്ടി.. സ്കൂളില്‍ പഠിക്കാനും അവളൊരുപാട് ആഗ്രഹിച്ചിരുന്നു.. എന്നാല്‍ അക്കാലത്ത് യാഥാസ്ഥിതികരായ നമ്പൂതിരി കുടുംബങ്ങള്‍ പെണ്‍കുട്ടികളെ വീടിനു പുറത്തുവിട്ടു പഠിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല..! 
13 വയസായപ്പോള്‍ താത്രിക്കുട്ടി അതീവസുന്ദരിയായ ഒരു യുവതിയെ പോലെയായി.. അവളുടെ മാദകത്വം തുളുമ്പുന്ന ശരീരം ഏവരേയും മോഹിപ്പിച്ചു.. പലരും അവളെ സ്വന്തമാക്കാനും ചങ്ങാത്തം കൂടാനും ആഗ്രഹിച്ചു... 
അക്കാലത്ത് നമ്പൂതിരി കുടുംബങ്ങളില്‍ 11 വയസ് മുതലുള്ള പെണ്‍കുട്ടികളെ വൃദ്ധന്മാരെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന പതിവുണ്ടായിരുന്നു.. പിന്നീടവര്‍ പുറംലോകം കാണാതെ ഏതെങ്കിലുമൊരു മൂലയില്‍ ശേഷിച്ച കാലമത്രയും തള്ളിനീക്കണമായിരുന്നു.. അങ്ങനെ അവളുടെ പതിമൂന്നാം വയസില്‍ അപ്പന്‍ നമ്പൂതിരി എന്നറിയപ്പെട്ടിരുന്ന കുറിയേടത്ത് രാമന്‍ നമ്പൂതിരി എന്ന വൃദ്ധനെ കൊണ്ട് താത്രിയുടെ വിവാഹം നടത്തി.. അപ്പന്‍ നമ്പൂതിരിക്ക് അപ്പോള്‍ താത്രിക്കുട്ടിയുടെ പിതാവിനേക്കാളും പ്രായമുണ്ടായിരുന്നു.. അദ്ദേഹത്തിന് വേറെയും ഭാര്യമാരുണ്ടായിരുന്നു.
വൃദ്ധനായ അയാള്‍ക്ക് താത്രിക്കുട്ടിയെ ലൈംഗിക കാര്യങ്ങളില്‍ അല്‍പം പോലും തൃപ്തിപ്പെടുത്താന്‍ സാധിച്ചിരുന്നില്ല... നിരാശപ്പെട്ട താത്രി അവളുടെ മാദകസൌന്ദര്യത്തിനു മുമ്പില്‍ പുരുഷലോകം മുഴുവന്‍ കീഴ്പ്പെട്ടിരുന്നുവെന്ന് മനസിലാക്കി പല പുരുഷന്മാരേയും അവളും മോഹിച്ചു... അവള്‍ ആരുമറിയാതെ പല പുരുഷന്മാരുമായും ശാരീരികബന്ധം പുലര്‍ത്തിത്തുടങ്ങി.. ഭര്‍ത്താവറിയാതെ അവളുടെ സ്വകാര്യസുഖത്തിനു വേണ്ടി ഒരു വീടും വീടിനുള്ളില്‍ ഒരു തോഴിയേയും നിര്‍ത്തി...
അക്കാലത്തെ പ്രസിദ്ധരായ പുരുഷന്മാരുമായി ശയിക്കാനായിരുന്നു അവള്‍ക്കിഷ്ടം.. പേരുകേട്ട പണ്ഢിതന്മാരും, സംഗീതജ്ഞരും, കഥകളി കലാകാരന്മാരും, തുടങ്ങി പലരും താത്രിയുമായി കിടക്ക പങ്കിട്ടു... അങ്ങനെയിരിക്കെ ഒരിക്കല്‍ താത്രിയുടെ ഭര്‍ത്താവ് അവളുടെ പരപുരുഷബന്ധം മനസിലാക്കി.. അയാള്‍ കുടുംബത്തിലുള്ളവരേയും പുറത്തുള്ള പ്രമാണിമാരേയും വിവരമറിയിച്ചു.. ജനങ്ങള്‍ തടിച്ചുകൂടി.. അപ്പന്‍ നമ്പൂതിരി താത്രിയെ വിചാരണ ചെയ്യാനുള്ള അപേക്ഷ കൊച്ചിരാജാവിന് സമര്‍പ്പിച്ചു..! 

പാതിവ്രത്യം തെറ്റിച്ച താത്രിക്കുട്ടിയും അവളുടെ 65 ജാരന്മാരും അടങ്ങിയ വിചാരണക്കഥ അക്കാലങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു... അക്കാലത്തെ പ്രസിദ്ധ കഥകളികലാകാരന്മാരായിരുന്ന കാവുങ്കല്‍ ശങ്കരപണിക്കര്‍, കാറ്റാലത്ത് മാധവന്‍ നായര്‍, പനങ്കാവില്‍ നാരായണനമ്പിയാര്‍, അച്യുതപൊതുവാള്‍, എന്നിവര്‍ താത്രിയുമായുള്ള രഹസ്യബന്ധം പുറംലോകമറിഞ്ഞതിലുള്ള മാനക്കേടു കൊണ്ട് തൊഴിലുപേക്ഷിച്ച് നാടുവിടുകയും ചെയ്തു... വിചാരണ നടത്തിയപ്പോള്‍ അനേകം പുരുഷന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് അവള്‍ സമ്മതിച്ചിരുന്നു.. തന്നെപ്പോലെ തെറ്റുചെയ്ത ആ പുരുഷന്മാര്‍ക്കൊപ്പം തന്നെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും താത്രി അറിയിച്ചു... എന്നാല്‍ അക്കാലത്ത് പുരുഷന്മാര്‍ക്ക് ലൈംഗിക കാര്യങ്ങളില്‍ ശിക്ഷ ഇല്ലായിരുന്നു... പുരുഷന്മാരെ വിസ്തരിക്കാന്‍ അവര്‍ തയ്യാറായില്ല... എന്നാല്‍ ധീരയായ താത്രി അതിനെ തിരിച്ചു ചോദ്യം ചെയ്തു.. താത്രിയുടെ പക്ഷം ചേരാനും ധാരാളം പേര്‍ രംഗത്തുവന്നു.. അവര്‍ ഈ പ്രശ്നം കൊച്ചിരാജാവിനെ അറിയിച്ചു.. തുടര്‍ന്ന് രാജാവിന്‍റെ കല്‍പന അനുസരിച്ച് താത്രിയുമായി ബന്ധത്തിലേര്‍പ്പിട്ടിരുന്ന എല്ലാ പുരുഷന്മാരേയും വിചാരണ നടത്താന്‍ തീരുമാനിച്ചു... എന്നാല്‍ അവര്‍ താത്രിക്കുട്ടിയുടെ ആരോപണത്തെ എതിര്‍ത്തു.. ഇതൊക്കെ നുണക്കഥകളാണെന്നും മാന്യന്മാരായ തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.. എന്നാല്‍ ബുദ്ധിമതിയായ താത്രിക്കുട്ടി ഓരോ പുരുഷന്‍റേയും ജനനേന്ദ്രിയത്തിനു ചുറ്റുമുള്ള അടയാളങ്ങള്‍ സഹിതം കൃത്യമായ തെളിവുകള്‍ പറഞ്ഞതുകൊണ്ട് ആര്‍ക്കും വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല... അതില്‍ 14 വയസുള്ള കുട്ടികള്‍ മുതല്‍ 85 വയസുള്ള വൃദ്ധന്മാര്‍ വരെ ഉണ്ടായിരുന്നു... താത്രി അറുപത്തിനാലാമത്തെ പുരുഷന്‍റെ പേരും വെളുപ്പെടുത്തിയപ്പോള്‍ ആ ഗ്രാമം മാത്രമല്ല അടുത്ത ഗ്രാമത്തിലെ കുടുംബങ്ങള്‍ പോലും ഭയപ്പെട്ടു.. അവരുടെ കുടുംബങ്ങളിലേയും പുരുഷന്മാര്‍ താത്രിക്കുട്ടിയുമായി ബന്ധമുണ്ടാവുമോയെന്നും ചില സ്ത്രീകള്‍ ഭയപ്പെട്ടു...! വിചാരണയിൽ താത്രി തങ്ങളുടെ പേരെടുത്തു പറയുമെന്ന് ഉറപ്പുണ്ടായിരുന്ന പ്രമാണിമാരിൽ പലരും അവളെ അപായപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.. ഒടുവിൽ വധഭീഷണിയുണ്ടെന്നുള്ള വാർത്തകളെച്ചൊല്ലി താത്രിയെ ഇരിഞ്ഞാലക്കുടയിൽ നിന്നും അതീവ സുരക്ഷാസൗകര്യങ്ങളോട് കൂടി തൃപ്പൂണിത്തുറയിലെ ഹിൽപാലസിലേക്ക് കൊണ്ടുവരികയായിരുന്നു.. പിന്നീടുള്ള വിചാരണകൾ നടന്നത് ഹിൽപാലസിൽ കൊച്ചിരാജാവിന്റെ സാന്നിധ്യത്തിലായിരുന്നു..!

ഹിൽപാലസിലെ രാജസദസ്സിൽ വിചാരണ തകൃതിയായി നടക്കുന്നു.. കാതടപ്പിക്കുന്ന പോലെ ഒച്ചപ്പാട് മുഴങ്ങി.. "ഭ്ഫാ...സാധനമേ.. ഇങ്ങോട്ടു മാറി നിൽക്കാ..  എന്തേലും പറയാനുണ്ടോ..? നോം ചോദിച്ചത് കേട്ടില്ലാന്നുണ്ടോ..??
ശബ്ദം കേട്ട ഭാഗത്തേക്ക് ദേവാംഗനയെപ്പോലെ സുന്ദരിയായ താത്രിക്കുട്ടി കുനിഞ്ഞ ശിരസ്സുയർത്തി നോക്കി.. അവളുടെ കണ്ണുകളിൽ പരിഭ്രമം തീരെയുണ്ടായിരുന്നില്ല.. എന്തിനോടോ ഉള്ള പക മാത്രം..
വ്യഭിചാരദോഷം ആരോപിക്കപ്പെട്ട സ്ത്രീകളെ "സാധനം" എന്നാണ് വിളിക്കപ്പെട്ടിരുന്നത്..!

സ്മാർത്തകനായ നമ്പൂതിരി വിയർത്തു തുടങ്ങിയിരുന്നു..
മഹാരാജാവിന്റെ മുഖത്തും അസ്വസ്ഥതകളുടെ നേരിയ നിഴൽ കാണാം..
താത്രിക്കുട്ടിയുടെ കണ്ണുകളിൽ വന്യമായൊരു തിളക്കം..
"ഹേ.. സാധനമേ നിന്നോടൊപ്പം കിടക്ക പങ്കിട്ട അറുപത്തിയഞ്ചാമൻ ആര്..??? സ്മാർത്തകൻ ഉച്ചത്തിൽ അലറി..
താത്രിക്കുട്ടി മഹാരാജാവിന്റേയും സ്മാർത്തകന്മാരുടേയും മുഖത്തേക്ക് മാറിമാറി നോക്കി, എന്നിട്ടൊന്നു പതിയെ പുഞ്ചിരിച്ചു..
ഒടുവിൽ അറുപത്തിയഞ്ചാമന്റെ പേര് പറയാതെ തനിക്ക് അദ്ദേഹം സമ്മാനമായി നൽകിയ സ്വർണ്ണമോതിരം ദാസി മുഖേന സ്മാർത്തകരെ കാണിച്ച ശേഷം ''ഈ പേരും ഞാൻ പറയണമോ?? എന്നാണവൾ ചോദിച്ചത്..
ആ മോതിരം കണ്ട മഹാരാജാവ് പരിഭ്രമത്തോടെ "വേണ്ട..മതി..മതി..! എന്നു പറഞ്ഞു വിചാരണ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഉത്തരവിട്ടു.. പക്ഷേ അപ്പോഴും രാജാവിന്റെ മുഖത്തു നിന്നും പരിഭ്രമം വിട്ടുമാറിയിരുന്നില്ല..!
ഒരുപക്ഷേ ആ അടയാളമോതിരം വിചാരണ തുടങ്ങുന്നതിനു മുമ്പേ അവൾ പുറത്തെടുത്തിരുന്നെങ്കിൽ ഈ സ്മാർത്തവിചാരം തന്നെ ചരിത്രത്തിൽ സംഭവിക്കുമായിരുന്നില്ല..!
അക്കാലത്ത് പരസ്ത്രീ ബന്ധമുണ്ടായാൽ പുരുഷന്മാർക്ക് ശിക്ഷ ഇല്ലായിരുന്നു.. എന്നാൽ താത്രി ആ അന്യായത്തെ തിരിച്ചു ചോദ്യം ചെയ്യുകയും താൻ വിചാരണ ചെയ്യപ്പെടുകയാണെങ്കിൽ തന്നോടൊപ്പം ശയിച്ച പകൽമാന്യന്മാർ ആരും രക്ഷപ്പെട്ടു പോകാതിരിക്കാനുള്ള എല്ലാ തെളിവുകളും സമർത്ഥമായി താത്രി സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു..! അതുകൊണ്ടു മാത്രമാണ് താത്രി പേര് പറഞ്ഞ 64 പേർക്കും രക്ഷപ്പെടാനാവാതെ പോയത്.. അറുപത്തഞ്ചാമൻ രക്ഷപ്പെട്ടതാവട്ടെ താത്രി കാണിച്ച കാരുണ്യം ഒന്നു കൊണ്ടുമാത്രം..!
പക്ഷേ ആ അറുപത്തഞ്ചാമൻ യഥാർത്ഥത്തിൽ ആരായിരുന്നു..??
ആ ചോദ്യത്തിന് ഇന്നും കൃത്യമായൊരു ഉത്തരമില്ല.. തൃപ്പൂണിത്തുറ ഹിൽപാലസിൽ ഇന്നും സൂക്ഷിക്കുന്ന സ്മാർത്തവിചാരരേഖകൾ മാത്രമാണ് ഇതിനുള്ള ഏകതെളിവ്.. പക്ഷേ അതൊട്ട് പൂർണ്ണമെന്ന് പറയാനുമാകില്ല..!

ഒരുപക്ഷേ സ്ത്രീചൂഷണവ്യവസ്ഥക്കെതിരെ മഹാരാജാവിനെപ്പോലും ധീരമായി ചോദ്യം ചെയ്ത ആദ്യത്തെ വനിതയായിരുന്നു കുറിയേടത്ത് താത്രി.. അക്കാലങ്ങളിൽ കേരളത്തിലെ നമ്പൂതിരിസമുദായത്തിൽ നിലനിന്നിരുന്ന രണ്ട് സദാചാരവൈരുദ്ധ്യങ്ങളായിരുന്നു സംബന്ധവും, സ്മാർത്തവിചാരവും..
അന്നത്തെ നമ്പൂതിരിമാർ സംബന്ധം എന്ന പേരിൽ നായർ സമുദായത്തിലെ സ്ത്രീകളേയും പെൺകുട്ടികളേയും ശാരീരികമായി ചൂഷണം ചെയ്തിരുന്നത് ഒരു ആചാരവും അവകാശവുമായിരുന്നെങ്കിൽ സ്മാർത്തവിചാരം അതിന് നേർവിപരീതവുമായിരുന്നു..
ഒരേ സമയം വ്യഭിചാരത്തെ ഒരു ഉത്സവമായി ആഘോഷിക്കുകയും എന്നാൽ സ്വന്തം ഇല്ലത്തെ സ്ത്രീകളുടെ ചാരിത്ര്യത്തിന്റെ പേരിൽ അതിക്രൂരമായ ശിക്ഷകൾ നടപ്പാക്കുകയും ചെയ്തിരുന്ന ഇരട്ടത്താപ്പിനെയാണ് ഇവിടെ താത്രി ചോദ്യം ചെയ്തത്..!

തന്‍റെ കൂടെ ശരീരം പങ്കിട്ട പ്രമുഖവ്യക്തിത്വങ്ങള്‍ക്കോപ്പം താത്രിക്കും സാമുദായികഭ്രഷ്ട് ശിക്ഷയായി ലഭിക്കുമ്പോഴും സദാചാരവിചാരണ നടത്തിയ രാജാവിനെപ്പോലും നിയന്ത്രിക്കാനുള്ള കടിഞ്ഞാണ്‍ താത്രിക്കുട്ടിയുടെ കൈവശം സുരക്ഷിതമായിരുന്നു..
ഈ  സംഭവത്തിനു ശേഷം താത്രിയെ വേശ്യ എന്നും അഭിസാരിക എന്നും  മാത്രം സമൂഹം  അവളെ  വിളിച്ചു.. എന്നാൽ താത്രിയുടെ  ജീവിതത്തിൽ അവർക്കാർക്കും അറിയാത്ത മറ്റൊരു ഭൂതകാലം കൂടി  ഉണ്ടായിരുന്നു...!

9 വയസ് തികഞ്ഞപ്പോൾ മുതൽ താത്രിയെ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെ പലരും സ്വന്തം തറവാട്ടിൽ വച്ച് തന്നെ  ലൈംഗികമായി ചൂഷണം  ചെയ്തിരുന്നുവത്രേ.. അതിൽ താത്രിയുടെ സ്വന്തം പിതാവും ഉണ്ടായിരുന്നുവെന്നാണ് കഥ.. അതൊക്കെ  ഇല്ലത്തുള്ള എല്ലാർക്കും അറിയാമായിരുന്നു എന്നാണ് താത്രിയുടെ മൊഴി.. തറവാട് നശിപ്പിക്കാൻ  ജനിച്ചവളെന്ന് പണ്ടേ ജോത്സ്യൻ പ്രവചിച്ചതല്ലേ.. അതുകൊണ്ട് ഇല്ലത്തുള്ളവർ തന്നെ താത്രിയുടെ  ദുർനടപ്പുകളെ  പ്രോത്സാഹിപ്പിക്കുകയും മുതലെടുക്കുകയും ചെയ്തിരുന്നു... അതു കൊണ്ടാവാം നേരവും  കാലവും നോക്കാതെ ഇല്ലത്തെ പത്തായപ്പുരയിലും ഇല്ലത്തിനുള്ളിലും വെച്ച്  പല ജാരന്മാർക്കും  ഭയം കൂടാതെ താത്രിയെ പ്രാപിക്കാൻ കഴിഞ്ഞതും.. ഇത്തരം ഒരു പ്രോത്സാഹനവും  അവസരവും ലഭിച്ചിട്ടുണ്ടെങ്കിൽ  രതിസുഖത്തിന്റെ ബാലപാഠങ്ങൾ ആദ്യമായറിഞ്ഞ ഒരു കൗമാരക്കാരിയുടെ മൂല്യബോധത്തെ എപ്രകാരമാവും  സ്വാധീനിക്കുകയെന്ന് പ്രത്യേകം ചിന്തിക്കേണ്ടതില്ലല്ലോ.. അതിന്റെ അനന്തിര ഫലം താത്രിക്കുട്ടി അനിയന്ത്രിതമായ ലൈംഗിക സാഹസങ്ങളിലേക്ക് കൂപ്പുകുത്തി വീണു. ജാരന്മാർക്കും ഇളം മാംസത്തിന്റെ രുചി തേടിയെത്തിയ  പകൽ മാന്യന്മാർക്കും അതൊരു അനുഗ്രഹം കൂടിയായി..!

താത്രി വെറുമൊരു വേശ്യ  ആയിരുന്നില്ല.. പണത്തിനു വേണ്ടി അവൾ ശരീരം വിറ്റിട്ടില്ല.. പ്രാപിച്ചവർ കൊടുത്ത  പാരിതോഷികങ്ങൾ  അവളോ അവളെ  വിറ്റവരോ വാങ്ങിയിട്ടുണ്ടാവാം.. ഒന്നും കൊടുക്കാത്തവരും  ഉണ്ടായിരുന്നു.. ബാലസഹജമായ കൗതുകം തോന്നിയ ചിലതൊക്കെ അവൾ ചോദിച്ചു വാങ്ങിയിട്ടുണ്ട്.. ഒരു മുത്തുമാലയോ പട്ടുവസ്ത്രമോ കൺമഷിയോ പൊട്ടോ  ഒക്കെയാണ്  ആ പ്രായത്തിൽ താത്രിക്ക് വേണ്ടിയിരുന്നത്... കിട്ടിയ പണവും പൊന്നും ഒക്കെ എങ്ങോട്ടാണ്   പോയതെന്ന് ആർക്കുമറിയില്ല.. തെറ്റും ശരിയും  പറഞ്ഞു പഠിപ്പിക്കേണ്ടവർ കണ്ണടച്ചപ്പോൾ താത്രിയും  തെറ്റിന്റെ വഴിയിലേക്കങ്ങു പോയി... കൽപകശേരി ഇല്ലത്തെ വയസ്സൻ കാര്യസ്ഥൻ പോലും ഇല്ലത്തു നിന്നും കൂലി കിട്ടാത്ത നഷ്ടം നികത്തിയിരുന്നത് താത്രിക്കുട്ടിയുടെ ഇളം ശരീരത്തിലായിരുന്നു..!
താത്രിയെ  കാമാസക്തയായ ഒരു വേശ്യയായി  മാത്രം കണ്ട് ലൈംഗികമായ വീക്ഷണകോണിലൂടെ മാത്രമാണ് അവളെ പലരും വിലയിരുത്തിയിട്ടുള്ളത്.. അതിഭാവുകത്വം നിറഞ്ഞ  ആ നിഗമനങ്ങൾ പലപ്പോഴുംസത്യസന്ധമായിരുന്നില്ല എന്നതാണ് ശരിയായ സത്യം...
സാമുദായിക  ഭ്രഷ്ട് കൽപിച്ച്  പടിയടച്ച്  പിണ്ഡം വച്ച് പുറത്താക്കിയ  ശേഷം താത്രിക്ക് പിന്നീടെന്തു സംഭവിച്ചു എന്നതിന് കൃത്യമായ തെളിവുകളൊന്നും  നിലവിലില്ല... പിന്നീടുണ്ടായെന്നു  പറയപ്പെടുന്ന കഥകളൊക്കെ വെറും ഊഹാപോഹങ്ങൾ  മാത്രമാണ്..! താത്രിക്കുട്ടിക്ക് പിന്നീടെന്തു സംഭവിച്ചു എന്നു കണ്ടുപിടിക്കാൻ പത്രപ്രവർത്തകരും, ഗവേഷകരും, എഴുത്തുകാരുമൊക്കെ ഒരുപാട് കാലം അലഞ്ഞു.. ഒരുപക്ഷേ ചരിത്രത്തിൻ്റെ അനിവാര്യമായ വിയോഗമായിരിക്കാം.. ആരും എത്തേണ്ടിടത്ത്‌ എത്തിയില്ല..!

താത്രിയുടെ സ്മാർത്തവിചാരം നടന്നിട്ട് ഇപ്പോൾ 114 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.. ഇന്നിപ്പോൾ താത്രിയോ അവളോടൊപ്പം ഭ്രഷ്ടാക്കപ്പെട്ട 64 പേരിൽ ആരുംതന്നെയോ ഇന്ന് ജീവിച്ചിരിപ്പില്ല.. താത്രിക്കുട്ടി ജനിച്ചുവളർന്ന കൽപ്പകശ്ശേരി ഇല്ലവും ക്ഷയിച്ചു പോയി.. താത്രി ഇന്നും ഒരു യക്ഷിക്കഥയിലെയെന്ന പോലെ ഒരു അവിശ്വസനീയകഥാപാത്രമായി പലരുടേയും മനസ്സിൽ ഇന്നും ജീവിക്കുന്നു..!
താത്രിയെ ദേവീസങ്കൽപ്പമായി കാണുന്ന മാടമ്പ് കുഞ്ഞിക്കുട്ടനും,
ഒരു വേശ്യയായി മാത്രം കണ്ട ആലങ്കോട് ലീലാകൃഷ്ണനും,
ഒരു മനോരോഗിയായി മാത്രം വിലയിരുത്തിയിട്ടുള്ള മറ്റുപലരും ചേർന്നു താത്രിക്ക് പല പരിവേഷങ്ങളും ചാർത്തിക്കൊടുത്തിട്ടുണ്ട്..
ഇതിനിടയിൽ യഥാർത്ഥ താത്രിക്കുട്ടി ശരിക്കും ആരായിരുന്നു എന്ന ചോദ്യം എന്റെ മനസ്സിൽ ഇപ്പോഴും ബാക്കിനിൽക്കുന്നു..!

                                                             ✍നിജു-
............................................................................
(താത്രിക്കുട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ഇവിടെ പങ്കു വെയ്ക്കൂ)
Nijukumar Venjaramoodu
ചരിത്രാന്വേഷികൾ Charithranweshikal

Sunday, April 26, 2020

ദലിതെന്ന വാക്കിന്റെ ജാതിയും രാഷ്ട്രീയവും – വിനീത വിജയന്‍

ദലിതെന്ന വാക്കിന്റെ ജാതിയും രാഷ്ട്രീയവും  – വിനീത വിജയന്‍
വാളയാര്‍ പെണ്‍കുട്ടികളെ ദലിത് പെണ്‍കുട്ടികള്‍ എന്നു വിളിക്കുമ്പോള്‍..
ദലിതെന്ന വാക്കിന്റെ ജാതിയും രാഷ്ട്രീയവും
ജിഷ കൊലക്കേസും, കെവിന്‍ വധക്കേസും ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ ആത്മഹത്യയും ഏറ്റവും ഒടുവില്‍ വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെ കേസും ഉള്‍പ്പെടെ മുഖ്യധാരാ/സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയങ്ങളായ ഒട്ടേറെ വിഷയങ്ങളില്‍ ഇരകളുടെ പേരിനോട് ദലിത് പെണ്‍കുട്ടി, ദലിത് യുവതി, ദലിത് യുവാവ് എന്നിങ്ങനെ ദലിത് സംജ്ഞ ചേര്‍ത്തുപയോഗിക്കുന്നതിനോട് വൈകാരികമായ എതിര്‍പ്പ് സമൂഹത്തിന്റെ പല തലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നവരില്‍ നിന്നും സോദ്ദേശപരമായിത്തന്നെ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്തിനാണ് അത്തരം വേറിട്ടുപറച്ചിലുകള്‍, എല്ലാവരും മനുഷ്യരല്ലേ? എന്നൊക്കെ കേള്‍ക്കുന്ന മാത്രയില്‍ ‘അതു നേരാണല്ലോ ?’എന്ന് പൊതു സമൂഹത്തെക്കൊണ്ട് ചിന്തിപ്പിക്കും വിധം നിഷ്‌കളങ്കമാണ് ആ ചോദ്യങ്ങള്‍. ആ ചോദ്യങ്ങള്‍ പക്ഷേ, അത്ര നിസ്സാരമോ നിഷ്‌കളങ്കമോ അല്ല എന്ന് അവയുടെ ഗൗരവമായ രാഷ്ട്രീയ വായനകളില്‍ നിന്നു വ്യക്തമാണ്.
വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെയോ കെവിന്റെയോ ജിഷയുടെയോ വിഷയങ്ങള്‍ മാനുഷിക ഇടങ്ങളില്‍ നിന്ന് മാറി, ദലിത് വിഷയമായി പരിണമിക്കുന്നതെവിടെ വെച്ചാണ്? എന്തുകൊണ്ടാണ്?
നിലനില്‍ക്കുന്ന ജാതി, ഉപജാതി സങ്കല്‍പ്പങ്ങള്‍ക്കപ്പുറം കേരളത്തിലോ ഇന്ത്യയിലോ എന്നല്ലാ ലോകത്തെവിടെയുമുള്ള വ്യക്തിയുടെയും കീഴാള ജീവിത സാഹചര്യത്തോട്/അവസ്ഥയോട് ഐക്യപ്പെടുവാന്‍ പ്രാപ്തമാക്കുന്ന സംജ്ഞയാണ് ദലിത്. ദില്ലിയിലോ മഹാരാഷ്ട്രയിലോ ഉത്തര്‍പ്രദേശിലോ ഒരു ദലിതന്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയുന്ന, മലയാളിക്കും കേരളത്തിന്റെ അതിര്‍ത്തി ദേശമായ വാളയാറില്‍ അട്ടപ്പള്ളമെന്ന ഗ്രാമത്തില്‍, ഒന്‍പതും പതിനൊന്നും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടവരെ വെറുതേ വിട്ടെന്ന കോടതി വിധി മാധ്യമ വാര്‍ത്തകളിലൂടെ അറിയുന്ന ഉത്തരേന്ത്യക്കാരനും ഒരേ മനോഭാവത്തോടെ ഒരേ രോഷത്തോടെ ഒരേ പ്രതികരണം സൃഷ്ടിക്കാന്‍ സാധിക്കുന്നത് ദലിത് എന്ന പദം അവയ്ക്കിടയില്‍ പാലമാവുന്നതിനാലാണ്. ഉത്തര്‍പ്രദേശിലോ മഹാരാഷ്ട്രയിലോ നടക്കുന്ന ഒരു ദലിത് പീഡനത്തെക്കുറിച്ചുള്ള വാര്‍ത്തയോ വിവരങ്ങളോ മാധ്യമങ്ങളില്‍ ചേര്‍ക്കുമ്പോള്‍ ദലിത് എന്നതിനു പകരം പ്രാദേശിക ഉപജാതി നാമമാണ് പരാമര്‍ശിക്കപ്പെടുന്നതെങ്കില്‍ ആ വാര്‍ത്തയുടെ പ്രസക്തി, ആ വാര്‍ത്ത ഉണ്ടാക്കേണ്ടുന്ന പ്രതികരണത്തിന്റെ ആക്കം ഇവയെല്ലാം ഒറ്റയടിക്ക് റദ്ദുചെയ്യപ്പെടും. ഇതുതന്നെയാണ് കേരളത്തില്‍ നിലവില്‍ ദലിത് പ്രശ്‌നങ്ങളെന്ന് വ്യവഹരിക്കപ്പെടുന്നവയ്ക്കുമേലെ മാനുഷികതയുടെ ആവരണം ഇട്ടുകൊടുക്കുമ്പോഴും സംഭവിക്കുക. ഇത്തരത്തില്‍ ദേശ നിര്‍മിതമായ അതിരുകള്‍ക്കപ്പുറം അവസ്ഥാപരമായ ഐക്യപ്പെടലിനും സാഹോദര്യ നിര്‍മിതിക്കും അവകാശ സംരക്ഷണങ്ങള്‍ക്കുമെല്ലാം രാസത്വരകമായി വര്‍ത്തിക്കുന്ന ഒന്നാണ് ദലിത് എന്ന വാക്ക്. അതുണര്‍ത്തുന്ന വൈകാരികത തന്നെയാണ് അതിന്റെ സംയോജന ശക്തിയും പ്രതിരോധശേഷിയും.
1990 കള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ വൈജ്ഞാനിക സാഹിത്യ രംഗങ്ങളില്‍ ദലിത് സങ്കല്‍പ്പത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും പ്രക്ഷോഭങ്ങളും സജീവമാകുന്നത്. ബാബാസാഹേബ് ഡോ. അംബേദ്കറുടെയും ജ്യോതി ബാ ഫൂലേയുടെയും മറ്റും ശ്രമഫലമായി ഉണ്ടായ ദലിത് അവബോധത്തിന്റെ തുടര്‍ച്ചയിലാണ് ഇതുണ്ടാവുന്നത്. തികച്ചും രാഷ്ട്രീയപരമായ ഒരു സങ്കല്‍പ്പമാണത്. സാമൂഹ്യ സമത്വവും രാഷ്ട്രീയാധികാരവുമാണ് ആ സങ്കല്‍പ്പത്തിന്റെ പ്രാണന്‍. ഒരുവന്‍/ഒരുവള്‍ ദലിതനാണെന്ന് സ്വത്വബോധത്തോടെ ഉറച്ചുപറയാന്‍ പ്രാപ്തനാവുന്നത്, തലമുറകളുടെ ദുരനുഭവങ്ങളെയും അവര്‍ നേരിട്ട കൊടുമകളെയും തിരിച്ചറിയുകയും അതിജീവിക്കുകയും ചെയ്യുമ്പോളാണ്. അവമതിപ്പിന്റെയോ അവഹേളനത്തിന്റെയോ ലവലേശമില്ലാതെ താന്‍ ദലിതാണ് എന്ന് സ്വത്വപ്രഖ്യാപനം നടത്തുന്ന ആര്‍ജവമുള്ള ഒരു നീക്കം നവസാമൂഹ്യ മാധ്യമങ്ങളില്‍, കേരളത്തില്‍ 2018ല്‍ ദലിത് പദ നിരോധന ഉത്തരവിനെത്തുടര്‍ന്നുണ്ടായതിനെ മലയാളി സൈബര്‍ ഇടപെടലുകളില്‍ കണ്ടറിഞ്ഞ ഏറ്റവും വിപ്ലവാത്മകമായ നീക്കം എന്നുവേണം വിലയിരുത്തേണ്ടത്. പൊതുസമൂഹത്തിന് സ്വീകാര്യമാം വിധം ഏതു തരത്തിലും പരുവപ്പെടുത്താനാവുന്ന വഴക്കമുള്ള രൂപഘടനയുള്ള ഫേസ്ബുക്ക് പോലെ ബഹുമുഖ രൂപങ്ങളുള്ള ഒരിടത്ത്, തന്റെ താല്‍പര്യത്തിനനുസരിച്ച് സൂക്ഷിക്കാനാവുന്ന ഐഡന്റിറ്റി മറച്ചുപിടിച്ചാല്‍ കിട്ടാവുന്ന ഇടങ്ങളുടെ സാധ്യതകള്‍ മുഴുവന്‍ വലിച്ചെറിഞ്ഞുകൊണ്ട് സ്വയം ദലിത് എന്ന് അടയാളപ്പെടുത്തുന്നവരോട്, നമ്മളൊക്കെ മനുഷ്യരല്ലേ, ദലിതെന്നു പറയേണ്ടതുണ്ടോ എന്ന് ഉദാരമനസ്‌കരാവുന്നവര്‍ സത്യത്തില്‍ ദലിത് പ്രശ്‌നങ്ങള്‍ പൊതുപ്രശ്‌നങ്ങളല്ലായെന്നും അടിസ്ഥാനപരമായി ദലിതത്വം മനുഷ്യത്വത്തിന്റെ പരിധിയില്‍ വരേണ്ടതില്ലാത്ത ഒന്നാണ് എന്നുമുള്ള സവര്‍ണ ചിന്താഗതിയുടെ തന്നെ വെളിപ്പെടുത്തലുകളാണ് നടത്തുന്നത്.
ജിഷ താമസിച്ചിരുന്ന വീട്
അങ്ങനെയാണെങ്കില്‍ ,കേരളത്തിലെ പൊതു സമൂഹത്തില്‍ വലിയ ഒരു വിഭാഗം ഒരു വിഭാഗം, ദലിതരില്‍ തന്നെ ചെറുതല്ലാത്ത ഒരു പങ്ക് ഈ പദത്തെ തങ്ങളെ ഇകഴ്ത്തുന്ന, അവഹേളിക്കുന്ന ഒന്നായി കാണുന്നത് എന്തുകൊണ്ടായിരിക്കാം..?
അതവരുടെ തെറ്റിദ്ധാരണ തന്നെയാണ്. പൊതുസമൂഹത്തിന്റെ തന്നെ ചെറുതല്ലാത്ത ഒരു വിഭാഗത്തിന്റെയും ഭരണകൂടത്തിന്റെയും കൂടി തെറ്റിദ്ധാരണയുമാണത്. ഹരിജന്‍ എന്ന വാക്കുപോലെ ഉള്ള ഒന്ന് എന്നാണ് പ്രസ്തുത പദ നിരോധനം സംബന്ധിച്ചിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ ദലിത് പദം സൂചിപ്പിക്കപ്പെടുന്നത്. ഗാന്ധി ഹരിജന്‍ എന്നു പ്രയോഗിച്ചത് ‘ദൈവത്തിന്റെ മക്കള്‍’ എന്ന അര്‍ഥത്തിലായിരുന്നു. ദലിതര്‍ ദൈവത്തിന്റെ മക്കളാണ് എങ്കില്‍ മറ്റുള്ളവര്‍ ആരുടെ മക്കളാണ്! ചെകുത്താന്റെ മക്കളാണോ?’ എന്ന മറുചോദ്യത്തോടെ ആ സംബോധന എതിര്‍ക്കപ്പെട്ടു. ദൈവമെന്നാല്‍ ബ്രാഹ്മണ പുരോഹിതനാണ് എന്നും ഒളിഞ്ഞിരിക്കുന്ന അത്തരം ദൈവീക പിതൃത്വങ്ങളാണ് ദലിതര്‍ക്കുള്ളതെന്നും പരോക്ഷമായി പറയുന്ന ഹരിജന്‍ പ്രയോഗത്തെ എങ്ങനെയാണോ അട്ടിമറിച്ചത്, അതേ ആര്‍ജവത്തോടെ അതേ പ്രതികരണശേഷിയോടെ ദലിത് പദത്തെ നിരോധിക്കാനുള്ള ശ്രമങ്ങളെയും വിദ്യാസമ്പന്നരായ ദലിത് ജനത പ്രതിരോധിച്ചതിനെ തുടര്‍ന്നാണ് പത്തുവര്‍ഷങ്ങളായി ഇടതുപക്ഷം നടപ്പാക്കാന്‍ ശ്രമിച്ച ദലിത് പദ നിരോധന നീക്കത്തില്‍ നിന്ന് അവര്‍പിന്തിരിഞ്ഞത്. 2008 ഡിസംബര്‍ അഞ്ചിനാണ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് ഗവണ്‍മെന്റ് ദലിത് പദത്തിന്റെ ഉപയോഗം ഒദ്യോഗികതലത്തില്‍ വിലക്കിക്കൊണ്ട് ഉത്തരവിറക്കുന്നത്. (22198/ഋ2 രെ ട േഉഉ) പ്രസ്തുത ഉത്തരവ് നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരുമാണ്. കേരളത്തില്‍ മാറി മാറിവന്ന ഒരു ഗവണ്‍മെന്റും ഒരു കാലഘട്ടത്തിലും എസ്.സി-എസ്.ടി വിഭാഗങ്ങളെ സൂചിപ്പിക്കാന്‍ ദലിത് സംജ്ഞ ഉപയോഗിച്ചിരുന്നില്ല. പ്രത്യക്ഷമോ പരോക്ഷമോ ആയി ഒരു തരത്തിലും ഉപയോഗിച്ചിരുന്നിട്ടില്ലാത്ത, ഉപയോഗിക്കാന്‍ ഇനിയും സാധ്യതയില്ലാത്ത ഒരു പദം നിരോധിക്കാന്‍ ഇടതുസര്‍ക്കാരുകളുടെ കാലത്താണ് ചരടുവലികള്‍ നടന്നത് എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഇന്ത്യയിലെങ്ങും വിഷയമല്ലാത്ത ദലിത് പദം കേരളത്തില്‍ മാറി മാറിവരുന്ന ഇടതുസര്‍ക്കാരിന് മാത്രം തലവേദനയായത് ദലിത് പദത്തിന്റെ സംയോജന ശക്തിയെ, ഇടത് ബാഹ്യമായ ദലിത് ഐക്യപ്പെടലുകളെ അവര്‍ ഭയക്കുന്നതു കൊണ്ടാണ്. യഥാ രാജാ തഥാ പ്രജ എന്നോണം ഇടത് അനുകൂല ഇടങ്ങളില്‍ നിന്നാണ് യാഥാര്‍ഥ്യത്തെ മറച്ചുപിടിച്ചു കൊണ്ടുള്ള മാനുഷിക കാല്‍പ്പനികതകള്‍ വാളയാര്‍ വിഷയത്തിലും ഉയര്‍ന്നുകേള്‍ക്കുന്നത്
വാളയാര്‍ കുട്ടികളുടെ വീട്
ദലിത് ഒരു രാഷ്ട്രീയ സങ്കല്‍പ്പമാണ് എന്നു പറയുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നത്?
തങ്ങള്‍ വിഭവാധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ് എന്നും സാമൂഹ്യമായ ഉച്ചനീച വ്യവസ്ഥക്ക് അടിമപ്പെട്ടവരാണെന്നും ഇകഴ്ത്തിക്കൊണ്ടുള്ള സ്വത്വ പ്രകടനങ്ങള്‍ മാത്രമേ പൊതുസമൂഹത്തിനു മുന്‍പില്‍ ചെയ്യാവൂ എന്നുപോലുമുള്ള കര്‍ശന നിര്‍ദേശങ്ങളിലും സാമൂഹ്യാനുഷ്ഠാന രീതികളിലും നിര്‍മിച്ചെടുക്കപ്പെട്ടവരാണ് ചരിത്രപരമായി ഈ ജനവിഭാഗം. അത്തരത്തിലുള്ള മനോനിലയെ അപനിര്‍മിച്ചുകൊണ്ട് പുറത്തുകടക്കാന്‍ പ്രാപ്തരാക്കിയ പദമായിരുന്നു ദലിത് എന്നത്.
1980കളില്‍ കീഴാള പഠനങ്ങള്‍ സജീവമായപ്പോള്‍ അതിന് വലിയ സ്വീകാര്യത നേടിക്കൊടുത്ത ഘടകങ്ങളിലൊന്ന് ചരിത്രത്തെയും സമൂഹത്തെയും മാര്‍ക്‌സിസത്തിന്റെ മേല്‍ കീഴ്ബന്ധങ്ങള്‍, അടിത്തട്ട് കീഴ്ത്തട്ട് വ്യാഖ്യാനങ്ങളിലൂടെ (opposition binary) വിശദീകരിക്കാനാവുന്ന ഒരു വിശാല മാനം അതിനുണ്ട് എന്നതായിരുന്നു .എന്നാല്‍, സാംസ്‌കാരികമായും സാമൂഹ്യമായും അത്രയേറെ വ്യതിരിക്തതകളും വ്യത്യസ്തതകളും നിലനിന്നിരുന്ന ദലിത് സമൂഹങ്ങളെ, പലതരം തൊഴില്‍ ജീവിതങ്ങള്‍ നയിച്ചിരുന്ന ജനതിയെ, അവയുടെ വൈവിധ്യാത്മകമായ മൗലിക സത്തയില്‍ ഉള്‍ക്കൊള്ളാന്‍ കീഴാള പഠനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. അവ പലപ്പോഴും ബൃഹദാഖ്യായികകള്‍ ആയി ചുരുങ്ങുകയാണുണ്ടായത്. ആ പരിമിതിയെ മറികടക്കുന്ന ഒന്നെന്ന നിലയില്‍ കൂടിയാണ് ദലിത് പഠനങ്ങള്‍ പകരംവെക്കപ്പെടുന്നത്. ദലിത് പഠനങ്ങളുടെ ഭാഗമായാണ് മഹാത്മാഅയ്യന്‍കാളിയുടെയും പൊയ്കയില്‍ അപ്പച്ചന്റെയും വ്യത്യസ്തങ്ങളായ ദലിത് പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ചരിത്രത്തിന്റെ ഭാഗമായി എഴുതപ്പെടുന്നത്. ദലിത് പഠനങ്ങളുടെ ഭാഗമായിത്തന്നെ രാഷ്ട്രീയ കേന്ദ്രിതമായ ഒരു ദലിത് അവബോധത്തിലേക്കും സാവധാനത്തിലെങ്കിലും കാലാനുസാരിയായ ഒരു പരിവര്‍ത്തനം സംഭവിക്കുകയുണ്ടായി. അത്തരത്തിലുണ്ടായ ഒരു അവബോധത്തിന്റെ ഫലമായാണ് അന്നുവരെ കര്‍ഷകത്തൊഴിലാളി പ്രശ്നങ്ങള്‍ എന്നു മാത്രം ഗണിക്കപ്പെട്ടിരുന്നവ യഥാര്‍ഥത്തില്‍ ദലിത് പ്രശ്‌നങ്ങളാണ് എന്ന തിരിച്ചറിവുണ്ടാകുന്നതും വിഭവാധികാരമില്ലായ്മയെ പ്രതിരോധിക്കാന്‍ ഉള്ള രാഷ്ട്രീയ സമരങ്ങളുടെ ഊര്‍ജമായി ദലിത് സംജ്ഞ രൂപാന്തരപ്പെടുന്നതും. ചെങ്ങറ സമരമുള്‍പ്പെടെ, കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ടും കോളനികളില്‍ നിന്നും വിടുതലാവശ്യപ്പെട്ടുകൊണ്ടും നടത്തപ്പെട്ട സമരമുഖങ്ങളിലെല്ലാം ദലിത് സംജ്ഞ രാഷ്ട്രീയ വ്യാഖ്യാനങ്ങളുടെ മുഖ്യസ്ഥാനത്ത് അടയാളപ്പെടുകയാണ് ഉണ്ടായത്. കെ.എം.സലീംകുമാറിന്റെ ‘സാമുദായിക വല്‍ക്കരണം’ എന്ന, 1975ല്‍ ഇറങ്ങിയ പുസ്തകം ഉപജാതി സങ്കല്‍പ്പങ്ങളെയും ഉപജാതി സ്വത്വവാദങ്ങളെയും പുറന്തള്ളിക്കൊണ്ട് ഏകീകൃത ദലിത് സ്വത്വത്തില്‍ ലയിക്കുകയെന്ന ആശയത്തെ മുന്നോട്ടുവെക്കുന്ന ഒന്നായിരുന്നു. ആ ആശയത്തോട് ഐക്യപ്പെട്ടുകൊണ്ട് വലിയ ഒരു വിഭാഗം ചിന്തകരും സൈദ്ധാന്തികരും അക്കാലത്ത് തന്നെ മുന്നോട്ടുവരികയും ചെയ്തിരുന്നു.
എന്തുകൊണ്ട് കേരളത്തിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചിന്തകരും പൊതുസമൂഹത്തിലെ വലിയൊരു വിഭാഗവും ദലിത് എന്ന സംജ്ഞയെ ഭയക്കുകയും ആ പദം തന്നെ റദ്ദുചെയ്യാനാഗ്രഹിക്കുകയും ചെയ്യുന്നു?
വെങ്ങാനൂരുള്ള ഒരു പുലയനോ കാസര്‍കോഡോ കണ്ണുരോ ഉള്ള ഒരു മാവിലനോ വണ്ണാനോ ദലിത് എന്ന ഒറ്റ സങ്കല്‍പ്പത്തില്‍ രാഷ്ട്രീയപരമായി സംബോധന ചെയ്യപ്പെടുമ്പോള്‍ ഉപജാതി പ്രസ്ഥാനങ്ങളെ തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷക സംഘടനകളായി നിലനിര്‍ത്താനുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ചൂഷണ ശ്രമങ്ങളാണ് പാളിപ്പോവുന്നത്. അത്തരത്തിലുള്ള പോഷക സംഘടനകള്‍ക്ക് വര്‍ഷാവര്‍ഷം അവര്‍ അനുവദിച്ച് കൊടുത്തിരുന്ന ബോണസോ ഉപകാര സ്മരണയോ ആയിരുന്നു ഉപജാതി സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങളിലെ ദേശീയ നേതാക്കളുടെ വിമാനയിറക്കങ്ങള്‍. അത്തരത്തിലുപയോഗിക്കപ്പെട്ടിരുന്നവര്‍, ദലിത് ബഹുജനങ്ങള്‍ എന്ന വിശാല സ്വത്വത്തിലേക്ക് മാറുമ്പോള്‍, തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, സ്വാധീനങ്ങള്‍ക്കുള്ള അവസരങ്ങള്‍, അതിനുള്ള സാധ്യതകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടേക്കുമെന്ന ഭയമാണ് അവര്‍ക്ക് ദലിത് പദത്തോടുള്ളത്.
നിയമസഭ മന്ദിരത്തിനുമുന്നിലെ അംബേദ്‌റുടെ പ്രതിമയും വെള്ളയമ്പലത്തെ അയ്യന്‍കാളിയുടെ പ്രതിമയും, പ്രതിമകള്‍ എന്ന നിശ്ചേതനമായ അവസ്ഥയില്‍ നിന്നു മാറി ഇന്ത്യയിലെയും കേരളത്തിലെയും ദലിതരെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ദൃശ്യ ബിംബമായി മാറിക്കൊണ്ടാണ് പ്രതീകാത്മകമായ വലിയ കാഴ്ചയായി മാറുന്നത്. (ഐക്കണോഗ്രഫി പോലുള്ള പഠനങ്ങള്‍ ഇത്തരത്തില്‍ വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളെക്കുറിച്ചുള്ളതാണ്) അതുപോലെ മുഴക്കമുള്ള ഒലികള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ വലിയ ശബ്ദമായി മാറിയിരിക്കുന്നു ദലിത് എന്ന പദം എന്ന് തിരിച്ചറിയുന്ന അധികാര കേന്ദ്രങ്ങളുടെയും സവര്‍ണ സാമൂഹ്യബോധത്തിന്റെയും തന്ത്രപരമായ നീക്കമാണ് യഥാര്‍ഥത്തില്‍ ദലിത് എന്ന വാക്കിനെ മാനുഷികത കൊണ്ട് ചെറുക്കാനുള്ള ശ്രമങ്ങള്‍… അത് പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്!
വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്കു നേരേ മനുഷ്യത്വരഹിതമാം വിധത്തിലുള്ള കുറ്റകൃത്യം നടന്നു എന്നതിന് യാതൊരു സംശയവുമില്ല. നടന്നു എന്നു സ്ഥാപിക്കുന്നതിലാണ് പരാജയപ്പെട്ടത്, അതിനാലാണ് നീതി നിഷേധിക്കപ്പെട്ടത്. അത് അംഗീകരിക്കുന്നതിനുപകരം അച്ചടക്കമില്ലാത്ത കുടുംബ ജീവിതത്തിന്റെ പേരിലും അസാന്മാര്‍ഗിക ജീവിതരീതിയുടെ പേരിലും കുട്ടികളെ വളര്‍ത്തുന്നതില്‍ വന്ന പാളിച്ചകളുടെ പേരിലും കുടുംബത്തെ വിചാരണ ചെയ്യാനാണ് ചിലരുടെ പുറപ്പാട്. ഭരണകൂടത്തെ ന്യായീകരിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ തന്നെയാണ് ഇത്തരം തീവ്ര ദലിത് വിരുദ്ധതകള്‍ പ്രചരിപ്പിക്കുന്നതും. കൊല ചെയ്യപ്പെട്ട, ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെട്ട ദലിതരായിട്ടുള്ള ഓരോരുത്തരുടെയും കുടുംബങ്ങളെപ്പറ്റിയും ഇത്തരം സദാചാര വിചാരണകളും പിതൃത്വ ശുദ്ധിസ്മാര്‍ത്തവിചാരങ്ങളും കാലാകാലങ്ങളായി നടന്നുവരാറുണ്ട്. രോഹിത് വെമുലയുടെ അമ്മ മുതല്‍ ജിഷയുടെ അമ്മ വരെ അതിന് വിധേയരായിട്ടുണ്ട്. ആര്‍ക്കും എപ്പോഴും കടന്നുചെല്ലാവുന്ന, ഉപയോഗിക്കാവുന്ന സാമൂഹ്യ ചുറ്റുപാടുകളും കുടുംബാന്തരീക്ഷവും അനീതിയെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രതിരോധത്തേക്കുറിച്ചോ നിയമപരമായ സംരക്ഷണത്തെക്കുറിച്ചോ ഒക്കെയുള്ള ബോധ്യമില്ലായ്മയും ഒക്കെ കൂടിച്ചേര്‍ന്ന ദലിത് ജീവിത സാഹചര്യങ്ങളാണ് കുഞ്ഞുങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെട്ടതിന് പശ്ചാത്തലമായത് എന്നിരിക്കെ വാളയാറിലെ പെണ്‍കുഞ്ഞുങ്ങളെ ദലിതരെന്ന് പറയരുത്, മനുഷ്യരല്ലേ അവര്‍ എന്ന് വിലക്കുന്നവരുടെ കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട മനുഷ്യത്വ പ്രകീര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ കാപട്യത്തെ പൊതിഞ്ഞുപിടിക്കലാണ്. വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍, സവര്‍ണ്ണരോ, സമ്പന്നരോ, രാഷ്ട്രീയ സ്വാധീനമുള്ളവരോ ആയ മാതാപിതാക്കളുടെ മക്കളായിരുന്നെങ്കില്‍ അവര്‍ക്കിത്തരമൊരു ദുരന്തം നേരിടേണ്ടി വരില്ലായിരുന്നു. നേരിട്ടാല്‍തന്നെ ഇത്തരമൊരവസ്ഥയില്‍ കേസ് എത്തിച്ചേരില്ലായിരുന്നു. അവര്‍ ദലിതരും ദരിദ്രരുമായതിനാലാണ് ഇത്രമേല്‍ അലംഭാവത്തോടെ വാളയാര്‍ കേസ് പൊലീസും നീതിപീഠവും ഭരണ സംവിധാനവും കൈകാര്യം ചെയ്തത്.
സമാനമായി, ഭൂമിയില്ലായ്മയും, അരികുവത്കരിക്കപ്പെട്ട ജീവിത സാഹചര്യവും സുരക്ഷിതമായ വാസസ്ഥാനമില്ലായ്മയും ദാരിദ്ര്യവും കൂടിച്ചേര്‍ന്നാണ് ജിഷ കൊലചെയ്യപ്പെടുന്നതിനുള്ള സാഹചര്യമൊരുങ്ങിയത്. ജാതീയമായ ഇകഴ്ചയും പൊതുസമൂഹത്തിന്റെ അവഗണനയും സ്ത്രീയെന്ന തരം താഴ്ത്തലും സമൂഹത്തിലെ ഇതര സ്ത്രീകളില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും ഒരുപോലെ അനുഭവിച്ചിരുന്ന ജിഷ എന്ന പെണ്‍കുട്ടി ദലിത് അല്ലെങ്കില്‍ മറ്റെന്താണ്? പാലക്കാട് എ.ആര്‍ ക്യാമ്പിലെ കുമാര്‍ എന്ന യുവപോലീസ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരാല്‍ മാനസികവും ശാരീരികവുമായ നിരന്തര പീഡനങ്ങള്‍ക്കിരയാക്കപ്പെട്ടത്, അവന്റെ ആദിവാസി സ്വത്വത്തെ മാത്രം ആയുധമാക്കിയാണ്. കൊലപാതകമെന്ന് കുടുംബം തെളിവുകള്‍ നിരത്തി ആവര്‍ത്തിച്ചു പറഞ്ഞിട്ടും അത് ആത്മഹത്യതന്നെയെന്ന് രേഖപ്പെടുത്തപ്പെടുന്നതും അതേ കാരണത്താലാണ്. ജീവിച്ചിരിക്കുമ്പോള്‍ അപമാനിക്കപ്പെടാനും ജീവനെടുക്കാനും മരണശേഷം നീതി നിഷേധിക്കാനും ഒരുവന്/ഒരുവള്‍ക്ക് അവളുടെ ദലിത് ജീവിത പശ്ചാത്തലവും സ്വത്വവും ആണ് കാരണമാവുന്നതെങ്കില്‍ അതിനെ മറച്ചുവെച്ചുകൊണ്ടുള്ള മനുഷ്യത്വ പ്രകീര്‍ത്തനങ്ങള്‍ മരണകാരണം മറച്ചുവെച്ചുകൊണ്ട് മരണം ജീവിത യാഥാര്‍ഥ്യമാണ് എന്ന തത്വചിന്ത എഴുതി വെക്കപ്പെടുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനേക്കാള്‍ അരോചകമാണ്. ‘പട്ടിക ജാതി/വര്‍ഗങ്ങള്‍ ഒഴികെ’ എന്നുള്ള വിവാഹാലോചനപ്പരസ്യങ്ങള്‍ പത്രക്കോളങ്ങളില്‍ ദിവസക്കാഴ്ചയാണ്. അതിനെ മറികടക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടവരാണ് ആതിരയും കെവിനും. വീട്ടുജോലിക്കും പ്രസവ ശുശ്രൂഷക്കും വരെ സ്വന്തം ജാതിയും മതവും പറഞ്ഞ് ആളെ ക്ഷണിക്കുന്ന പരസ്യങ്ങള്‍ പോലും അതി സ്വാഭാവികമാം വിധം ഉള്‍ക്കൊള്ളുന്ന ‘ജാതിയില്ലാക്കേരളത്തില്‍’ ആതിരയും കെവിനും ജാതിക്കൊലകള്‍ക്കിരയായപ്പോള്‍ അച്ഛന്റെ രോദനവും അമ്മയുടെ വേദനയുമൊക്കെയായി അത് വ്യാഖ്യാനിക്കപ്പെട്ടു. ജാതിയെന്ന മാനസിക രോഗം തനിക്കുണ്ട് എന്ന് അംഗീകരിക്കാന്‍ എല്ലാക്കാലത്തും കേരളത്തിന് മടിയാണ്, അതുകൊണ്ടാണത് ചികത്സിക്കപ്പെടാത്തതും!

പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍ – വായന – വിനീത വിജയന്‍

പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍ – വായന – വിനീത വിജയന്‍
ഒ.പി രവീന്ദ്രന്‍ എഴുതിയ പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍ എന്ന പുസ്തകത്തിന്റെ വായന

എയ്ഡഡ് വിദ്യാഭ്യാസ രംഗത്തെ പരസ്യമായ സാമൂഹ്യനീതി നിഷേധത്തെയും സംവരണ അട്ടിമറിയെയും ഭരണഘടനാ ലംഘനത്തെയും യുക്തിഭദ്രമായ സൂക്ഷ്മ ചർച്ചക്കുംവസ്തുതാന്വേഷണാധിഷ്ഠിതമായ സമഗ്ര പഠനത്തിനും വിധേയമാക്കുന്ന ആധികാരിക  ഗ്രന്ഥമാണ് 'പൊതു വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ.സംവരണത്തെയും അതിന്റെ ചരിത്ര പശ്ചാത്തലത്തെയും അതു നേരിടുന്ന  സമകാല വെല്ലുവിളികളെയും വിഷയമാക്കുന്ന ഒട്ടധികം പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലും ഇതര പ്രാദേശിക ഭാഷകളിലും മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ എയ്ഡഡ് മേഖല എന്ന്  ഒറ്റവാക്കിൽ വിശേഷിപ്പിക്കപ്പെടുന്ന സ്വകാര്യ മാനേജ്മെന്റ് നിയന്ത്രിതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിറ്റാണ്ടുകളായി സാമ്പത്തിക /സമുദായ ധ്രുവീകരണത്തിലൂടെ ചെയ്യുന്ന, 'തുല്യനീതി, തുല്യാവസരം, തുല്യപരിഗണന 'എന്ന ഭരണഘടനയുടെ അടിസ്ഥാന മൂല്യ ലംഘനത്തെ  പൊതുസമൂഹത്തിന്റെ ചർച്ചയ്ക്കായി നീക്കിവയ്ക്കുന്ന ഈ പുസ്തകം ഇത്തരത്തിലെഴുതപ്പെടുന്ന ആദ്യ പുസ്തകം തന്നെയാണ്.എയ്ഡഡ് മേഖലാ സംവരണ സംരക്ഷണ സമിതിയുടെ കൺവീനറെന്ന നിലയിൽ പുസ്തക രചയിതാവ് ഒ .പി.രവീന്ദ്രനും സമാനമനസ്കരും  നീതി നിഷേധത്തിനെതിരായി നടത്തുന്ന പ്രത്യക്ഷ സമരത്തിന്റെ ആശയപരമായ പോരാട്ടത്തുടർച്ചയിൽ എഴുതപ്പെട്ടതാണ് ഈ പുസ്തകം. അനീതിയുടെ ആഴമെന്തെന്നുള്ള അറിവാണ് പ്രതിരോധത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമാവുക, എന്നതിനാൽ തന്നെ അത്തരമൊരു ബോധന സമരായുധം കൂടിയാണ്  പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ എന്ന പുസ്തകം.

 കോളനിവത്കരിക്കപ്പെട്ട പൊതുവിദ്യാഭ്യാസത്തിന്റെ ഉപോത്പന്നമായ സവർണ്ണ / സാമ്പത്തിക മേൽക്കോയ്മയുടെയും ജാതിവെറിയുടെയും ഇരകളായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന രോഹിത് വെമുലക്കും രജനി എസ്.ആനന്ദിനും സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകത്തിന് അഞ്ച് അദ്ധ്യായങ്ങളാണുള്ളത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രവും വളർച്ചാ വികാസങ്ങളുമാണ് ആദ്യ അദ്ധ്യായത്തിൽ വിശദചർച്ചക്ക് വിധേയമാക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വികാസ ചരിത്രം എന്നത് അതുൽപ്പാദിപ്പിപ്പിച്ച ബൃഹത്തായ തൊഴിൽ മേഖലയിൽ നിന്ന് കേരളത്തിലെ ദശലക്ഷക്കണക്കായ ദലിതരെയും ആദിവാസികളെയും അതി പിന്നോക്ക ജനവിഭാഗങ്ങളെയും ബഹിഷ്കൃതരാക്കിയതിന്റെ ചരിത്രം കൂടിയാണെന്ന് ആദ്യ അദ്ധ്യായത്തിലൂടെതന്നെ സുവ്യക്തമാവുന്നുണ്ട്.
    കേരളത്തിൽ ആദ്യമായി, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മേൽ നിയമനത്തിലും നിയന്ത്രണത്തിലും നിർണ്ണായക ശക്തിയാവാൻ സർക്കാറിടപെടേണ്ടതുണ്ട് എന്ന് ഒരു കമ്മീഷൻ റിപ്പോർട്ടിലൂടെ വ്യക്തമാക്കിയത് 1943 നവംബർ 24 ന് തിരുവിതാംകൂർ വൈസ് ചാൻസലറായിരുന്ന മിസ്റ്റർ എച്ച്.സി.പാപ്പ് വർത്താണ്. എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ നിയന്ത്രണത്തിലായിരിക്കണം എന്ന മുഖ്യവ്യവസ്ഥ ഉൾപ്പെടുത്തിയിറക്കിയ എച്ച്.സി.പാപ്പ് വർത്ത് എഡ്യൂക്കേഷൻ കമ്മറ്റി റിപ്പോർട്ട് സ്വകാര്യ മാനേജ്മെന്റുകളെ പ്രതിരോധത്തിലാക്കി. അവരുടെ പ്രതിഷേധങ്ങളും സമ്മർദ്ദവും ബ്രിട്ടീഷ് പാർലമെണ്ടു വരെ നീണ്ടു. അവരുടെ ശ്രമങ്ങൾ വിജയം കണ്ടതിനാൽ പാപ്പ് വർത്ത് റിപ്പോർട്ട് റദ്ദു ചെയ്യപ്പെട്ടു. പിന്നീട് തിരുക്കൊച്ചി സംസ്ഥാന രൂപീകരണത്തിനു ശേഷം പനമ്പള്ളി ഗോവിന്ദമേനോൻ സർക്കാരാണ്, മറ്റൊരു ശ്രദ്ധേയമായ നീക്കം നടത്തിയത്. പിന്നോക്ക വിഭാഗങ്ങൾക്ക് നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തുന്നതിനും നിയമനങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമുള്ള കൃത്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തപ്പെട്ട 'പനമ്പള്ളി സ്കീമി'നു നേരേയും സ്വകാര്യ മേഖലയുടെ കടുത്ത പ്രതിരോധമുണ്ടായി. സ്വകാര്യ മാനേജുമെന്റുകൾ പ്രമേയങ്ങളുമായി കേന്ദ്രത്തെ സമീപിക്കുകയും കേന്ദ്ര കമ്മീഷൻ റിപ്പോർട്ടുകൾ സ്വകാര്യ മാനേജ്മെന്റുകൾക്കനുകൂലമായതിനെ തുടർന്ന് പനമ്പള്ളി സ്കീം അട്ടിമറിക്കപ്പെടുകയും ചെയ്തു

തുടർന്ന് ഐക്യകേരള രൂപീകരണത്തിനു ശേഷം 1957 ൽ പനമ്പിള്ളി സ്കീമിനു സമാനമായ വ്യവസ്ഥകളോടെ ആദ്യവിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ പ്രസിദ്ധമായ എഡ്യുക്കേഷൻ ബില്ല് വരികയും പ്രക്ഷോഭങ്ങളെത്തുടർന്ന് ബില്ല് സുപ്രീം കോടതി വരെ എത്തുകയും ചെയ്തു. നിയമനം പി.എസ്.സി വഴിയാക്കണമെന്നതും (സെക്ഷൻ 11 ) വേണ്ടിവന്നാൽ സർക്കാറിന് എയ്ഡഡ് സ്ഥാപനങ്ങൾ ഏറ്റെടുക്കാമെന്ന വ്യവസ്ഥയും ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളെ സർക്കാർ ഏറ്റെടുക്കുന്നത് ആർട്ടിക്കിൾ 30 (1) ന്റെ ലംഘനമാവും എന്ന് കോടതി കണ്ടെത്തി.എന്നാൽ നിയമനങ്ങൾ പി.എസ്.സി വഴിയാക്കണമെന്ന സെക്ഷൻ 11 നിലനിൽക്കുന്നതാണെന്നും 
7 അംഗ സുപ്രീംകോടതി ബഞ്ച് വിധിച്ചു. എന്നാൽ തുടർന്ന് മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന  പട്ടം താണുപിള്ള, നിയമനം പബ്ലിക് സർവ്വീസ് കമ്മീഷന്  വിടണമെന്ന വ്യവസ്ഥ റദ്ദ് ചെയ്തു കൊണ്ട് വിദ്യാഭ്യാസ ബിൽ പാസാക്കിയെടുത്തു. സ്കൂളധ്യാപക അനധ്യാപക നിയമനങ്ങൾക്കുള്ള അധികാരം ഇതോടെ മാനേജ്മെൻറുകളുടെ കൈവശമായി.1972 ൽ അച്ചുതമേനോൻ സർക്കാർ നടപ്പാക്കിയ ഡയറക്ട് പേമെന്റ് സമ്പ്രദായത്തിലൂടെ എയ്ഡഡ് കോളജ്  നിയമനങ്ങൾക്കുള്ള അവകാശവും സ്വകാര്യ മാനേജ്മെന്റുകൾക്ക് ലഭിച്ചു. അതോടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമന / നിയന്ത്രണാധികാരങ്ങൾക്കു മേൽ സർക്കാരിന് യാതൊരു വിധ അധികാരാവകാശങ്ങളും ഇല്ലാതെ ധനദാന സംവിധാനമായി [Fund providing Agency] സർക്കാർ മാറുകയും ചെയ്തു.ഓരോ വർഷവും ബജറ്റിൽ .എയ്ഡഡ്സ്ഥാപനങ്ങളുടെ ശമ്പളത്തിനും പെൻഷനുമായി മാത്രം12,000 
കോടിയിലേറെ രൂപയാണ് മാറ്റി വയ്ക്കുന്നത്. മെയിന്റെനൻസ് ഗ്രാൻറുകളെന്ന പേരിൽ വേറെയും. ജനങ്ങളുടെ നികുതിയായി പൊതു ഖജനാവിലെത്തുന്ന പണത്തിന്റെ ഗുണഭോക്താക്കൾ കേരളത്തിലെ നായർ, ഈഴവ, ക്രിസ്ത്യൻ മുസ്‌ലിം മാനേജുമെന്റുകളും കോടികൾ കോഴ വാങ്ങി അവർ നിയമിക്കുന്ന അവരുടെ തന്നെ സമുദായാംഗങ്ങളുമാണ്.പൊതു ധനം ഇത്തരത്തിൽ യാതൊരു ജനാധിപത്യ മാനദണ്ഡങ്ങളും പാലിക്കാതെ സമ്പത്തിന്റെയും സമുദായത്തിന്റെയും മാത്രം അടിസ്ഥാനത്തിൽ കേവലം നാലു വിഭാഗങ്ങളിലെ കച്ചവട മനസ്കരായ സമ്പന്നരിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ സിംഹഭാഗവും കയ്യടക്കി വച്ചിരിക്കുന്ന എയ്ഡഡ് മേഖലയിലെ തൊഴിൽ അവസരങ്ങളിൽ ബഹിഷ്കൃതരാവുന്ന ദലിതരും ആദിവാസികളും സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ഇതര വിഭാഗങ്ങളിലെ വിദ്യാസമ്പന്നരും മാനേജ്മെന്റ് സമുദായങ്ങളിലെ തന്നെ സാമ്പത്തിക ശേഷിയില്ലാത്ത ജനവിഭാഗങ്ങളും ഉൾപ്പെടെ വലിയൊരു വിഭാഗം ജനതയാണ് ഇരകളാക്കപ്പെടുന്നത്. അസന്തുലിതമായ സമ്പദ് / അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയാണ് ഇല്ലാതാക്കപ്പെടുന്നത്.

 സാമൂഹ്യനീതിയെയും അവസരസമത്വത്തെയും അപ്പാടെ അട്ടിമറിക്കുന്ന ഈ പകൽക്കൊള്ള ഭരണകൂടത്തിന്റെ ഒത്താശയോടെ എങ്ങനെയാണ് പതിറ്റാണ്ടുകളായി ഒരു തടസ്സവും കൂടാതെ നടന്നു വരുന്നതെന്ന് കണക്കുകളും അന്വേഷണ റിപ്പോർട്ടുകളും നിരത്തി തെളിയിക്കുകയാണ് രണ്ടാം അദ്ധ്യായം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപനിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ സംവരണം നടപ്പിലാക്കണമെന്ന കേന്ദ്രസർക്കാർ നിയമവും അതിനായുള്ള യു.ജി.സി മാർഗ്ഗ നിർദ്ദേശങ്ങളും നിലവിലുണ്ടായിട്ടും കേരളത്തിലെ സർവ്വകലാശാലകളോ അതിനു കീഴിൽ വരുന്ന എയ്ഡഡ് കോളേജുകളോ ഈ സംവരണ നിയമം ഇന്നോളം പാലിച്ചിട്ടില്ല. മാറി മാറി വന്ന സർക്കാരുകളാവട്ടേ, ഈ നിയമ ലംഘനം ഗുരുതരമായ സാമൂഹ്യനീതി നിഷേധത്തിനു കാരണമാവുന്ന ഒന്നാണെന്ന തിരിച്ചറിവോ അവയ്ക്ക് തടയിടാനുള്ള നീക്കങ്ങളോ നടത്തിയില്ല.എന്നാൽ ഈ ഭരണഘടനാ ലംഘനത്തെ ചോദ്യം ചെയ്തു കൊണ്ടു 2010 ൽ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ദലിത്-ആദിവാസി ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽകേസു സമർപ്പിക്കപ്പെട്ടു. വാദത്തിലുടനീളം സംവരണത്തിന്റെ എതിർചേരിയിൽ എൻ.എസ്.എസ് സജീവമായി നിലയുറപ്പിച്ചു. എന്നിരുന്നിട്ടും ബഹു.ഹൈക്കോടതി ജസ്റ്റിസ് എ. എം ഷഫീഖ് 2015 മെയ് 25 ന് പട്ടികജാതി പട്ടികവർഗ്ഗ സംവരണം നടപ്പിലാക്കണമെന്ന വിധിയാണ് പ്രസ്താവിച്ചത്.സംവരണ വിഷയത്തിലോ എയ്ഡഡ് നിയമനങ്ങൾ പി എസ് സി ക്കു വിടുന്ന വിഷയത്തിലോ അക്കാലം വരെ ചെറുവിരലു പോലും അനക്കാതിരുന്ന ഇടത് ഗവൺമെന്റ് സംവരണാനുകൂല വിധി പ്രസ്താവമുണ്ടായ ഉടനേ, വിധി നടപ്പിലാക്കുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.സർക്കാർ ഇടപെടലും അപ്പീലും വിധിക്കെതിരേ സ്റ്റേ വാങ്ങാൻസ്വകാര്യ മാനേജുമെന്റുകൾക്ക് സഹായകമായി. സ്വകാര്യ മാനേജ്മെന്റുകളുടെ ഏകാധിപത്യം ,അവസാനിപ്പിക്കുന്നതിനായും സർക്കാരിന്റെ അവകാശാധികാരങ്ങൾ പുന:സ്ഥാപിക്കുന്നതിനായുമുള്ള വാദങ്ങൾ കോടതിയിൽ നടക്കുമ്പോൾ കൗണ്ടർ അഫിഡവിറ്റു പോലും സമർപ്പിക്കാതെ മാനേജ്മെന്റുകളെ സഹായിക്കാൻ സർക്കാർ നടത്തിയ ഒളിച്ചുകളിയുടെ നിജാവസ്ഥ മൂന്നാം അദ്ധ്യായത്തിൽ വിശദമായ തുറന്നെഴുത്തിലൂടെ പുറത്തു കൊണ്ടു വന്നിരിക്കുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമന വിശദാംശങ്ങൾ ഗവൺമെന്റോ അതത് മാനേജുമെന്റുകളോ പുറത്തു വിടാൻ തയ്യാറാകാത്ത സാഹചര്യത്തിൽ വളരെ ശ്രമകരമായ അന്വേഷണങ്ങളിലൂടെയും തിരച്ചിലിലൂടെയും കണ്ടെടുത്ത കണക്കുകൾ സമാഹരിച്ച്, ക്രോഡീകരിച്ച് പരിശോധനാ വിധേയമാക്കാവുന്ന രൂപത്തിലെത്തിക്കാൻ ഗ്രന്ഥകാരൻ ഒ.പി. രവീന്ദ്രൻ എടുത്ത അദ്ധ്വാനത്തെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല. അദ്ദേഹം പുറത്തു കൊണ്ടുവന്ന ആ കണക്കുകൾ പൊതു സമൂഹത്തോട്  അനീതിയുടെ ആഴം സങ്കൽപ്പ ശേഷിക്കുമപ്പുറത്താണെന്നു തന്നെ വിളിച്ചു പറയാൻ പ്രാപ്തമാണ്.
എയ്ഡഡ് മേഖലയിലെ സാമൂഹ്യ അസമത്വങ്ങളെ കുറിച്ചാണ് അവസാന അധ്യായം ചർച്ച ചെയ്യുന്നത്. അധ്യാപക അനധ്യാപക നിയമനങ്ങളിൽ 'കോഴ' ഒരംഗീകൃത വ്യവസ്ഥയായി മാറുന്നതെങ്ങനെയെന്നും മാനേജ്മെന്റുകൾ യാതൊരു യോഗ്യതാ മാനദണ്ഡങ്ങളും പരിഗണിക്കാതെ സമ്പത്തും സമുദായവും മാത്രം അടിസ്ഥാനമാക്കി വൻ കോഴ വാങ്ങി നിയമിക്കുന്ന അധ്യാപകരെ ഗവൺമെന്റ് ഏറ്റെടുത്ത് 'സർക്കാർ സ്ഥാപനങ്ങളിൽ നിയമിക്കുന്ന യുക്തിരഹിതമായ നീതിനിഷേധം സംവരണ വിഭാഗങ്ങളിലേതുൾപ്പെടെയുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ തുലോം പരിമിതരായ അവസരങ്ങളെക്കൂടി ഇല്ലാതാക്കിക്കളയുന്നതെങ്ങനെയെന്നുമുള്ളതുറന്നെഴുത്താണ് അവസാന അദ്ധ്യായം

 പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ തന്നെയായ, സ്വസമുദായത്തിന്റെ തലമുറകളിലേക്ക് സമ്പത്തു വാങ്ങി ഉദ്യോഗക്കൈമാറ്റം നടത്താനുള്ള കച്ചവട സ്ഥാപനങ്ങളായി നിലകൊള്ളുന്ന എയ്ഡഡ് മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പകൽക്കൊള്ളയെ മറനീക്കി പുറത്തു കൊണ്ടുവരികയാണ് ഈ പുസ്തകത്തിലുടെ ഒ.പി. രവീന്ദ്രൻ ചെയ്തിരിക്കുന്നത്.  .ഗൗരവചർച്ചകൾക്കും സൂക്ഷ്മ വിലയിരുത്തലുകൾക്കും അർഹമായ ഒന്നെന്ന നിലയിൽ അത് അതിന്റെ പ്രസക്തി സ്വയം അടയാളപ്പെടുത്തുകയും ഒപ്പം അനീതിയെക്കുറിച്ചുള്ള ബോധ്യപ്പെടുത്തൽ തന്നെയാകയാൽ  നീതിയുടെ വഴിയിലേക്കുള്ള ചൂണ്ടുപലകയുമാവുന്നു .