Wednesday, September 30, 2020

“ഇന്ത്യയിലേത് ഉപരിപ്ലവമായ ജനാധിപത്യമായിരിക്കും” അംബേദ്കര്‍ 1953ലെ അഭിമുഖത്തില്‍ പറഞ്ഞത്..

 

1953ല്‍ അംബേദ്കറുമായി ബി.ബി.സി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍...

ഇന്ത്യയില്‍ ജനാധിപത്യം കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ഇല്ല. കേവലം ഉപരിപ്ലവമായ ഒരു ജനാധിപത്യമായിരിക്കും.

എന്താണുദ്ദേശിക്കുന്നത്?

നിയമവ്യവസ്ഥയില്‍ ജനാധിപത്യം നിലനില്‍ക്കും. തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും.‌

തെരഞ്ഞെടുപ്പ് നടക്കുക പ്രധാനമല്ലേ?

ആണ്. പക്ഷേ തെരഞ്ഞെടുപ്പ് വഴി നല്ല ആളുകള്‍ അധികാരത്തിലെത്തിയാല്‍ മാത്രം

പക്ഷേ ഇതിലെല്ലാം മാറ്റം വരിക തെരഞ്ഞെടുപ്പ് വഴിയായിരിക്കില്ലേ?

ശരിയാണ്. പക്ഷേ ഞങ്ങള്‍ വോട്ട് വഴി സര്‍ക്കാരുകളെ മാറ്റാമെന്ന് പോലും അറിയാത്ത എത്രയോ ആളുകളുണ്ട്. ജനങ്ങളാണ് പരമാധികാരികള്‍ എന്നറിയാത്ത എത്രയോ ജനങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ ഉദാഹരണം നോക്കൂ. കാളക്ക് വോട്ട് ചെയ്യാനവര്‍ പറഞ്ഞു. കാള എന്ന ചിഹ്നം ആരെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നോ? ഏതെങ്കിലും വിദ്യാഭ്യാസമുള്ള ആളുകള്‍ കാളക്കാണോ വോട്ട് ചെയ്തത്. അല്ല. കാളക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞു. കാളക്ക് വോട്ട് ചെയ്തു.

“ഇന്ത്യയിലേത് ഉപരിപ്ലവമായ ജനാധിപത്യമായിരിക്കും” അംബേദ്കര്‍ 1953ലെ അഭിമുഖത്തില്‍ പറഞ്ഞത്..

എന്നുവെച്ചാല്‍, ജനാധിപത്യം അതിന്റെ മൌലികാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഫലം ചെയ്യില്ലെന്നാണോ?

അസാധ്യമാണ്. ഇവിടത്തെ പ്രാതിനിധ്യ ഘടന പാര്‍ലമെന്ററി സമ്പ്രദായത്തിന് അനുയോജ്യമല്ല.

ഇത് സമത്വം, അസമത്വം എന്നിവയുമായി ബന്ധപ്പെട്ടതാണോ?

അതെ, ഇത് അസമത്വവുമായി ബന്ധപ്പെട്ടതു തന്നെയാണ്.

അതായത്, ജാതിവ്യവസ്ഥയില്‍ നിന്ന് മോചനം നേടാതെ മറ്റ് മാര്‍ഗമില്ലെന്നാണോ?

സാമൂഹിക ഘടനയുടെ പ്രശ്‌നമാണ്. അതുകൊണ്ട് അതില്ലാതാവുക തന്നെ വേണം. ഇത് പരിഹരിക്കാന്‍ സമയമാവശ്യമാണ്. സാമൂഹിക ഘടന മാറ്റാന്‍ സമാധാനപരമായ പരിശ്രമം ആവശ്യമാണ്. ജാതിവ്യവസ്ഥ മാറ്റാന്‍ വേണ്ടി വീണ്ടും പ്രയത്‌നമാവശ്യമായി വരും.

പക്ഷേ പ്രധാനമന്ത്രി ജാതിവ്യവസ്ഥയെ കുറിച്ച് ധാരാളം പ്രസ്താവനകള്‍ നടത്തുന്നുണ്ടല്ലോ?

ഈ പ്രസംഗങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. നോക്കൂ,സ്‌പെന്‍സറുടെ പുസ്തകങ്ങളുടെ ശേഖരം കാര്‍‍ലൈലിന് നല്‍കിയപ്പോള്‍ പറഞ്ഞത് ഇത് ഇംഗ്ലീഷ് സംസാരിക്കുന്ന ക്രിസ്ത്യാനികളുടെ പ്രസംഗമാണെന്നാണ്. എനിക്ക് പ്രസംഗം മടുത്തു. ഇനി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. എന്തെങ്കിലും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കട്ടെ.

ഇതൊന്നും പ്രാവര്‍ത്തികമാകുന്നില്ലെങ്കില്‍, പിന്നെ എന്ത് പരിഹാരമാണിതിനുള്ളതെന്നാണ് താങ്കള്‍ കരുതുന്നത്?

പരിഹാരമായി ഏതെങ്കിലും തരത്തിലുള്ള കമ്യൂണിസം വേണം.

ജനാധിപത്യം ഈ രാജ്യത്ത് ഫലം ചെയ്യില്ലെന്ന് എന്തുകൊണ്ടാണ് കരുതുന്നത്? ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടില്ലേ?

ആരാണീ തെരഞ്ഞെടുപ്പ് ബിസിനസിനെ സംരക്ഷിക്കുന്നത്? ജനങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനാണാഗ്രഹം. അവര്‍ക്ക് അവരുടെ ഭൌതിക സുഖങ്ങളാണ് പ്രധാനം. അമേരിക്കയില്‍ ജനാധിപത്യം ഉണ്ടല്ലോ? അവരെ സംബന്ധിച്ച് ശരിയാണ്. അവിടെ ഒരു കാലത്തും കമ്യൂണിസം വരുമെന്ന് തോന്നുന്നില്ല. ഞാനിപ്പോള്‍ അവിടെ നിന്നാണ് വരുന്നത്. അവരെനിക്ക് ഒരു ബിരുദം തരാന്‍ വേണ്ടി ക്ഷണിച്ചതാണ്. അവിടെ ഓരോ അമേരിക്കക്കാരന്റെയും ശബ്ദം കേള്‍ക്കപ്പെടുന്നുണ്ട്.

അതിവിടെ ഇന്ത്യയിലും ആരംഭിക്കില്ലേ?

എങ്ങനെ? ഇവിടെ ഭൂമിയില്ല. മഴ കുറവാണ്. കാട് കുറവാണ്. എന്തു ചെയ്യാന്‍ പറ്റും? ഇത് പരിഹരിക്കാതെ ഒന്നും നടക്കില്ല. ഭരണകൂടം ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

താങ്കള്‍ പറയുന്നത് ഈ സിസ്റ്റം തകരുമെന്നാണോ?

അതെ ഒരു കെട്ടിടത്തിന്റെ താഴ് ഭാഗം വീണാല്‍ കെട്ടിടം മുഴുവനായി വീഴും. അതായത്, താഴേക്കിടയിലുള്ളവര്‍ക്കാകും കൂടുതല്‍ നാശമുണ്ടാവുക. എന്റെ ജനത ഇപ്പോഴും അസ്പൃശ്യരായി തുടരുകയാണ്.

കടപ്പാട്: എസ്.എ അജിംസ്

Sunday, September 27, 2020

ഭരണഘടന നിര്‍മ്മിച്ചതിന്‍റെ ചരിത്ര പശ്ചാത്തലം


Dr. അംബേദ്‌കന് അപാര പാണ്ഡിത്യം ഉള്ളതുകൊണ്ടും നിയമ വിദഗ്തനായതു കൊണ്ടും മാത്രമാണ് ഭരണഘടന രചിക്കാന്‍ അവസരം നല്‍കിയതും അത് അംഗീകരിച്ചതും എന്ന വാദം ഗാന്ധിയും കോണ്‍ഗ്രസ്സും അധികാരിവര്‍ഗ്ഗവും അന്ന് മുതലേ വ്യാജ പ്രചരണം നടത്തിവരുന്നു. 
വാസ്തവികത എന്താണെന്ന് ചിലത് ചുരുക്കത്തില്‍ ...
ഭരണഘടന നിര്‍മ്മിച്ചതിന്‍റെ ചരിത്ര പശ്ചാത്തലം എന്താണ് ? പൊതുവായി പ്രചരിക്കപ്പെടുന്നതും അക്കാദമിക്ക് വിദ്യാഭ്യാസത്തിലൂടെയും ഈ വിഷയത്തെ സംബന്ധിച്ചു നല്‍കുന്ന അറിവുകള്‍ തീര്‍ത്തും തെറ്റായവയാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസ്‌ നടത്തുന്ന കുപ്രചരണം. 

വാസ്തവത്തില്‍ ഒന്നാമതായി Dr. അംബേദ്‌കര്‍ ഭരണഘടന രചിക്കാന്‍ സ്വയം തല്‍പ്പരനായിരുന്നു, അതിനായി അദ്ദേഹം സ്വയം പ്രയത്നിച്ചിരുന്നു. 

ഒന്നാം ലോകമാഹയുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ‘self ruling’ ന് അനുവദിക്കാനും അതിന്‍റെ administration നില്‍ ഇന്ത്യക്കാരുടെ പങ്കാളിത്വം ക്രമേണ ഉണ്ടാകണമെന്ന് അന്നത്തെ ഇന്ത്യന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന Edwin Montagu 1917 ല്‍ ചരിത്രപരമായ പ്രഖ്യാപനം നടത്തിയിരുന്നു. Power transfer ന് മുമ്പ്  ഘട്ടംഘട്ടമായി എല്ലാ കമ്മ്യൂണിറ്റികള്‍ക്കും തുല്യപ്രാധിനിത്യം ഉറപ്പാക്കുന്ന ഭരണഘടന നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ്‌ ഗെവെ. ആവശ്യപെട്ടിരുന്നു. ഒരു leading Indian scolar എന്ന നിലയില്‍ Dr. Ambedkar റിനെ 1919 ല്‍ Government of India act prepare ചെയ്യാന്‍ South borough committee യില്‍ ക്ഷണിക്കുകയും, അവിടെ അദ്ദേഹം separate electorates and reservation for depressed class and other religious minorities നു വേണ്ടി അദ്ദേഹം വാദിച്ചു.

പിന്നീട് Simon Commission നെ നിയോഗിച്ചപോഴും Round Table Conference വിളിച്ചുകൂട്ടിയപ്പോഴുമെല്ലാം Gandhi യും congress സും അതിന് എതിരായിരുന്നു. അവര്‍ Dr. അംബേദ്‌കറിനെ ബ്രിട്ടിഷുകാരുടെ agent എന്ന് പറഞ്ഞും കരിങ്കൊടി കാട്ടിയും അവര്‍ എതിര്‍ത്തു. കാരണം ബ്രിട്ടിഷുകാര്‍ power transfer മാത്രം ചെയ്‌താല്‍ മതി ആഭ്യന്തരകാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം എന്നായിരുന്നു സവര്‍ണ്ണ കോണ്‍ഗ്രസിന്‍റെ നിലപാട്. ഒന്നാം Round Table Conference ല്‍ വിട്ടുനിന്ന ഗാന്ധി Civil disobedient Movement തുടങ്ങി, എന്നാല്‍ തീരുമാനങ്ങളുമായി ബ്രിട്ടീഷ്കാര്‍ മുന്നോട്ടു പോകുമെന്ന് മനസിലാക്കി ഗാന്ധി രണ്ടാം Round Table Conference ന് പോകാന്‍ സ്വയം സന്നദ്ധത കാണിക്കുകയും ദളിതരുടെ representative ചമഞ്ഞു അവതരിക്കുകയും ചെയ്തു.... അംബേദ്‌കര്‍ അതിനെ എതിര്‍ത്തു... പിന്നീടു communal award പ്രഖ്യാപിക്കുകയും, ഉപ്പിടാതെ വെള്ളംകുടിച്ചുകൊണ്ട് മരണംവരെ സത്യാഗ്രഹം കിടന്നതും... ഗാന്ധിയുമായുള്ള പൂനകരാര്‍ അംബേദ്കറിനെ കൊണ്ട് സമ്മര്‍ദ്ദം ചെലുത്തി ഒപ്പുവെപ്പിച്ചതും ആര്‍ക്ക് വേണ്ടിയായിരുന്നു ? എന്തിനുവേണ്ടിയായിരുന്നു ? പാക്കിസ്ഥാന്‍ വിഭജനത്തിന് പോലും ഗാന്ധി തയ്യാറായത് എന്തിന് ? ഈ രാജ്യത്തിലെ അടിച്ചമര്‍ത്തപെട്ട വിഭാഗത്തിലെ മുഴവന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് എതിരെയായിരുന്നു ഗാന്ധിയുടെ മുഴുകാല സമരവും.

ഈ കൂട്ടര്‍ പലതരത്തില്‍ ഗൂഡാലോചനകള്‍ നടത്തി ബാബാസാഹിബിനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയും, അവരുടെ political diplomacy യിലോ സംഘടിതമായ തീരുമാനങ്ങളിലോ വഴങ്ങാതെ ബാബാസാഹെബ് തന്‍റെ political നിലപാടിലൂടെ അവരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് Drafting Constitution assembly യുടെ chairman നായത്. അത് ആരുടെയും ഓധാര്യമല്ലായിരുന്നു. 

VamanMeshram, National President, BAMCEF, പ്രസംഗത്തില്‍ നിന്ന്, ചിലത് ചുരുക്കത്തില്‍ ...

ഗാന്ധിയും കോണ്‍ഗ്രസ്സും അവരുടെ ആശ്രിതരുടെയും ശക്തമായ എതിര്‍പ്പുകളെ മറികടന്നു ഡോ. അംബേദ്‌കര്‍ ഭരണഘടനാ സമതിയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്‌ എങ്ങനെ ? നമ്മളിവിടെ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്. വിശ്വരത്ന, മഹാമാനവന്‍, ബാബാസാഹിബ് ഡോ. അംബേദ്‌കര്‍ 1916 മുതല്‍ 1942 വരെ നീണ്ട 26 വര്‍ഷങ്ങള്‍ അതിനായി നിരന്തര പോരാട്ടങ്ങള്‍ നടത്തിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതയെ ജാഗരൂകരാക്കുകയും അവരെ സംഘടിപ്പിക്കുകയും ജൂലായ്‌ 18, 19 നും 20  - 1942 ല്‍ ഏകദേശം 75,000 പ്രവര്‍ത്തകരെ വിളിച്ചുകൂട്ടികൊണ്ട്  ഒരു ദേശീയ സമ്മേളനം സംഘടിപ്പിച്ചു. അതില്‍ 1,500 ഓളം വ്യത്യസ്ഥ ജാതികളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു, വിവിധ ജാതികളില്‍ ചിന്നിച്ചിതറപ്പെട്ട ജനതയെ ഒരുമിച്ച് കൊണ്ടുവരാന്‍ ഡോ. അംബേദ്‌ക്കാറിന്‍റെ സാമര്‍ത്ഥ്യത്താല്‍ സാധ്യമായി. ഈ മഹാ ദേശീയ സമ്മേളനത്തില്‍ വടക്കേ ഇന്ത്യയിലെ വെളുത്തനിറക്കാരും, മദ്ധ്യേഇന്ത്യയിലെ  ഇരുനിറക്കാരും, ദക്ഷിണേന്ത്യയിലെ ഇരുണ്ട നിറക്കാരും പങ്കെടുത്തു. അയിത്തരാക്കപ്പെട്ടവരാല്‍ ദേശവ്യാപകമായ ഒരു സമരം തുടങ്ങി വെക്കുകയായിരുന്നു. അവര്‍ അതിന്‍റെ അടിത്തറ പാകുകയായിരുന്നു.

ഗാന്ധിയും കോണ്‍ഗ്രസ്സും ഡോ. അംബേദ്‌ക്കറെ ഭരണഘടനാ സമതിയില്‍ തിരെഞ്ഞെടുക്കുന്നതിനെ എതിരായി പ്രവര്‍ത്തിക്കുകയും മറ്റ് സീറ്റ്‌ ഒഴിവുകള്‍ ഒന്നും ഇല്ലാതാക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ബംഗാളിലെ ജനങ്ങള്‍ ഡോ. അംബേദ്‌ക്കറെ ബംഗാളില്‍ നിന്ന് മത്സരിക്കാന്‍ പ്രചോദനം നല്‍കി. ബംഗാളിലെ പട്ടികജാതി ഫെഡറെഷന്‍ നേതാവും മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയുമായ ജോഗേന്ദ്രനാഥ് മണ്ഡല്‍ തന്‍റെ സ്വന്തം സീറ്റ്‌ ഡോ. അംബേദ്‌ക്കാറിനായി ഒഴിഞ്ഞു നല്‍കികൊടുക്കുകയും അവിടെ നിന്ന് അദ്ദേഹം തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടെത്തെ നമോശുദ്ര ജാതിയിലെ ജനങ്ങളുടെ വോട്ടും ജോഗേന്ദ്രനാഥ് മണ്ഡലിന്‍റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങളുമായിരുന്നു ഡോ. അംബേദ്‌കറിന് വിജയം ഉറപ്പാക്കി നല്‍കിയത്. ഡോ. അംബേദ്‌കര്‍ മത്സരിച്ചു ജയിച്ച നാല് ജില്ലകളെ ((1) Jassor (2) Khulna (3) Borishal and (4) Faridpur ) ഹിന്ദു ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും അന്ന് നെഹുറുവായിരുന്നു പാക്കിസ്ഥാന്‍റെ ഭാഗമാക്കി നല്‍കി അതിര്‍ത്തി നിര്‍ണ്ണയിച്ചത്. ഇന്നത്തെ ഭൂപടം നോക്കിയാല്‍ നിങ്ങള്‍ക്ക് ഇത് മനസിലാകും. എന്നിരിക്കിലും, ഗാന്ധിയും കോണ്‍ഗ്രസിന്‍റെയും ശക്തമായ എതിര്‍പ്പുകളെ തരണം ചെതായിരുന്നു ഡോ. അംബേദ്‌കര്‍ ഭരണഘടനാ സമതിയിലെ അംഗത്വത്തിനായി ചുവടുവെച്ചത്. അത് സാധ്യമായത് ഡോ.അംബേദ്‌കര്‍ 26 വര്‍ഷങ്ങളായി ആയിത്തരാക്കപ്പെട്ട ജനതയെ ഒന്നിപ്പിക്കാനായി ദേശവ്യാപകമായി ചെയ്തുവന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടായിരുന്നു. ഗാന്ധിയും കോണ്‍ഗ്രസ്സും ഇന്നത്തെ അവരുടെ ചട്ടുവങ്ങളും നമ്മുടെ പ്രവര്‍ത്തനങ്ങളെയും സമരങ്ങളും ഐക്യത്തെയും തകര്‍ത്തെറിഞ്ഞിരിക്കുന്നു. ആ പ്രസ്ഥാനം  മുങ്ങിതാണുപോയി. ഡോ. അംബേദ്‌കറെ ഭരണഘടനാ സമതിയില്‍ തെരെഞ്ഞെടുക്കപ്പെടുന്നത് ഗാന്ധിക്കും കോണ്‍ഗ്രെസ്സിനും സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു.

നെഹ്‌റു തന്‍റെ വൈരാഗ്യവും പ്രതികാരവും ഈ നാല് ജില്ലക്കാരോടാണ് കാട്ടിയത്. അതിന് നെഹുറുവിന്‍റെ കാരണം വ്യക്തമായിരുന്നു, മാനവസമൂഹത്തിന്‍റെ മുക്തിദാതാവായ ഡോ.അംബേദ്‌ക്കറിനെ ഭരണഘടനാ സമതിയിലേക്ക് തിരഞ്ഞെടുത്ത് ജയിപ്പിച്ചു എന്നതാണ് ആ ജില്ലയിലെ സമൂഹം ചെയ്ത ഒരേയൊരു തെറ്റ്. അതുകൊണ്ടുതന്നെ നെഹുറു ആ ഭൂപ്രദേശങ്ങളെയും ജനതെയെയും പാകിസ്ഥാനിലേക്ക് ചേര്‍ക്കുകയായിരുന്നു. ഈ നെഹുറുവിനെയാണ് നമ്മളിന്ന് 'പണ്ഡിറ്റ്‌' എന്ന് വിളിക്കപ്പെടുന്നത്, മഹാനായ സോഷ്യലിസ്റ്റ്‌ എന്ന് വിശേഷിപ്പിക്കുന്നത്, മഹാനായ മതേതരവാദി എന്ന് വിശേഷിപ്പിക്കുന്നത്, ആധുനിക ഇന്ത്യയുടെ ശില്‍പ്പി എന്ന് വിശേഷിപ്പിക്കുന്നത്, ഏറെ ആദരവോടെ കുട്ടികളുടെ ചാച്ചജി എന്ന് വിളിക്കപ്പെടുന്നത്. ഈ നെഹ്റുവായിരുന്നു വിദ്വേഷവും പ്രതികാര ബോധത്തോടെ നാല് ജില്ലകളെ അതിര്‍ത്തി വരച്ച് പാക്കിസ്ഥാന്‍റെ ഭാഗമാക്കിച്ചത്. അതിന്‍റെ മാനദണ്ഡം ഇതായിരുന്നു, മത ജനസംഖ്യയുടെ അടിസ്ഥാനത്തില്‍  51 % ത്തില്‍ അധികം വരുന്ന ഹിന്ദു ജില്ലകള്‍ ഇന്ത്യക്കും,  51 % ത്തില്‍ അധികം വരുന്ന മുസ്ലിം ജില്ലകള്‍ പാകിസ്ഥാനും വിഭജിക്കണമെന്നായിരുന്നു. ഗാന്ധിയും കോണ്ഗ്സ്സിന്‍റെയും ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി ബാബാസാഹെബ് അംബേദ്‌ക്കറെ തിരെഞ്ഞെടുത്ത ഈ നാല്  ജില്ലകളില്‍ ((1) Jassor (2) Khulna (3) Borishal and (4) Faridpur ) 71 % ഹിന്ദു ജനസംഖ്യ ഉണ്ടാരിരുന്നിട്ടും, അവരുടെ പ്രദേശങ്ങളെ പാകിസ്ഥാന് വിഭജിച്ചു നല്‍കി ശിക്ഷ വിധിക്കുകയായിരുന്നു നെഹുറു ചെയ്തത്.  വാസ്തവത്തില്‍ അവര്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തമാണ്, അവര്‍ ഡോ. അംബേദ്‌ക്കാറിന് വോട്ട് ചെയ്ത കുറ്റത്തിന് ഇന്നത്തെ യൂറേഷ്യന്‍ ബ്രാഹ്മണര്‍ അവരെ വിളിക്കുന്നത് 'ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍' എന്നാണ്. ബംഗ്ലാദേശിലെ ജനങ്ങളും അതിന് പിന്‍തുണ നല്‍ക്കുന്നു. അവരുടെ ഇന്നത്തെ അവസ്ഥ ചെകുത്താനും കടലിനും നടുവില്‍ അകപ്പെട്ടത് പോലെയാണ്. അവരെ ബംഗ്ലാദേശില്‍ നിന്ന് സ്ഥാന ഭ്രഷ്ട്ടാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഭരണകൂടവും അവരെ പിന്‍തുര്‍ന്നു 'നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്നു', ആട്ടിപ്പായിക്കുന്നു. എന്നാല്‍ പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്ന് സ്ഥാന വ്യതിയാനം സംഭവിച്ചവര്‍ക്ക് ഇന്ന് ഇന്ത്യന്‍ ഗവര്‍മെന്റെ ഇന്ത്യയില്‍ സ്ഥാനമുറപ്പിക്കാന്‍ അവസരം നല്‍കിയിരിക്കുന്നു. ചില ഉദാഹരണം, LK അദ്വാനി, മന്‍മോഹന്‍സിംഗ്‌ തുടങ്ങിയ സിന്ധികളെ അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തില്‍, സ്ഥാനമാറ്റം സംഭവിച്ച കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരെ 'നുഴഞ്ഞുകയറ്റക്കാരെന്നും', അതുപോലെ സ്ഥാനമാറ്റം സംഭവിച്ച പടിഞ്ഞാറന്‍ പ്രദേശക്കാരെ 'ദേശസ്നേഹികളെന്നും' വിളിക്കുന്നു. അതായത് പടിഞ്ഞാറന്‍ പ്രദേശക്കാരെ ഇന്ത്യയില്‍ അധിവസിപ്പികുകയും, കിഴക്കന്‍ പ്രദേശത്തുള്ളവര്‍ക്ക് പൌരത്വം നിഷേദിക്കുകയും അവരെ  തുരത്തിയോടിക്കുകയും ചെയ്യുന്നു. ഇതിനെയാണ് ഇരട്ടതാപ്പ്‌ നിലപാടെന്ന് പറയുന്നത്. ഈ ഇരട്ടതാപ്പ്‌ ഇന്ന് രാജ്യം ഭരിക്കുന്നവരുടെ നയമാണ്.

അന്ന് ഈ നാല് ജിലകളെ പാകിസ്ഥാനിലേക്ക് വിഭജിച്ചപ്പോള്‍ അവര്‍ തിരെഞ്ഞെടുത്ത ഡോ. അംബേദ്‌ക്കര്‍ സ്വാഭാവികമായി പാക്കിസ്ഥാന്‍ അസെംബ്ലി മെമ്പറായി മാറി.  അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ ഭരണഘടനാ സമതിയിലെ  അംഗത്വം കാന്‍സെലായി. അതിനെ തുടര്‍ന്ന് ഡോ. അംബേദ്‌കര്‍ ലണ്ടനില്‍ പോകുകയും ചര്‍ച്ചിലിനെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചു. എന്നാല്‍ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. തുടര്‍ന്ന് ഭരണഘടനയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഡോ. അംബേദ്‌കര്‍ ഒരു പൊതു നിലപാട് സ്വീകരിച്ചു.

അതിനെ തുടര്‍ന്ന് 1946 ല്‍  Lord Wavell തന്‍റെ റേഡിയോയിലൂടെ പ്രഖ്യാപിച്ചു, "ഇനി ഞങ്ങള്‍ ഇന്ത്യയില്‍ ദീര്‍ഖനാള്‍ തുടരില്ല, പക്ഷേ ഞങ്ങള്‍ ഇന്ത്യ വിടുന്നതിന് മുമ്പ് ഇന്ത്യക്കാര്‍ ഒരുമിച്ചു വരുകയും ഒരു ഭരങ്ങഘടന രൂപീകരിക്കുകയും വേണം. അതില്‍ കൃത്യമായി മൂന്ന് വിഭാഗങ്ങള്‍ ഉണ്ടാകണം. അവര്‍ക്കായിരിക്കും ഞങ്ങള്‍ അധികാരം കൈമാറുന്നത്. (1) സവര്‍ണ്ണര്‍ (2) അയിത്തരാക്കപ്പെട്ടവര്‍ (3) മുസ്‌ലിംകള്‍ ".

ആ സമയത്ത് ഇന്ത്യയില്‍ മുഖ്യമായും മൂന്ന് കൂട്ടര്‍  ഉണ്ടായിരുന്നു:

(1) സവര്‍ണ്ണരുടെ നേതാവായ ഗാന്ധി

(2) അയിത്തരാക്കപ്പെട്ടവരുടെ നേതാവായ ഡോ. അംബേദ്‌കര്‍

(3) മുസ്ലിമുകളുടെ നേതാവായ ജിന്ഹ  

അതേസമയം ഡോ. അംബേദ്‌കര്‍ ഭരണഘടനാ സമതിയെ ബഹിഷ്ക്കരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു, "ഞങ്ങള്‍ക്ക് തുല്യ പ്രാധിനിത്യം ഉറപ്പാക്കാത്ത ഭരണഘടനയെ ഞങ്ങള്‍ അംഗീകരിക്കില്ല, അതില്‍ ഭരണഘടാപരമായ അധികാരങ്ങളും സുരക്ഷിതത്വവും ലഭിക്കുകയും വേണം". മറുവശത്ത്‌ നെഹ്‌റുവിനോ, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ തിടുക്കം കാട്ടുകയായിരുന്നു. ഡോ. അംബേദ്‌കര്‍ ഭരണഘടനാ സമതിയെ ബഹിഷ്ക്കരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ്‌കാര്‍ ഒരു നിബന്ധന മുന്നോട്ടു വെച്ചു, ഈ മൂന്ന് കൂട്ടരും ഒരുമിച്ചു വരുകയും ഭരണഘടന രചിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ്‌ വളരെ വല്യ പ്രതിസന്ധിയിലായി. നെഹ്‌റു ഗാന്ധിയോട് ചോദിച്ചു. ഇനി എന്താണ് ചെയ്യേണ്ടത് ? 

നെഹുറുവിനോട്  ഗാന്ധി അഭിപ്രായപ്പെട്ടു, 

ഗാന്ധി : എന്താണ് അംബേദ്‌കര്‍ ആവശ്യപ്പെടുന്നത് ?

നെഹുറു : അദ്ദേഹം തന്‍റെ ജനതക്ക് ഭരണഘടനയില്‍ സുരക്ഷിതത്വം ഉറപ്പാക്കി നല്‍കണം എന്ന് ആവശ്യപ്പെടുന്നു.

ഗാന്ധി : ശരി, ആരാണ് ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ പോകുന്നത് ?

നെഹുറു : ഞാന്‍ തന്നെയാകും, അതിലൊരു സംശയവും വേണ്ട

ഗാന്ധി : അപ്പോള്‍ ആരാണ് ഭരണഘടന നടപ്പിലാക്കാന്‍ പോകുന്നത് ?

നെഹുറു : ഈ ഞാന്‍ തന്നെയാകും ഭരണഘടന നടപ്പിലാക്കുന്നത്.

ഗാന്ധി : എന്നാല്‍ ഒരു കാര്യം ചെയ്യൂ,  താങ്കള്‍ ഡോ. അംബേദ്‌ക്കറിന് ഭരണഘടന എഴുതാന്‍ ഉത്തരവാദിത്തം നല്‍കു. അയാള്‍ക്ക് ഇഷ്ട്ടമുള്ളത് എഴുതിവെക്കട്ടെ. അവ നടപ്പിലാക്കണോ വേണ്ടയോ എന്ന് താങ്കള്‍ തീരുമാനിക്കുക.

ഇത് കേട്ടപാടെ നെഹുറുവിന്‍റെ കണ്ണുകള്‍ തിളങ്ങി, അദ്ദേഹം സന്തോഷിച്ചു. ആ നിമിഷത്തില്‍ അദ്ദേഹം ശരിക്കുള്ള ഗാന്ധിയെ മനസിലാക്കി. ഉടനെതന്നെ മുംബൈയിലെ ഡോ. ജയകറിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡോ. അംബേദ്‌ക്കറിന് ആ സീറ്റ് നല്‍കികൊണ്ട് അദ്ദേഹത്തെ തിരെഞ്ഞെടുപ്പില്‍ വിജയിപ്പിച്ചു. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി ഡോ. അംബേദ്‌ക്കറെ നിയോഗിച്ചു. 

അതില്‍ രണ്ടു കമ്മിറ്റികള്‍ നിര്‍മ്മിച്ചു. 

1. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി : ഭരണഘടനാ വകുപ്പുകള്‍ എഴുതാനായി  ഡോ. അംബേദ്‌ക്കറെ ചെയര്‍മാനാക്കി.
2. ഭരണഘടനാ കമ്മിറ്റി : ഭരണഘടനാ വകുപ്പുകളെ അംഗീകരിക്കാനുള്ള കമ്മറ്റി, ഡോ. രാജേന്ദ്ര പ്രസാദിനേ അതിന്‍റെ ചെയര്‍മാനാക്കി

ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായി തിരെഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ സദസ്സില്‍ ഡോ. അംബേദ്‌കര്‍ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "എന്നെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനാക്കിയതില്‍ എനിക്ക് വളരെ ആശ്ചര്യം തോന്നുന്നു". അതായത് അദ്ദേഹത്തെ അതിന്‍റെ ചെയര്‍മാന്‍ പദവി നല്‍കുന്നതിന് മുമ്പായി ഗാന്ധിയും- കോണ്‍ഗ്രസ്സും അതിനെ പറ്റി ഡോ. അംബേദ്‌ക്കറുമായി ചര്‍ച്ചചെയ്യുകയോ തീരുമാനം അറിയിക്കുകയോ ചെയ്തിരുന്നില്ല. ഗാന്ധിയും കൂട്ടരും ഡോ. അംബേദ്‌ക്കറോട് ക്ഷണിച്ചത് ഇപ്രകാരമായിരുന്നു. 'താങ്കളുടെ ജനതക്ക് ഭരണഘടാപരമായ അധികാരങ്ങളും സുരക്ഷിതത്വവും എന്തെല്ലാമാണോ ആവശ്യം അതെല്ലാം എഴുതിക്കോളൂ', എന്ന ഒളിപ്പിച്ചുകടത്തുന്ന നിഷേധാത്മക സമീപനമായിരുന്നു അവര്‍ കാട്ടിയത്. അപ്രകാരം അവര്‍ ആവശ്യപ്പെട്ടുകൊണ്ട് ഡോ.അംബേദ്‌ക്കറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗാന്ധിയും-കോണ്‍ഗ്രസ്സും സമര്‍ഥമായി കളിക്കുകയാണെന്ന് അദ്ദേഹം ആദ്യമേ തിരിച്ചറിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഡോ.അംബേദ്‌ക്കര്‍ അത്തരമൊരു അവസ്ഥ ബോധപൂര്‍വ്വം സൃഷ്ട്ടിക്കുകയായിരുന്നു ചെയ്തത്. അതുകൊണ്ടുതന്നെയായിരുന്നു ഭരണഘടനാ രൂപീകരണ സമതിയെ ബഹിഷ്കരിച്ചത്. ചുരുക്കത്തില്‍ ഡോ. അംബേദ്‌കര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചത് കാര്യങ്ങള്‍ ഇങ്ങനെയായി തീരനായിരുന്നു. 

നിങ്ങള്‍ തന്നെ ചിന്തിക്കൂ, ഡോ.അംബേദ്‌ക്കര്‍ ഏതെല്ലാം സ്ഥലത്ത് നിന്ന് മത്സരിച്ചു ജയിച്ചുവോ ഗാന്ധിയും കോണ്‍ഗ്രസ്സും അവരുടെ ആശ്രിതരും വളരെ പണിപ്പെട്ടു അദ്ദേഹത്തെ അയോഗ്യനാക്കി. എല്ലാ വാതിലുകളും കൊട്ടിയടച്ചുകൊണ്ട് അദ്ദേഹത്തെ ഭരണഘടനാ നിര്‍മ്മാണ സമതിയിലെ അംഗമാകുന്നതിനെ തടയുകയും ചെയ്തിരുന്നു. അവര്‍ ഒരു സീറ്റ്‌ പോലും നല്‍കാതെ അസാധുവാക്കിയ അദ്ദേഹത്തിന് ഇത് എങ്ങനെ സാധിച്ചു ? 
ഒന്നാമതായി പണ്ഡിറ്റ്‌ നെഹുറുവിന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ തിടുക്കമുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയിലെ എല്ലാ സമൂഹത്തിനും തുല്യപ്രാധിനിത്യം ഉറപ്പാക്കുന്ന ഭരണഘടനാ സമതി രൂപീകരിക്കാതെ ഇന്ത്യ ഉപേക്ഷിച്ച് പോകാന്‍ തയ്യാറല്ലായിരുന്നു. മറ്റൊരു വശത്ത് ഡോ. അംബേദ്‌ക്കര്‍ തന്‍റെ ജനതക്ക് നീതി ലഭ്യമാക്കുന്ന ഭരണഘടനയല്ലെങ്കില്‍ അത് അംഗീകരിക്കുകയില്ലെന്നു പ്രഖ്യാപിക്കുകയും സമതിയെ ബഹിഷ്കരിക്കുകയും ചെയ്തു. ആ സാഹചര്യത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം മൂലമാണ് ഗാന്ധിയും കോണ്‍ഗ്രസ്സും കൂട്ടരും ഡോ. അംബേദ്‌ക്കറെ, ബോംബയില്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിച്ചതും, തുടര്‍ന്ന് ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയര്‍മാനാക്കികൊണ്ട് അംഗീകരിച്ചതും. അത് കേവലം ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. അതൊരു രാഷ്ട്രീയ ക്രമീകരണം മാത്രമായിരുന്നു, അതവരുടെ രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമായി അങ്ങനെയോക്കെ സംഭവിപ്പിച്ചതാണ്. അവരുടെ രാഷ്ട്രീയ നാടകവും തീരുമാനവും അവര്‍ ഉദ്ദേശിച്ച ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടാനായിരുന്നു.

ഡോ. അംബേദ്‌കര്‍ നിയമ പണ്ഡിതനായിരുന്നു, നിയമത്തില്‍ ബാരിസ്റ്റ്ര്‍ എടുത്തിരുന്ന അദ്ദേഹം വളരെ വലിയ പ്രതിഭാശാലിയായതിനാല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും കൂട്ടരും അദ്ദേഹത്തെ ഭരണഘടനരചിക്കാന്‍ ക്ഷണിച്ചു എന്നാണ് അംബേദ്‌കര്‍ ആരാധകരെ അവര്‍ കാലാകാലങ്ങളായി തെറ്റിദ്ധാരിപ്പിച്ചു വെച്ചിരിക്കുന്നത്. ഇത് തികച്ചും അസത്യമാണ്. തീര്‍ച്ചയായും ഡോ. അംബേദ്‌കര്‍ നിയമത്തില്‍ പണ്ഡിതനും ഭരണഘടന രചിക്കാനുള്ള കഴുവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതില്‍ യാതൊരു സംശയവും ഇല്ല. പക്ഷെ അംബേദ്‌ക്കറുടെ സമൂഹത്തെ സംരക്ഷിക്കാന്‍ വേണ്ടി ഗാന്ധിയും കോണ്‍ഗ്രസ്സുമാണ് അദ്ദേഹത്തെ ഭരണഘടനാ സമതിയിലേക്ക് ക്ഷണിച്ചതെന്ന് ഇന്ന് നടത്തുന്നു നുണപ്രചരണങ്ങള്‍ തികച്ചും ഈ വിഭാഗത്തിന്‍റെ വോട്ട് ലക്ഷ്യമാക്കി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതാണ്. ബാബാസാഹിബിന്‍റെ മെരിറ്റ് നോക്കിയാണ് അദ്ദേഹത്തെ ബ്രഹൃത്തായ ഈ ഉദ്യമത്തിനായി നിയോഗിച്ചതെങ്കില്‍, കോണ്‍ഗ്രസ്സും- ബ്രാഹ്മണ- ബനിയ കൂട്ടരും അവരുടെ അന്നത്തെ മാധ്യമങ്ങളില്‍ ആ വാര്‍ത്ത തലക്കെട്ടാക്കി പ്രചരിപ്പിച്ചിരുന്നേനെ. എന്നാല്‍ നിങ്ങള്‍ക്ക് ആ സമയത്തെ ഒരു പത്രങ്ങളില്‍ കോളത്തില്‍ പോലും ഈ വാര്‍ത്ത കാണാനാകില്ല. ഡോ. അംബേദ്‌ക്കര്‍ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയര്‍മാനായി എന്നായിരുന്നു അന്നത്തെ റേഡിയോയിലും ടീവിയിലും പരസ്യപ്പെടുത്തിയത്.

ഏഴു മെമ്പര്‍മാര്‍ അടങ്ങുന്ന കമ്മറ്റിയാണ് രൂപീകരിച്ചത്,

(1) Chairman – Dr. B. R. Ambedkar

(2) Member - Alladi Krishnaswamy

(3) Member - N. Gopalswami Ayyangar

(4) Member - K. M. Munshi

(5) Member - Sayyad Mohamad Sadullah

(6) Member - B. L. Mittar

(7) Member - D.P.Khaitan

ഇതില്‍ ഒരാള്‍ രാജിവെക്കുകയും മറ്റൊരാള്‍ ചുമതല ഏല്‍ക്കുകയും ചെയ്തിരുന്നു. ഒരാള്‍ മരണപ്പെട്ടു, ആ സ്ഥാനത്തിലെ ഒഴിവു അവസാനംവരെ നികത്തിയിരുന്നില്ല. ഒരു അംഗം അമേരിക്കയില്‍ പോയി ആ ഒഴിവും നികത്തിയിരുന്നില്ല.  മറ്റൊരു അംഗം രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ ഭരണഘടന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സഹകരിച്ചിരുന്നില്ല. അവശേഷിച്ച രണ്ടുപേര്‍ ഡല്‍ഹിയില്‍ നിന്ന് വളരെ അകലെയായിരുന്നു താമസിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം അവര്‍ക്ക് വന്നെത്താന്‍ കഴിഞ്ഞിരുന്നില്ല. അവസാനമായി ഭീമമായ ആ ഉദ്യമത്തിന്‍റെ മുഴുവന്‍ ഉത്തരവാധിത്വവും ഡോ. അംബേദ്‌ക്കറിന്‍റെ ചുമലില്‍ മാത്രം വരുകയായിരുന്നു.  അദ്ദേഹം അത് വളരെ കാര്യക്ഷമതയോടെ തന്നെ അതിനെ കൈകാര്യം ചെയ്തിരുന്നു. ഏതാനം മാസങ്ങൾ കൊണ്ട് ഭരണഘടന രചിച്ച് പൂര്‍ത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും, അത് ചർച്ച ചെയ്യാനും പാസ്സാക്കാനും മൊത്തത്തിൽ 2 വര്‍ഷവും 11 മാസവും 17 ദിവസവും വേണ്ടിവന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ 395 articles ഉം 8 Schedules ഉം ഉണ്ടായിരുന്നു. ഇന്ന് അതില്‍  12 Schedule കള്‍ ഉണ്ട്. രാജ്യത്തിന്‍റെ വ്യവഹാരങ്ങള്‍ ഭരണഘടന 395 articles ലൂടെ നടത്തപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ ഗുരുവായിരുന്ന രാഷ്ട്രപിതാ ജോതിബാഫുലെയെ ആദരപൂര്‍വ്വം സ്മരിക്കുന്നതിനായി ഫുലെയുടെ വസതിയായ പൂനെ, ഗന്ജപേട്ടിലെ വീട്ടു നമ്പര്‍ 395 ല്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതിനെയാണ് ഗുരുശിഷ്യ ബന്ധം എന്ന് പറയുന്നത്. തന്‍റെ ഗുരുവിന് പൂര്‍ണ്ണമാക്കാന്‍ സാധിക്കാത്തത് വാസ്തവത്തില്‍  അദ്ദേഹം പൂര്‍ത്തീകരിക്കുകയായിരുന്നു. ഡോ. അംബേദ്‌കര്‍ വളരെ ഗര്‍വ്വോടെ പറയുമായിരുന്നു, "ഞാന്‍ മാത്രമാണ് ഫൂലെയെ ശരിയായ അഭ്യസിക്കുന്നവന്‍". 

യുറേഷിയന്‍ ബ്രാഹ്മിണര്‍ മനുസ്മ്രിതി രചിച്ചുകൊണ്ട് ഇന്ത്യയുടെ മൂലനിവാസികളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തു. മൂലനിവാസികളുടെ എല്ലാ അധികാരങ്ങളും ഇന്ത്യന്‍ ഭരണഘടനയിലൂടെ ഡോ. ബാബാ സാഹെബ് അംബേദ്‌കര്‍ ഇന്ന് നമുക്ക്  തിരികെ തന്നിരിക്കുന്നു.