Friday, April 17, 2020

സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക സഹായം; സാമ്പത്തിക ഉണർവിന് പ്രഖ്യാപനങ്ങളുമായി ആർബിഐ

സാമ്പത്തിക ഉണർവിന് പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക സഹായം ആർബിഐ പ്രഖ്യാപിച്ചു. ധനകാര്യ സ്ഥാപനങ്ങൾക്ക് 50000 കോടിയുടെ സഹായവും ആർബിഐ പ്രഖ്യാപിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ :

  • പണലഭ്യതയും വായ്പാ ലഭ്യതയും ഉറപ്പാക്കും
  • സാമ്പത്തിക സമ്മർദം കുറക്കാൻ നടപടി സ്വീകരിക്കും
  • നബാർഡ്, എൻഎച്ച്ബി, എസ്‌ഐഡിബിഐ എന്നിവയ്ക്കും 50000 കോടി രൂപ അനുവദിക്കും
  • റിവേഴ്‌സ് റിപ്പോ റേറ്റ് കാൽശതമാനം കുറച്ച് 3.75 ശതമാനമാക്കി
  • മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങളിൽ ിടിവില്ല
  • ഇന്ത്യ 1.9% വളർന്ന നേടും


അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ശക്തികാന്ത ദാസ് പറയുന്നു. പല മേഖലകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മാർച്ചിൽ വാഹന വിപണി കുത്തനെ ഇടിഞ്ഞു. ഉത്പാദന സൂചിക കഴിഞ്ഞ നാല് മാസമായി ഏറ്റവും താഴ്ന്ന നിലയിലാണെന്നും അദ്ദേഹം അറിയിച്ചു. ആഗോള സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരമാണ്. സേവന മേഖലയിൽ വലിയ ഇടിവുണ്ടായി. എന്നാൽ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഭദ്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ലോക്ക്ഡൗൺ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടുത്തിയില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയർന്നു. 91% എടിഎമ്മുകളും പ്രവർത്തിച്ചു. 2020-21 വർഷത്തിൽ 7.4% വളർച്ച ഇന്ത്യ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണിയിൽ ധനലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment