Sunday, April 19, 2020

കാവാരിക്കുളം - പ്രസ്ഥാനങ്ങൾ

മഹാത്മാ കണ്ടൻകുമാരൻ രൂപം കൊടുത്ത പ്രസ്ഥാനം സംബന്ധിച്ച സംശയങ്ങൾ നിലനിൽക്കുന്നു.
1, ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം
2, ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സഭ
3 ബ്രഹ്മ പ്രത്യക്ഷ പറയർ സംഘം
4, തിരുവിതാംകൂർ ബ്രഹ്മ പ്രത്യക്ഷ ധർമ്മ പറയർ സംഘം
 എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഇത്രയും രൂക്ഷമായ ഒരു തർക്കം നിലവിലുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല എങ്കിൽ എന്റെ പുസ്തകത്തിൽ അത് ഞാൻ കൃത്യമായി രേഖപ്പെടുത്തുക മായിരുന്നു. 
 എന്നാൽ 1928 മാർച്ച് മാസം ഏഴാം തീയതി ശ്രീ കാവാരിക്കുളം കണ്ഠൻ കുമാരൻ പ്രജാസഭയിൽ നടത്തിയ പ്രസംഗത്തിൽ "രജിസ്ട്രേഡ് ഇൻ ദ നെയിം ഓഫ് ദി ബ്രഹ്മ പ്രത്യക്ഷ ധർമ്മ അസോസിയേഷൻ ഓഫ് ദി പറയാസ് "എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് സഭാ രേഖകളിൽ കാണുന്നു. (എല്ലാവരുടെയും പ്രസംഗങ്ങൾ ഇംഗ്ലീഷിൽ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്) അതിൽ "തിരുവിതാംകൂർ" തുടങ്ങി, മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.അദ്ദേഹം പ്രസ്താവിച്ചതല്ലേ നാം വിശ്വസിക്കേണ്ടത്. 
.R.രാമകൃഷ്ണൻ, പാരിപ്പള്ളി,

No comments:

Post a Comment