പതിറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ചരിത്ര നായകർക്ക് വീരപരിവേഷം നൽകുന്ന നാടാണല്ലോ നമ്മുടേത്. അവരുടെ നന്മപ്രവൃത്തികൾക്ക് ഏറ്റ തരത്തിൽ ഉത്തമമായ മുഖച്ഛായ കൊടുക്കുന്നത് സർവസാധാരണമാണ്. ഇപ്പോൾ ഇവിടെ ചർച്ചാ വിഷയമായിരിക്കുന്നത് ഫെയ്സ്ബുക്കിലൂടെ നാളുകൾക്ക് മുമ്പ് നവീൻ പ്രമുഖ സാംബവ സംഘടനയുടെ നേതാവിന് നന്ദി പറഞ്ഞു കൊണ്ട് പ്രേക്ഷകർക്ക് മുൻപിൽ പങ്ക് വച്ച കമ്പ്യൂട്ടർ ചിത്രമാണ്. ഇതിനെ സോഷ്യൽ മീഡിയകളിലൂടെ മുൻകാലങ്ങളിൽ പങ്ക് വച്ചിട്ടുള്ള ചിത്രങ്ങൾ സഹിതം ആധാരമാക്കി ചർച്ച ചെയ്യുകയാണ് ശ്രീ. രാമു നന്ദു എന്ന് പ്രൊഫൈൽ പേർ നൽകിയിരിക്കുന്ന രാമകൃഷ്ണൻ പാരിപ്പള്ളി. അദ്ദേഹത്തിൻ്റെ വിശദീകരണം ചുവടെ ചേർക്കുന്നു
°°പൂച്ചയ്ക്കാരു മണികെട്ടും താൻ പിടിച്ച മുയലിന് കൊമ്പ് മൂന്നല്ല നാല്°°
*******======*******----====***---****--****
ഭൂമി കിഴക്കുനിന്നു പടിഞ്ഞാറോട്ടും, പടിഞ്ഞാറു നിന്നു കിഴക്കോട്ടും കറങ്ങി കൊണ്ടേയിരിക്കുന്നു. എന്നതുപോലെയാണ് മഹാത്മ കാവാരികുളം കണ്ഠൻ കുമാരന്റെ ചായ ചിത്രങ്ങളുടെ കാര്യത്തിലും. ആർക്കും ഒരു സ്ഥിരതയും ഒരു ഉറപ്പുമില്ല. ഓരോ കാലഘ ട്ടങ്ങൾ മാറും തോറും അദ്ദേഹത്തിന്റെ മുഖച്ഛായക്ക് വ്യത്യാസം വന്നു കൊണ്ടിരിക്കുന്നു. ഓരോ സമുദായ സംഘടനയുടെ ഗ്രൂപ്പ് കാർക്കും ഓരോ ചിത്രങ്ങളോടാണ് പ്രിയം. ഓരോ ഭരണാധികാരികൾ വരും തോറും അദ്ദേഹത്തിന്റെ ഛായ ചിത്രത്തിന് തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് മാറ്റം വരുത്തികൊണ്ടേ യിരിക്കുന്നു.. യഥാർത്ഥത്തിൽ ഇത് അദ്ദേഹത്തിനോട് കാണിക്കുന്ന ഏറ്റവും വലിയ അവഹേളനമാണ്. ആദ്യം കാണിച്ചിരിക്കുന്ന ചിത്രം, ഈ അടുത്ത കാലത്ത് രൂപഭേദം വരുത്തിയതാണ്, അത് കണ്ടാൽ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ അനുജൻ ആണെന്ന് തോന്നിപ്പോകും...!
രണ്ടാമത്തെ ചിത്രം ആകട്ടെ, കേരളത്തിലെ ഏറ്റവും പ്രശസ്തവും പഴക്കവും ചെന്ന ഒരു സഭയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ചിത്രമാണ്, കേരളത്തിലെ ഒരു പഴക്കംചെന്ന സംഘടനയുടെ ഇപ്പോഴത്തെ സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലും, സൂക്ഷ്മനിരീക്ഷണത്തിലും പുറത്തിറങ്ങിയ ഒരു പുസ്തകത്തിൽ കൊടുത്തിരിക്കുന്ന കവർ ചിത്രവും, രണ്ടാമത്തെ ചിത്രം തന്നെ. പ്രസ്തുത സംഘടനയുടെ നേതൃത്വത്തിൽ തന്നെയാണ് മൂന്നാത്തെ ചിത്രവും പുറത്തിറക്കിയിരിക്കുന്ന ത് . രണ്ടാമത്തെ യും, മൂന്നാമത്തെയും ചിത്രങ്ങൾക്ക് സൗന്ദര്യവും ആകർഷണീയതയും ഒറിജിനാലിറ്റിയും പോരാത്തത് കൊണ്ടാണ് മൂന്നാമത് ഒരു ചിത്രം അതേസംഘടനയുടെ അറിവോടെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. (അതായത് ഒന്നാമത്തെ ചിത്രം )
ഇനി നമുക്ക് നാലാമത്തെ ചിത്രത്തിലേക്ക് കടക്കാം. ഈ ചിത്രമാണ് ബഹുരസം. ഈ ചിത്രം കണ്ടാൽ സാക്ഷാൽ റൊട്ടമല ശ്രീനിവാസൻ തന്നെയാണ് എന്ന് തോന്നിപോകുന്നു ഇതും കേരളത്തിലെ അറിയപ്പെടുന്ന ഒരു സാംബവ സമുദായ സംഘടനയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചതാണ്.
സത്യത്തിൽ ഇതിൽ ഏതാണ് ഒറിജിനൽ, ഏതാണ് സ്വീകരിക്കേണ്ടത്, ഏതാണ് അംഗീകരിക്കേണ്ടത്.
ഇനി ഞാൻ പൊതുസമൂഹത്തിനോട് പറയാൻ ആഗ്രഹിക്കുന്ന മറ്റൊരു വസ്തുതയിലേക്ക് കടക്കാം. അത് അവസാനമായി കൊടുത്തിരിക്കുന്ന ചിത്രത്തെക്കുറിച്ചാണ്. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന "പുരാരേഖ വകുപ്പിലെ"- രേഖകൾ പ്രകാരം കേരള സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്ന മഹാത്മാ കാവാരികുളം കണ്ടൻകുമാരന്റെ ചിത്രമാണ് അവസാനത്തേത്ത്. പ്രസ്തുത അഞ്ചാമ മത്തെ ഒറിജിനൽ ചിത്രവുമായി, മറ്റു ചിത്രങ്ങളു മായിട്ടുള്ള സാമ്യം എന്താണെന്ന് കണ്ടെത്തുവാനും വിലയിരുത്തുവാനും ഞാൻപൊതു സമൂഹത്തിനു വിടുന്നു.
വാൽക്കഷണം:-
ലോകം അറിയപ്പെടുന്ന ഗാന്ധിയുടെ കവിൾ ഒട്ടിയതും, അർദ്ധനഗ്നവുമായ ചിത്രമാണ് ലോകം അംഗീകരിച്ചിരിക്കുന്നത്.
°°പൂച്ചയ്ക്കാരു മണികെട്ടും താൻ പിടിച്ച മുയലിന് കൊമ്പ് മൂന്നല്ല ...
Posted by Ramu Nandhu on Tuesday, 21 April 2020

No comments:
Post a Comment