Monday, April 20, 2020

SC/ST വകുപ്പ് മന്ത്രിക്ക് ഓൺലൈനായി പരാതികൾ അറിയിക്കാം

ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ നിങ്ങളെല്ലാവരും വീടുകളിൽ തന്നെ തുടരുകയാണല്ലോ!

ഈ അവസ്ഥയിൽ ഞാൻ കൈകാര്യം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്കാരികം, പാർലമെന്ററികാര്യം  എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഗൂഗിൾ ഫോം സൗകര്യം പ്രയോജനപ്പെടുത്തി ഇൻ്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണുകളിൽ നിന്നും എനിക്ക് ഓൺലൈനായി അയക്കാൻ സംവിധാനം ഏർപ്പെടുത്തി. പരാതി ലഭിച്ചാൽ അത് പരിശോധിച്ച് മറുപടി ലഭ്യമാക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പരാതി അയക്കുന്ന ആളുടെ പേര്, മേൽവിലാസം, പരാതിയുടെ വിഷയം, വിശദാംശങ്ങൾ, അനുബന്ധ രേഖകൾ, ഇമെയിൽ ഐ ഡി, മൊബൈൽ നമ്പർ  എന്നീ വിവരങ്ങളും ഓൺലൈനായി നൽകണം.
കാലതാമസം ഒഴിവാക്കുന്ന ഈ സൗകര്യം ബന്ധപ്പെട്ടവർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പരാതി അയക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSf6utiqKT6J1woSWqJL7pLMOFwp3-vX9QF9j0_Em5dqsfoWJg/viewform?usp=sf_link

No comments:

Post a Comment